0 0
Read Time:1 Minute, 25 Second

ലോകത്തെ ഏറ്റവും ശക്തനായ നേതാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗാണ്. എന്നാല്‍ ലോകത്തെ ഏറ്റവും ശക്തനായ ബിസിനസുകരാന്‍ അഥവാ സംരംഭകന്‍ ആമസോണിന്റെ തലവനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് തന്നെ. ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ ദി പവര്‍ഫുള്‍ പീപ്പിള്‍ ഓണ്‍ എര്‍ത്ത് പട്ടികയിലാണ് ആമസോണ്‍ മേധാവി ബിസിനസുകാരിലെ അതികായനായിരിക്കുന്നത്.

ശക്തന്‍മാരായ നേതാക്കളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെസോസ്. എന്നാല്‍ ബിസിനസുകാരില്‍ ഒന്നാമനും. ആമസോണ്‍ എന്ന ആഗോള ഇ-കൊമേഴ്‌സ് സംരംഭത്തില്‍ ബെസോസിനുള്ളത് 16 ശതമാനം ഓഹരിയാണ്. ഇന്ന് അദ്ദേഹത്തിന്റെ മൊത്തം ആസ്തി 132.8 ബില്ല്യണ്‍ ഡോളറോളം വരും.

Advertisement

1994ല്‍ സിയാറ്റിലിലുള്ള തന്റെ ഗാരേജില്‍ തുടങ്ങിയ സംരംഭമാണ് ഇന്ന് ലോകത്തെ ഭരിക്കുന്ന തലത്തിലേക്ക് മാറിയത്. വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പ്രശസ്തവും സ്വാധീനം ചെലുത്തുന്നതുമായ പത്രം ഉള്‍പ്പടെ നിരവധി സംരംഭങ്ങള്‍ ബെസോസിന്റെ അതീനതയിലുണ്ട്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language