0 0
Read Time:3 Minute, 54 Second

മെയ്യനങ്ങി പണിയെടുത്ത് ലാഭം കൊയ്യാൻ നിങ്ങൾ തയ്യാറാണോ ? എങ്കിൽ ഇതാ ഏറ്റവും മികച്ച മാർഗം നിങ്ങളെ തേടി എത്തുന്നു പോത്ത് വളർത്തലിലൂടെ.
മാംസാഹാര പ്രിയര്‍ ഏറെയുള്ള കേരളത്തില്‍ പോത്തിറച്ചിക്കും എരുമപ്പാലിനുമുള്ള വിപണി മുതലാക്കാന്‍ ഇപ്പോൾ നിരവധി യുവാക്കൾ രംഗത്ത് വരുന്നുണ്ട്. പോത്ത് കൃഷി ഒരിക്കലും നഷ്ടം വരുത്തി വയ്ക്കില്ല എന്ന ഉറപ്പാണ് ഇതിനുള്ള പ്രധാന കാരണം.

മികച്ചയിനം പോത്തുകളെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങുന്നതിനു പുറമെ അയാൾ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുക കൂടി ചെയ്യുന്നു. പഞ്ചാബിന്റെ മികച്ച ഇനങ്ങളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന, ജാഫ്രാബാദി തുടങ്ങി മികച്ച എരുമ ജനുസ്സുകളാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്.

Advertisement

പോത്തുകളെ വളർത്തുന്നതിനായി തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ആറുമാസം പ്രായമായ കന്നുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതം.ഇവയ്ക്ക് ശരാശരി 50 60 കിലോഗ്രം ഭാരംഉണ്ടായിരിക്കണം. നാടന്‍ ഇനത്തിലുള്ളവക്ക് ശരീര ഭാരം കുറവാണ്. വളർന്നാലും വലിയ ഭാരമൊന്നും കാണില്ല. അതു കൊണ്ട് പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്ന മുറെയെയാണ് കൃഷിക്കാര്‍ തെരഞ്ഞെടുക്കുന്നത്.

പൂർണ വളര്‍ച്ചയെത്തിയ മുറൈ എരുമക്കും പോത്തിന്നും ഏഴു ക്വിന്റലോളം തൂക്കമുണ്ടാകും. കേരളത്തില്‍ പോത്തിറച്ചി കിലോയ്ക്ക് 300 മുതൽ 350 രൂപയാണ് മാര്‍ക്കറ്റ് വില. 85 രുപ നിരക്കിലാണ് പോത്തുകുട്ടികളെ വാങ്ങുന്നത്. 100 കിലോ തൂക്കമുള്ള പോത്തിന് 9000 രൂപയാണ് വില. ഒന്നര വര്‍ഷം കൊണ്ട് ഇവയുടെ തൂക്കം അഞ്ച് ക്വിന്റല്‍ വരെയാകുമെന്നാണ് കണക്ക്.ആ നിലയ്ക്ക് പൂർണ അവളർച്ചയെത്തിയ ഒരു പോത്തിനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ലാഭം ഒന്ന് കണക്കു കൂട്ടി നോക്കുക.

പോത്തുകൾക്കൊപ്പം എരുമകളെയും വളർത്താം. ഇറച്ചിക്കും പാലിനും ഒരു പോലെ ആവശ്യക്കാർ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഉയര്‍ന്ന രോഗപ്രതിരോധശേഷി, പോഷാകാഹാരക്കുറവിലും ജീവിക്കാനുള്ള ശേഷി, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് ഇവയെല്ലാം പോത്തുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

മുറെ ഇനത്തിൽ പെട്ട എരുമകളെയാണ് കൂടുതലും വിറ്റു പോകുന്നത്. ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറെയെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ ജാഫറബാദിയെ വാങ്ങുന്നതിനു കർഷകർ താല്പര്യം കാണിക്കാറില്ല. വിദേശത്ത് നിന്ന് തൊഴില്‍ രഹിതരായെത്തുന്ന യുവാക്കളും പോത്ത് കൃഷിയില്‍ ആകൃഷ്ടരാകുന്നുണ്ട്

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language