0 0
Read Time:3 Minute, 1 Second

മദ്യപാനം ആരോഗ്യത്തിനു ഹാനികരമായ ഒന്നാണ് എന്ന് എല്ലാവരും പറയും എങ്കിലും സോഷ്യൽ ഡ്രിങ്ക് എന്ന വാക്ക് മുഖേന മദ്യപാനത്തെ പിന്തുണയ്ക്കുന്നവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഇത്തരത്തിൽ മദ്യപാനത്തെ പിന്തുണയ്ക്കുന്നവർ അറിയുന്നുണ്ടോ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മദ്യം ഏതാണ് എന്ന്? ഇല്ലെങ്കിൽ ഇതാ ഇപ്പോൾ അറിയാം ഹെൻറി IV ടുഡോഗ്‌നോൻ ഹെറിറ്റേജ് കോഗ്നാക് എന്ന പൂർവ മദ്യമാണ് ബോട്ടിലിന് 12,08,59,855 രൂപ എന്ന നിലക്ക് വിൽക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മദ്യങ്ങളിൽ ഒന്നാണ് കോഗ്നാക്. ജ്വല്ലർ ആയ ജോസ് ടവ്വലോസ് ആണ് ഇത്രയേറെ വിലയേറിയ ഈ മദ്യക്കുപ്പിയുടെ പാക്കിംഗ്. വിലയേറിയ രത്നങ്ങളും മുത്തുകളും കൊണ്ടാണ് കുപ്പിയുടെ പാക്കിംഗ് എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 1776 ൽ നിർമിച്ചു 100 വർഷത്തോളം ബാരലുകളിൽ സൂക്ഷിച്ച ശേഷമാണ് ഈ മദ്യം വില്പനയ്ക്ക് എത്തിയത്.

Advertisement

വീര്യത്തിന്റെ കാര്യത്തിൽ കോഗ്നാക്കിനെ വെല്ലാൻ മറ്റൊരു ബ്രാൻഡ് ഇല്ല. 6500 രത്നങ്ങളാണ് ഒരു കോഗ്നാക്ക് കുപ്പിയിൽ പതിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ഈ മദ്യം ലഭ്യമാണ്. എന്നാൽ മില്ലി കണക്കിനാണ് വില എന്ന് പ്രത്യേകം ഓർക്കുക.

1776 ൽ നിർമിക്കപ്പെട്ട ഈ മദ്യം വളരെ കുറച്ചു മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വില ഇത്ര വർധിക്കുന്നതും. കാലപ്പഴക്കം കൂടും തോറും മദ്യത്തിന്റെ വിലയും വീര്യവും കൂടും.ഈ മദ്യത്തെ കുറിച്ച് അറിയാവുന്ന മദ്യപാനികൾ തന്നെ വളരെ കുറവാണ് എന്ന് വേണം കരുതാൻ. എന്നാൽ അറിയുന്നവർക്കാകട്ടെ ഒന്ന് രുചിക്കാൻ താല്പര്യവും ഏറെയാണ്. എന്നാൽ അപ്പോഴും വിലയാണ് പ്രശ്നം.

ലോകത്തിലെ വിവിധങ്ങളായ സ്റ്റാർ ഹോട്ടലുകൾ ലേലം വിളിയിലൂടെയാണ് ഈ മദ്യം സ്വന്തമാക്കുന്നത്.24 കാരറ്റ് സ്വർണം , പ്ലാറ്റിനം എന്നിവ മദ്യത്തിൽ മുക്കിവച്ച ശേഷമാണ് നിർമാണം.ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യത്തിനു പ്രശ്നമാകുന്ന ഒന്നും തന്നെ മദ്യത്തിൽ ഇല്ല ഏന് പറയാം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language