0 0
Read Time:3 Minute, 28 Second

ഒരു ഹോട്ടലിനു സാധാരണയായി ഖ്യാതി നേടിത്തരിക അവിടുത്തെ രുചിയുള്ള ഭക്ഷണമായിരിക്കും. എന്നാൽ തൃശൂർ ജില്ലയിലെ ഒരു ഹോട്ടലിനെ പ്രശസ്തമാക്കുന്നത് ആനകളാണ്. ഹോട്ടലിൽ ആനകൾക്ക് എന്തുകാര്യം എന്ന് ചോദിക്കും മുൻപ്, ഹോട്ടൽ ചുവരുകളിൽനിറഞ്ഞു നിൽക്കുന്ന കരിവീരന്മാരുടെ ചിത്രങ്ങളിലേക്ക് ഒന്ന് നോക്കണം.

ഇത് വെറും ഒരു ഹോട്ടലല്ല നമ്മുടെ നാട്ടിലുള്ള ആനകളാൽ പ്രശസ്തമാക്കിയ ഒരു ഹോട്ടൽ, പേര് “ആനക്കട”.തൃശ്ശൂർ ഇരിഞ്ഞാലക്കുട റൂട്ടിൽ പ്രശസ്മായ “തിരുവുള്ളക്കാവ്” ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ബസ്റ്റോപ്പിന് അടുത്താണ് നമ്മുടെ ആനക്കട. കടയിൽ കയറിയാൽ കേരളത്തിലെ ഒട്ടുമിക്ക ആനകളേയും കാണാം. ആനകളിൽ വലുപ്പ ചെറുപ്പ വ്യത്യാസം ഒന്നും ഇല്ല.

Advertisement

തൃശൂർ പൂരത്തിന് എത്തുന്നവർ ഈ ആനക്കടയിൽ കയറി ഒന്ന് മുഖം കാണിക്കാതെ പോകാറില്ല. അതിനാൽ പൂരം സീസണിൽ തന്നെയാണ് ഇവിടെ മികച്ച കച്ചവടം നടക്കുന്നതും. എങ്ങനെ ആനക്കട ഉണ്ടായി എന്ന് ചോദിച്ചാൽ, ഹോട്ടലിന്റെ ഉടമ, ആനയുടേതായ ഭാഷയിൽ പറയുകയാണെങ്കിൽ പ്രധാന ചട്ടക്കാരനായ രാജു ചേട്ടൻ തികഞ്ഞ ഒരു ആനപ്രേമിയാണ്, ആ സ്നേഹമാണ് ഹോട്ടലിൽ നിറഞ്ഞു കാണുന്നതും

കടയുടെ പേരിനെ കുറിച്ച് ചോദിച്ചപ്പോൾ രാജു ചേട്ടൻ പറഞ്ഞത് “അത് നമ്മുടെ നാട്ടുകാര് തന്ന പേരാണ് ഞാനത് സന്തോഷപൂർവ്വം സ്വീകരിച്ചു” എന്നാണ്. വാസ്തവമാണ്, ആനപ്രേമികളാണല്ലോ നമ്മുടെ തൃശ്ശൂരുകാർ. തൃശ്ശൂരിലുള്ള ഒട്ടുമിക്ക ആന പ്രാന്തൻമ്മാർക്കും ആനക്കട നല്ലോണം അറിയാം, കാരണം അവർ കരിവീരന്മാരുടെ പലവിധ ചിത്രങ്ങൾ കാണാൻ ആനക്കടയിൽ ഒരു പ്രാവശ്യമെങ്കിലും കയറിയിട്ടുണ്ടാവും.

രാജു ചേട്ടന്റെ അഭിപ്രായത്തിൽ പലരും ആനക്കടയിൽ വരുന്നത് ആനകളെ കാണാനാണ്. കൂട്ടത്തിൽ ഭക്ഷണവും കഴിക്കുന്നു എന്ന് മാത്രം.ആനകളുടെ പല ചിത്രങ്ങളും പല പൂരങ്ങളിൽ നിന്നുമായി രാജു തന്നെ നേരിട്ട് എടുത്തതാണ്. കക്ഷിയുടെ കയ്യിലുള്ള മുഴുവൻ ഫോട്ടോസും ആനക്കടയിൽ വക്കാനുള്ള സ്ഥലമില്ല അതുകൊണ്ട് ഒരു ആൽബം ഉണ്ടാക്കി അതിൽ വച്ചിരിക്കുകയാണ്.

തിരുവുള്ളക്കാവ് ഭാഗത്തു വരുന്നവർ ആനക്കടയിൽ കയറുക മതിവരുവോളം ആനകളെ കാണുക, ആനകളെ കുറിച്ച് സംസാരിക്കുക. നല്ല രുചിയുള്ള ഭക്ഷണം കഴിക്കുക, ഒരു പ്രാവശ്യം ആനക്കടയിൽ കയറിയ ആനപ്രേമി തീർച്ചയായും പിന്നീടാവഴി വരുമ്പോൾ കേറിയിരിക്കും

കടപ്പാട്: ജിജിത്ത് രാമൻകുട്ടി

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language