Connect with us

Entertainment

ഈ മ യൗ; ‘ജീവിച്ചിരിക്കുന്നവരുടെ ഒപ്പീസ്’

സത്യത്തിൽ നിങ്ങളെ ഒരു മരണക്കുഴിയിൽ ചാടിക്കുകയാണെങ്കിലും, നഷ്ടപ്പെടുത്തരുത് ഈ സിനിമ. അത്രയ്ക്ക് മികച്ചതാണ്, വിട്ടു പോകാത്ത പ്രേതബാധയാണ്

Published

on

0 0
Read Time:5 Minute, 53 Second

ശവസംസ്ക്കാര സമയത്ത് ഒരു വിഭാഗം ക്രിസ്ത്യാനികൾ ഉരുവിടുന്ന പ്രാർത്ഥനാ ഗീതമാണ് ഒപ്പീസ്. മൃത്യു വിഴുങ്ങുന്ന ഉടലിനായുള്ള ഒടുവിലത്തെ ഉള്ളുരുക്കം. മരണ സ്നാനത്തിനിടയിൽ ജീവൻ നെടുകെയും കുറുകെയും വെച്ച് ചേർത്ത കുരിശു പോലെ ഒപ്പീസ് മരണത്തെ ഓർമപ്പെടുത്തുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ വിൽ നാം കണ്ണെടുത്തു വച്ച മുക്കാൽ ഭാഗവും മരണവീടാണ്. വാവച്ചനാശാൻ മരിച്ചു കിടക്കുകയാണ്, അയാൾക്കങ്ങ് തീർന്നാൽ മതി. ശേഷം മൃതദേഹത്തിനൊഴിച്ച് സ്ക്രീനിനകത്തും പുറത്തും വികാരാന്ധകാരം വലവിരിച്ചു പിടിച്ച സകലർക്കും വേണ്ടി നടക്കുന്ന ഒപ്പീസാണ് ആ സിനിമ. ഒരാൾക്കു വേണ്ടി വേറൊരാൾ പാടുന്നു. സിനിമ കഴിഞ്ഞാലും ആർക്കും അശേഷം രക്ഷപ്പെടാനാകാത്തൊരു ഇരുൾച്ചുഴിയിൽ നമ്മൾ ഉത്തരായനം കാത്തു കിടക്കുന്നു.

ഇരുട്ട്, നരച്ച കടൽ, സമയം തെറ്റിയ മഴ, കൊളുത്തി വലിക്കുന്ന കാറ്റ്… ഭീദിതവും ദുരൂഹവുമായ മരണത്തെ പൊലിപ്പിക്കാൻ പാകത്തിലുള്ള അന്തരീക്ഷത്തിലാണ് വിജഗീഷു വായ മൃത്യു ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയിരിക്കുന്നത്. ഇവിടെ പശ്ചാത്തല സംഗീതം പ്രകൃതി പ്രതിഭാസങ്ങളാണ്. ക്ലൈമാക്സ് സീനിൽ മുഖ്യ കഥാപാത്രത്തിന്റെ പലവിചാര സംഭാഷണങ്ങൾ ബീജിയെമ്മാക്കി മാറ്റിയിരിക്കുന്നു. തണ്ടൊടിഞ്ഞ ക്ലാരനെറ്റിന്റെ അപശബ്ദം പോലെ സിനിമ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് നിങ്ങൾക്കായി കരുതി വെയ്ക്കുന്നു/അപനിർമ്മിക്കുന്നു.

Advertisement

മരിച്ച വീട്ടിലെ കരച്ചിൽ, അയൽ വാസികളുടെ പഴി പറച്ചിൽ, ബന്ധുക്കളുടെ പോരുകൾ തുടങ്ങി സറ്റയർ ആഖ്യാന പാറ്റേണിലാണ് കഥാഗതിയെന്ന് തോന്നാം. തിയേറ്ററിൽ കാണികൾ നിറഞ്ഞ് ചിരിക്കുന്നുമുണ്ട്. എന്നാൽ ആക്ഷേപഹാസ്യമല്ല, അധോതല ജീവിതത്തിന്റെ റിയലിസ്റ്റിക് കാഴ്ചകളാണ് പടം പങ്കുവെയ്ക്കുന്നത്. പലർക്കും പരിചിതമല്ലാത്ത അതിജീവിതമായതു കൊണ്ട് ചിരി വരുന്നതാകാം. അല്ലെങ്കിൽ മുഖ്യധാര ഒപ്പം നിർത്താത്ത ഒരു വിഭാഗത്തിന്റെ യഥാർത്ഥ്യങ്ങളെ നാം ഇങ്ങനെയാകാം ചിരിച്ചു തള്ളുന്നത്. കറുത്ത ഫ്രയിമുകളാൽ സിനിമ പറയുന്ന കറുത്ത ഹാസ്യം ഈ മ യൗ യിൽ കാണാതെ പോകരുത്!

നിങ്ങൾക്ക് അസംഭവ്യമായി തോന്നുന്ന കാര്യങ്ങൾ ഞങ്ങളുടെ നാട്ടിൽ നിത്യസംഭവങ്ങളാണെന്ന് മാജിക്കൽ റിയലിസത്തിന് നൽകുന്ന ആമുഖത്തിൽ മാർക്കേസ് സൂചിപ്പിക്കുന്നുണ്ട്. ഈ സിനിമയിലെ കൂർത്ത റിയാലിറ്റികളിൽ പലതിനോടും പൊരുത്തപ്പെടാനാകാതെ നാം അസ്വസ്ഥരായിരിക്കുന്നുണ്ട്. പി എഫ് മാത്യൂസിലെ എഴുത്തുകാരൻ സംവിധായകനിലേക്ക് പകർത്തിയ റിയൽമാന്ത്രികതയുടെ ആ കെടാതിരി അദൃശ്യമായി ദൃശ്യമാകുന്നത് കാണാം. കാര്യങ്ങൾ ആമേനിന്റെ ഡയറക്ടറിൽ നിന്നാകുമ്പോൾ അത്ഭുതപ്പെടാനില്ല.

ഒരു പദം വെട്ടിമാറ്റാനില്ലെന്ന് കാരൂരിന്റെ കഥകളെക്കുറിച്ച് പറയാറുണ്ട്. ഒരു പടം വെട്ടിമാറ്റാനില്ലെന്നതാണ് ഈ ഒരു മണിക്കൂർ അമ്പത്തഞ്ച് മിനിറ്റിന്റെ വലിയ വലിപ്പം. അത്രമേൽ ക്രാഫ്റ്റ് തളിർത്തു നിൽക്കുകയാണീ മര(ണ)ത്തിൽ. എല്ലാ സീനുകളിലും അടിമുടി ജീവിപ്പിച്ചാണീ ചാവു നിലം മാത്യൂസ് കൊത്തിക്കിളച്ചിരിക്കുന്നത്. രംഗനാഥ് രവിയുടെ ശബ്ദമിശ്രണമാണ് മറ്റൊരു താരം. ഞെക്കിക്കൊലപ്പെടുത്തും മുമ്പ് പത്നിയെ കെട്ടിപ്പുണരും ദുരന്ത പാത്രത്തിന്റെ ചിത്തം കണക്കെ ഷൈജു ഖാലിദിന്റെ ക്യാമറ.

കാസ്റ്റിങ്ങിൽ ലിജോ അവസാനവാക്കാകുകയാണ് മലയാള സിനിമയിൽ. ചെമ്പൻ വിനോദിന്റെ കൂട്ടുകാരൻ മെമ്പർ അയ്യപ്പനായ വിനായകന്റെ കാസ്റ്റിങ് അതിഗംഭീരം. ചെമ്പൻ, കൈനകരി തങ്കരാജ്, പോളി, ദിലീഷ് പോത്തൻ… ഓരോരുത്തരും, ചീട്ടുകളിക്കാരും വീട്ടിയിൽ തീർത്ത ശവമഞ്ചവും കാറ്റും കടലിരമ്പവും ഇരുണ്ടു പിരണ്ട വർഷപാതവും ഈ മ യൗ യെ ഭ്രമാത്മകമായ അനുഭൂതിയാക്കുന്നു.

സത്യത്തിൽ നിങ്ങളെ ഒരു മരണക്കുഴിയിൽ ചാടിക്കുകയാണെങ്കിലും, നഷ്ടപ്പെടുത്തരുത് ഈ സിനിമ. അത്രയ്ക്ക് മികച്ചതാണ്, വിട്ടു പോകാത്ത പ്രേതബാധയാണ്…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending