0 0
Read Time:2 Minute, 54 Second

മൽസ്യകൃഷിയിൽ ഒരു വേറിട്ട മുഖമായി ആറ്റുകൊഞ്ചിനെ കൃഷി ചെയ്ത് ലാഭം കൊയ്യുകയാണ് കോടഞ്ചേരി മത്സ്യവികസന ഏജന്‍സി കോഒാഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി അതിലൂടെ മികച്ച മൽസ്യകർഷരെ വാർത്തെടുക്കുന്ന സംഘടയ്ക്ക് കീഴിലാണ് നെൽസന്റെ ഈ നേട്ടം.

മികച്ച മത്സ്യകര്‍ഷകന്‍കൂടിയായ നെല്‍സണ്‍ കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലും ഏറെ ശ്രദ്ധിക്കുന്നു. തന്റെ വീടിനോട് ചേർന്നുള്ള കുളത്തിലാണ് നെൽസൺ ആറ്റുകൊഞ്ച് കൃഷി ചെയ്യുന്നുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഈ ഇനം നിലവില്‍ മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളില്‍ ഉപയോഗിക്കാം.സാധാരണ കൊഞ്ചിനെക്കാൾ വാള്പോപം ഇവയ്ക്ക് ഉണ്ടാകും. കിലോക്ക് 600 രൂപ വരെ വില ലഭിക്കുന്ന ആറ്റുകൊഞ്ചി​െന്‍റ വിത്തിന് രണ്ടര രൂപ മാത്രമാണ് വില.

Advertisement

കട്‌ല, രോഹു മുതലായവയ്ക്കൊപ്പമാണ് ആറ്റുകൊഞ്ചിനെയും നെൽസൺ വളർത്തുന്നത്. മൽസ്യങ്ങൾക്ക് നൽകുന്ന തീറ്റയുടെ ഭക്ഷണാവശിഷ്ടങ്ങളാണ് കുളത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ആറ്റുകൊഞ്ചുകൾക്ക് ഭക്ഷണം. അതിനാൽ ആട്ടുകൊഞ്ചുകൾക്കായി പ്രത്യേക പരിചരണം ആവശ്യമില്ല എന്ന് ചുരുക്കം.

10 മാസമാണ് ഇവയുടെ വളർച്ച കാലയളവ്. വിളവെടുക്കാറായ ഒരു ആറ്റുകൊഞ്ചിന്റെ ശരാശരി തൂക്കം 150 ഗ്രാമാണ്. കുളത്തിൽ ഇടുന്ന വിത്തിൽ 75 ശതമാനവും വളരും. മലയോര മേഖലയിൽ ഉള്ള കരഷകർക്ക് ഈ കൃഷി ഏറെ ലാഭകരമാണ് എന്ന് നെൽസൺ പറയുന്നു. പ്രത്യേക പരിപാലനം ഒന്നും ആവശ്യമില്ലാത്തതിനാൽ വീട്ടമ്മമാർക്കും ആറ്റുകൊഞ്ച്‌ കൃഷിയിൽ ഒരു കൈ നോക്കാവുന്നതേയുള്ളൂ.

കോടഞ്ചേരിയിൽ കഴിഞ്ഞ മൂന്നു വർഷമായി മൽസ്യഫെഡ് ഹാച്ചറിയിൽനിന്ന് നെൽസന്റെ നേതൃത്വത്തിൽ പഞ്ചായത്തുതല മൽസ്യ ക്ലബ് മുഖേന ആറ്റുകൊഞ്ച് വിതരണം ചെയ്തു വരുന്നുണ്ട്. ആറ്റുകൊഞ്ച് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നെൽസണുമായി ബന്ധപ്പെടാം. പരിശീലനവും കൊഞ്ച് വിത്തുകളെയും ലഭിക്കും . ഫോൺ : ഫോൺ: 9745126271.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language