0 0
Read Time:2 Minute, 13 Second

തിരുവനന്തപുരത്തേക്കാണ് യാത്രയെങ്കിൽ, അല്ലെങ്കിൽ തിരുവന്തപുരത്താണ് യാത്രയെങ്കിൽ ഭക്ഷണത്തിനായി ചെലവഴിക്കേണ്ടി വരുന്ന തുകയെക്കുറിച്ച് ഓർത്ത് ഇനി ആധിവേണ്ട. തികച്ചും ന്യായമായ വിലയിൽ ഭക്ഷണം ഒരുക്കുന്ന ഫുഡ് ഫോർ ഫ്രീഡം സ്റ്റാൾ തലസ്ഥാനനഗരിയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.മെയ് മാസം ആദ്യം പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ വലിയ തിരക്കാണ്.

ജയിൽവകുപ്പ് നേതൃത്വം നൽകുന്ന സംരംഭമാണ് ഈ ന്യായവില ഹോട്ടൽ. തമ്പാനൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഫുഡ് ഫോർ ഫ്രീഡം പ്രവർത്തനം ആരംഭിച്ച ദിവസം തന്നെ നാട്ടുകാർ ഏറ്റെടുത്തുകഴിഞ്ഞു. രുചി, ശുചിത്വം, ഗുണമേന്മ എന്നിവയ്ക്ക് മുൻ‌തൂക്കം നല്കിക്കൊണ്ടാണ്‌ പാചകം .

Advertisement

കുടിവെള്ളം മുതൽ ചിക്കൻ ബിരിയാണി വരെ വമ്പിച്ച വിലക്കുറവിലാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 10 രൂപ മാത്രാമാണ് ഈടാക്കുന്നത്. 20 രൂപക്ക് ചപ്പാത്തിയും വെജ് കറിയും ലഭിക്കും. 22 രൂപക്ക് ചപ്പാത്തിയും ഒപ്പം മുട്ടകറിയും കഴിക്കാം. 30 രൂപക്ക് ചപ്പാത്തിയും ചിക്കൻ കറിയും തയ്യാർ. 60 രൂപയ്ക്ക് കഴിക്കാൻ നല്ല ഉശിരൻ ചിക്കൻ ബിരിയാണിയും റെഡി.

തമ്പാനൂർ സ്റ്റേഷനിൽ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് ജയിൽ വകുപ്പിന്റെ ഈ സ്ഥാപനത്തിൽ മികച്ച വിൽപ്പനയാണ് കാണുന്നത്. ഈ മാതൃക വിജയിക്കുകയാണ് എങ്കിൽ മറ്റു ജില്ലകളിലും ഫുഡ് ഫോർ ഫ്രീഡം സ്റ്റാളുകൾ ആരംഭിക്കും.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language