0 0
Read Time:3 Minute, 29 Second

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ ക്ഷേത്രത്തിലേക്ക് തിരിയുന്ന വളവ് എത്തിയാൽ ഏതൊരു വ്യക്തിയും തലയൊന്നു അല്പം ചെരിച്ച് അടുത്തുള്ള പെട്ടിക്കടയിലേക്ക് ഒന്ന് നോക്കും. ആ നോട്ടം ഒരു സിനിമാ താരത്തെ തേടിയാണ്. മലയാള സിനിമയുടെ പ്രിയപ്പെട്ട അപ്പൂപ്പനായ കെ ടി എസ് പടന്നയിലിനെ തേടി.

ആ സമയം പടന്നയിൽ തന്റെ മുറുക്കാൻ കടയിൽ ആവശ്യക്കാർക്കായി സോഡാ നാരങ്ങാവെള്ളം കാളക്കുകയോ , വെറ്റിലയും പാക്കും എടുത്തുകൊടുക്കുകയോ ഒക്കെയാവാം ചെയ്യുന്നത്. ജീവിക്കാനായുള്ള ആ തിരക്കിനിടയ്ക്കും തന്റെ ആരാധകരോട് കുശലം പറയാൻ പടന്നയിൽ അപ്പൂപ്പൻ മറക്കില്ല.

Advertisement

കെ ടി എസ് പടന്നയിൽ എന്ന ഈ നടൻ അഭിനയരംഗത്ത് സജീവമായിട്ട് 60 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴും ജീവിക്കാനായി ഒരു സ്ഥിരവരുമാനം കിട്ടണം എങ്കിൽ ഈ പെട്ടിക്കടയെ തന്നെ ആശ്രയിക്കണം. ഇതൊരിക്കലും ഒരു പരാതി പറച്ചിൽ അല്ല. അഭിനേതാവിൽനിന്നും സംരംഭകനിലേക്കുള്ള ദൂരത്തിന്റെ കഥ അദ്ദേഹം പറയുന്നു എന്ന് മാത്രം.

ഇരുപതുവര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും കാര്യമായ സമ്പാദ്യം ഒന്നുമില്ല. നാല്പത് വർഷക്കാലം നാടകങ്ങളിലഭിനയിച്ച ശേഷമാണു സിനിമയിൽ എത്തുന്നത്. എന്നാൽ വേഷങ്ങൾപലതും ചെയ്തു എങ്കിലും ജീവിക്കാനുള്ള വകുപ്പൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് കണ്ണൻകുളങ്ങരയിൽ ഇങ്ങനെ ഒരു കട തുടങ്ങുന്നത്.

അഭിനയമായാലും കച്ചവടമായാലും തൊഴിലിനെ മാന്യമായി സമീപിക്കുക എന്നതാണ് പടന്നയിലിന്റെ രീതി. അതിനാൽ കടയിൽ എത്തിയാൽ പിന്നെ താൻ ഒരു അഭിനേതാവാണ് എന്ന ചിന്തയൊന്നും ഇല്ല. അതിനാൽ എണ്‍പത്തിഅഞ്ചാം വയസ്സിലും സിഗരറ്റും ബീഡിയും മുറുക്കാനും സോഡയും വില്‍ക്കുകയാണ് കുടുംബം പുലര്‍ത്താന്‍

പഠിക്കാൻ ഏറെ മിടുക്കനായിരുന്ന പടന്നയിൽ മാതാപിതാക്കൾക്ക് പഠിപ്പിക്കാനുള്ള കഴിവ് ഇല്ല എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പഠിപ്പ് ഉപേക്ഷിച്ചത്.പിന്നെ വപാലത്തരം ജോലികൾ ചെയ്ത ജീവിക്കാനുള്ള വക കണ്ടെത്തുകയായിരുന്നു.അഭിനയത്തോടുള്ള താല്‍പ്പര്യം കൊണ്ടാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ നാടകത്തില്‍ ചേര്‍ന്നത്.

സിനിമക്കാരിൽ പലരും പല വിധ ബിസിനസുകൾ നടത്തി വരുമാനം കൊയ്യുമ്പോൾ പടന്നയിൽ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നതിന് മാത്രമായി നടത്തുന്ന ഈ ശ്രമത്തെ ആരും കാണാതെ പോകരുത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language