Connect with us

Politics

50 ഐഐടിക്കാര്‍ വന്‍ശമ്പളമുള്ള ജോലി വിട്ടു, രാഷ്ട്രീയത്തിലിറങ്ങാന്‍

പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങാന്‍ ഐഐടി ബിരുദധാരികള്‍

Media Ink

Published

on

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)കളില്‍ നിന്ന് പഠിച്ചിറങ്ങി മികച്ച കമ്പനികളില്‍ മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്ന 50 മിടുക്കന്‍മാര്‍ ജോലി രാജിവെച്ചു. എന്തിനാണെന്നല്ലേ…നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍.

പിന്നോക്ക വിഭാഗത്തിലുള്ളവരുടെ അവകാശ സംരക്ഷണത്തിനായി ബഹുജന്‍ ആസാദ് പാര്‍ട്ടി എന്ന പേരില്‍ ഈ 50 പേര്‍ചേര്‍ന്ന് രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചിരിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ സംഘം.

Advertisement

50 പേരുടെ സംഘമാണ് ഞങ്ങള്‍. ഇന്ത്യയിലെ വിവിധ ഐഐടികളില്‍ നിന്നാണ് വരുന്നത്. മുഴുവന്‍ സമയ ജോലിയും രാജിവെച്ചു. ഇലക്ഷന്‍ കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്-ഐഐടി ഡെല്‍ഹിയില്‍ നിന്നും 2015ല്‍ പുറത്തിറങ്ങിയ നവീന്‍ കുമാര്‍ പറഞ്ഞു. നവീനാണ് ഈ 50 അംഗ സംഘത്തെ നയിക്കുന്നത്.

2020ല്‍ നടക്കുന്ന ബീഹാര്‍ അംബ്ലി തെരഞ്ഞെടുപ്പ് മുതലായിരിക്കും ഇവര്‍ സജീവമായി രാഷ്ട്രീയ ഗോദയിലേക്ക് പ്രവേശിക്കുക. ബി ആര്‍ അംബേദ്ക്കര്‍, നേതാജി സുഭാഷ് ചന്ദ്ര ബോസ്, എപിജെ അബ്ദുള്‍ കലാം തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററാണ് ബഹുജന്‍ ആസാദ് പാര്‍ട്ടിയുടേത്.

Advertisement

Kerala

വെല്ലുവിളിയുടെ ഈ നാളുകളില്‍ എല്ലാവര്‍ക്കും അമ്മമനസ്സ് ഉണ്ടാകട്ടെയെന്ന് മന്ത്രി ശൈലജ ടീച്ചര്‍

അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ 5000-ത്തിലേറെ അമ്മമാര്‍ പങ്കെടുത്തു

Media Ink

Published

on

അമ്മയാകാന്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും കഴിയുമെന്നും സമൂഹത്തിലെ ദുര്‍ബലരായ ആളുകളെയും കുട്ടികളേയും സ്നേഹപൂര്‍വം സംരക്ഷിക്കുന്നതിലാണ് അമ്മമനസ്സുള്ളതെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അതും മാതൃസമാനമായ സ്നഹേമായിത്തന്നെ കരുതണം. ഇന്ന് ലോകജനത വലിയ പരിഗണന ആഗ്രഹിക്കുന്ന സമയമാണ്. മനുഷ്യരാശിയെ ആകെ വിറപ്പിച്ചുകൊണ്ട് പടര്‍ന്നു പിടിക്കുന്ന സാര്‍സ് കൊറോണാ വൈറസ് 2 പെട്ടെന്ന് പിന്‍വാങ്ങുന്ന ലക്ഷണം കാണുന്നില്ല. കേരളമാണ് ആദ്യമായി ബ്രേക്ക് ദ ചെയ്ന്‍ ആശയം മുന്നോടുവെച്ച് സോപ്പ്, മാസ്‌ക്ക്, സാമൂഹിക അകലം എന്ന മുദ്രാവാക്യം ജനങ്ങളിലേയ്ക്ക് എത്തിച്ചത്.

Advertisement

പ്രായം ചെന്നവരെ പുറത്തിറങ്ങാന്‍ വിടാതെ കുറെക്കാലം വീട്ടിലിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് റിവേഴ്സ് ക്വാറന്‍ന്റൈന്‍ നടത്തിക്കൊണ്ടും നമ്മള്‍ ഈ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ഗൗരവമുള്ളതാണ്. ജനിതക ഘടനയില്‍ മാറ്റം വന്ന വൈറസുകള്‍ കേരളത്തിലും പരക്കുന്നു. മരണം കുറച്ചുനിര്‍ത്തുക തന്നെയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.

പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക സമിതികളുണ്ടാക്കി, കോവിഡ് രോഗികള്‍ക്ക് രോഗം കൂടുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത്, ആശുപത്രിയിലെ സൗകര്യങ്ങള്‍ പടിപടിയായി വര്‍ദ്ധിപ്പിച്ച് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു രീതിയുണ്ടാക്കി നമ്മള്‍ പോരാട്ടം നടത്തുകയാണ്. കോവിഡ് ബാധിതരായിട്ടുള്ള ആളുകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല, ചിലര്‍ മാനസികമായും തകര്‍ന്നുപോകുന്നു. അതുകൊണ്ടാണ് കൗണ്‍സിലിംഗ് സെന്ററുകളും കോള്‍ സെന്ററുകളും ഒക്കെ സ്ഥാപിച്ചുകൊണ്ട് കോവിഡ് ബാധിതരെ വിളിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. ഓരോ രോഗിയേയും വിളിച്ച് വിവരമറിയാന്‍ ശ്രമിക്കുന്നുണ്ട്.

ആയിരക്കണക്കിനാളുകള്‍ വൈറസ് ബാധയുള്ളവരാകുമ്പോള്‍, അപൂര്‍വം എവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിട്ടുണ്ടോന്നറിയില്ല, എന്നാലും എല്ലാവരേയും വിളിക്കാന്‍ നമ്മള്‍ പ്രത്യേക പരിശീലനം നല്‍കിയ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സ്നേഹപ്രകടനങ്ങളും ഈ സമയത്ത് ഏറെ ആശ്വാസമാണ്. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഒരുപാട് കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടിനകത്തുവച്ചും ഉപദ്രവിക്കപ്പെടുന്നു. മാതാപിതാക്കളുടെ കിടമത്സരത്തിനിടയില്‍ കുഞ്ഞുങ്ങളുടെ മനസാണ് പിടഞ്ഞുപോകുന്നത്.

മോശം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും നല്ല പൗരന്മാരാകില്ല. പ്രായം ചെന്ന മാതാപിതാക്കളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ട്. അപൂര്‍വം കേസുകളില്‍ പെറ്റമ്മമാര്‍ തന്നെയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു. ഈ ക്രൂരത അനുവദിയ്ക്കാനാവില്ല. ഇത്തരം ആളുകളെ നേര്‍വഴിയ്ക്കു നയിക്കാന്‍ നിയമ നടപടികള്‍ പ്രയോഗിക്കുക തന്നെ വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

രണ്ടു മൂന്നു വര്‍ഷം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അമ്മയായിത്തീര്‍ന്ന ശൈലജ ടീച്ചര്‍ക്കൊപ്പം മാതൃവന്ദനം പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ചലച്ചിത്രതാരവും ലോകകേരളസഭാംഗവും അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളുമായ ആശാ ശരത് പറഞ്ഞു.

ജന്മം കൊണ്ട് മാത്രമല്ല കര്‍മം കൊണ്ടും അമ്മായാകാമെന്ന് ശൈലജ ടീച്ചര്‍ തെളിയിച്ചു. നൃത്തത്തിന്റെ ആദ്യചുവടുകള്‍ അഭ്യസിപ്പിച്ചതു മുതല്‍ ജീവിതത്തിലെ എല്ലാ ചുവടുകളിലും കൂടെയുള്ള അമ്മ കലാമണ്ഡലം സുമതിയേയും ആശാ ശരത് ഓര്‍മിച്ചു. ഇന്നും എന്ത് സന്തോഷമുണ്ടായാലും സങ്കടമുണ്ടായാലും ആദ്യം പറയുന്നത് അമ്മയോടാണ്.

ഇക്കുറി പത്താമത് വര്‍ഷമാണ് അസറ്റ് ഹോംസ് മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചുതെന്നും കഴിഞ്ഞ വര്‍ഷം വരെ കമ്പനിയിലെ ജീവനക്കാരുടെ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെന്നും അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

കോവിഡ് പരിമിതി മൂലം സൂം വഴി സംഘടിപ്പിച്ച ഈ വര്‍ഷത്തെ പരിപാടിയില്‍ അസറ്റ് ഹോംസ് അപ്പാര്‍ട്ട്മെന്റുകളും വില്ലകളുമുള്‍പ്പെട്ട 64 ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന 5000-ത്തിലേറെ വരുന്ന അമ്മമാരെയും അസറ്റ് ജീവനക്കാരുടെ അമ്മമാരെയും പങ്കെടുപ്പിക്കാനായത് കൂടുതല്‍ സന്തോഷകരമായി. അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ എന്‍. മോഹനന്‍, ഡോ എം പി ഹസ്സന്‍ കുഞ്ഞി, സി വി റപ്പായി തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തത്സമയം ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Opinion

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

സുധീര്‍ ബാബു

Published

on

റിയലന്‍സ് ജിയോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ലോകത്തിലെ മൂന്നാമത്തേതും. നമുക്ക് ജിയോയുടെ വിപണിയിലെ നുഴഞ്ഞുകയറ്റം ഒന്ന് പരിശോധിക്കാം.

റിയലന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് രൂപീകരിക്കപ്പെടുന്നത് 2007 ലാണ്. 2010 ല്‍ റിയലന്‍സ് ജിയോ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 95% ഷെയറുകള്‍ കരസ്ഥമാക്കി. 2016 ലാണ് അംബാനി ജിയോ 4ജി നെറ്റ്വര്‍ക്ക് പ്രഖ്യാപിക്കുന്നത്.

Advertisement

ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വരവ് ഒരു സംഭവമായിരുന്നു. സൗജന്യ സിമ്മും 4ജി ഡാറ്റയുമാണ് ജിയോ വാഗ്ദാനം നല്കിയത്. ഇഴഞ്ഞു നീങ്ങുന്ന വേഗതയിലും കൈപൊള്ളുന്ന വിലയിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്ന ജനത്തിന് അതിശയകരമായ അനുഭവം നല്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍നെറ്റും കോളും ഒരു ആര്‍ഭാടമായിരുന്ന സമയത്ത് അഞ്ചു പൈസ ചിലവില്ലാതെ ഇതൊക്കെ ലഭിക്കുക അവിശ്വസനീയമായിരുന്നു. ജനങ്ങള്‍ ഇടിച്ചുകയറി. അന്നുവരെ ഇന്റര്‍നെറ്റിന്റെ ചെലവ് താങ്ങുവാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി വലിയൊരു അനുഗ്രഹമായി ജിയോ മാറി.

ജിയോയുടെ ലക്ഷ്യം 100 ദിവസത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കള്‍ എന്നതായിരുന്നു. 2016 ഡിസംബര്‍ വരെ ഉണ്ടായിരുന്ന ഓഫര്‍ ജിയോഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ എന്ന പേരില്‍ മാര്‍ച്ച് 2017 വരെ നീട്ടി. ഫെബ്രുവരിയില്‍ ജിയോ ലക്ഷ്യം കണ്ടു. ജൂണ്‍ ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം 20 കോടിയായി ഉയര്‍ന്നു. അതിപ്പോള്‍ 40 കോടിയിലെത്തി നില്ക്കുന്നു.

വേഗതയില്ലാത്ത ഇന്റര്‍നെറ്റും പണം കൊടുത്തുള്ള വിളികളും ശീലിച്ചിരുന്ന ജനതയെ ജിയോ സൗജന്യം ശീലിക്കുവാന്‍ പഠിപ്പിച്ചു. 4ജിയുടെ വേഗതയും സൗജന്യ വിളികളും ഉപഭോക്താക്കളെ ജിയോയുടെ ആരാധകരാക്കി. ഇനി സൗജന്യം അവസാനിപ്പിച്ചാല്‍ പോലും ഈ ലഹരിയില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്കാവില്ല. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അവര്‍ ഇപ്പോള്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നു. യുട്യൂബ് കാണുന്നു. ഗെയിം കളിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇനിയെങ്ങിനെ ഇതൊന്നുമില്ലാതെ മുന്നോട്ടു പോകും. ജിയോ കൊരുത്ത ചൂണ്ടക്കൊളുത്തില്‍ ഉപഭോക്താക്കള്‍ കുരുങ്ങിക്കഴിഞ്ഞു.

ഏപ്രില്‍ 2017 മുതല്‍ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. ഈ കാലയളവു കൊണ്ടുതന്നെ മാര്‍ക്കറ്റിലെ മുന്‍നിരക്കാരായിരുന്ന എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവരൊക്കെ സിംഹഭാഗം ഉപഭോക്താക്കളും നഷ്ട്ടപ്പെട്ടവരായി. അവര്‍ അതിവിദഗ്ദ്ധമായി ചൂഷണം ചെയ്തിരുന്ന വിപണിയുടെ ജനാധിപത്യവത്ക്കരണത്തിന് ജിയോയുടെ ഇന്റര്‍നെറ്റ് വിപ്ലവം കാരണമായി. ഇന്ത്യയുടെ അതിവിദൂര ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ പോലും ജിയോ ഇന്റര്‍നെറ്റുമായി എത്തിച്ചേര്‍ന്നു.

ഈ മഹാമാരിയുടെ സമയത്ത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. 2019 20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവര്‍ദ്ധനവ് ഏകദേശം 88 ശതമാനവും.

ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം നാം പഠിക്കേണ്ടതാണ്. ഒരാള്‍ക്കും നിരസിക്കുവാനാകാത്ത വാഗ്ദാനം നല്കി വിപണിയില്‍ നുഴഞ്ഞു കയറുക. എതിരാളികള്‍ കുത്തകയാക്കി വെച്ചുകൊണ്ടിരുന്ന വിപണി പിടിച്ചെടുക്കുക. സൗജന്യം എന്ന ചൂണ്ടയില്‍ ഉപഭോക്താവിനെ കുരുക്കുക. അതില്‍ നിന്നും പുറത്തുകടക്കുവാനാവാത്ത രീതിയില്‍ ഉപഭോഗം ശീലിപ്പിക്കുക. പിന്നീട് അതേ സേവനത്തിന് പണം ഈടാക്കുക. ഈ തന്ത്രത്തിലൂടെ ടെലികോം രംഗത്തെ കുത്തക കയ്യടക്കുക. വിപണി തൂത്തുവാരി എന്നുതന്നെ പറയാം.

മറ്റ് സേവനദാതാക്കള്‍ ചൂഷണം ചെയ്തിരുന്ന ഉപഭോക്താക്കളെ അതില്‍ നിന്നും മോചിപ്പിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിപ്ലവത്തിന് നിലമൊരുക്കി എന്ന് ജിയോയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ വിപണിയിലെ കുത്തകവത്ക്കരണം ഒരിക്കലും ആശാസ്യകരമല്ല. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. അത് ഉറപ്പുവരുത്തേണ്ട കടമ ജനങ്ങളുടെതാണ്. ഏകപക്ഷീയമായ അധികാരം ഒരു മേഖലയിലും നീണ്ട കാലയളവില്‍ ഗുണകരമാകില്ല.

റിയലന്‍സ് ജിയോ നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോകുന്ന കാര്‍ഷിക ബില്ലുമായി ചേര്‍ത്തു വായിച്ചാലോ?

ബില്ലില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price) വാഗ്ദാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി കരാറിലേര്‍പ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ചെറിയ ഇടനിലക്കാരൊക്കെ അപ്രത്യക്ഷമാകും. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവയ്ക്ക് സംഭവിച്ചതുപോലെ. ഇന്ന് കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബി എസ് എന്‍ എല്‍ പോലെയാകും. കുറച്ചു കഴിയുമ്പോള്‍ വിപണിയുടെ കുത്തക കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കും.

ചെറുകിടക്കാര്‍ നാമാവശേഷമാകുകയും കോര്‍പ്പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ വില അവര്‍ നിശ്ചയിക്കും. വിപണിയിലെ വില നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാതിരിക്കെ ഉത്പന്നങ്ങള്‍ എന്തുവിലക്ക് വില്ക്കണം എന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം കുത്തകകള്‍ക്കാകും. അവസാനം വിപണിയെ നിയന്ത്രിക്കുന്നത് ഒന്നോ രണ്ടോ കുത്തക കോര്‍പ്പറേറ്റുകള്‍ മാത്രമാകും.

മാര്‍ക്കറ്റില്‍ വിളകള്‍ക്ക് വില ഉയരുമ്പോള്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമോ? സാധ്യത തീരെയില്ല. കാരണം കരാറുകള്‍ ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകള്‍ ആയിരിക്കും. മാര്‍ക്കറ്റില്‍ വില കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്ക് ലഭിക്കുക കരാറില്‍ പറഞ്ഞ തുകയായിരിക്കും. കുറയുമ്പോള്‍ ഗുണമാവില്ലേ? എന്ന ചോദ്യം വാദഗതിക്ക് ഉയര്‍ത്താമെന്നു മാത്രം. വിപണിയില്‍ സവാളക്ക് വില കുത്തനെ ഉയരുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ? എന്ത് കൊണ്ടാണ് അനിയന്ത്രിതമായി വില ഉയരുന്നത്? ഇപ്പോള്‍ ജിയോ ടെലികോം മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന പോലെ കോര്‍പ്പറേറ്റുകള്‍ മാര്‍ക്കറ്റ് നിയന്ത്രിക്കും. എതിരാളികള്‍ നിശബ്ദരാക്കപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകും. എന്ത് ഏത് വിലക്ക് വിപണിയിലെത്തണം എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.

കര്‍ഷകരും ഉപഭോക്താക്കളും ഒരു കെണിയില്‍ അകപ്പെടുമോ?. മാര്‍ക്കറ്റിന്റെ കുത്തകാവകാശം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയാല്‍ നാളെ ഉപഭോക്താക്കള്‍ എന്ത് കഴിക്കണമെന്നും എന്ത് വില അതിന് ഈടാക്കണമെന്നും അവര്‍ നിശ്ചയിക്കുന്നത് വിപണിയെ എങ്ങിനെയാണ് നീണ്ട കാലയളവില്‍ ബാധിക്കുവാന്‍ പോകുന്നത്? കുത്തകാവകാശം വിപണിയില്‍ ആശാസ്യമാണോ? യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

ജന്മി കുടിയാന്‍ ബന്ധങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരുന്നു. ചോദിക്കേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യങ്ങള്‍ നിരവധിയാണ്. നാം ചിന്തിക്കുകയും തര്‍ക്കിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ബിസിനസും രാഷ്ട്രീയവും ഇടകലരുമ്പോള്‍ മങ്ങിപ്പോകുന്ന കാഴ്ചകള്‍ക്ക് അല്പ്പം തെളിച്ചം പകരേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. അത് മറക്കാതിരിക്കാം.

Continue Reading

ELECTION SPECIAL

തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ടോഗിളിന്റെ ‘ടിപ്‌സ്’

സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാര്‍ലമെന്റ്, നിയമസഭാ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ‘ടിപ്‌സ്’ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ജനകീയമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്‌നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ്

Media Ink

Published

on

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നിസ്സാരമായി നേരിടാനുള്ള വഴിയൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് സംരംഭക രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന നിരവധി ആപ്പുകള്‍ ടോഗ്ഗിള്‍ ടെക്നോളജീസ് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ പുത്തന്‍ ഉല്‍പ്പന്നമായ ടിപ്‌സ് എന്ന മൊബീല്‍ ആപ്പ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ജനകീയമാകുകയാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് കേവലം നിശ്ചിത തുകയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ സാധ്യതകളും ലഭ്യമാക്കുന്ന ഒന്നാണ് ടിപ്‌സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍. മൊബീല്‍ ആപ്ലിക്കേഷന് പുറമെ വെബ്സൈറ്റ് മുഖാന്തിരമുള്ള സേവനവും ടിപ്‌സ് ഉറപ്പു നല്‍കുന്നു. എന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോജു മോഹന്‍ എന്ന സംരംഭകന്റെ ആശയമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് സംസ്ഥാനത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. ലോഞ്ച് ചെയ്ത ദിവസങ്ങള്‍ക്കകം മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്.

മോജു മോഹന്‍, ബിനില്‍ കെ ടി എന്നീ സുഹൃത്തുക്കളുടെ ശ്രമഫലമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം. 2012 ല്‍ നേടിയ ബിടെക്ക് ബിരുദവുമായി സംരംഭകരംഗത്തേക്ക് ഇറങ്ങുമ്പോള്‍ മോജു മോഹന്‍ എന്ന യുവാവിന്റെ മനസ്സില്‍ താന്‍ ലക്ഷ്യമിടുന്ന മേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വികാസം, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനരംഗത്തിന്റെ വളര്‍ച്ച എന്നിവയായിരുന്നു മോജുവിനെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു സംരംഭത്തിലേക്ക് എത്തിച്ചത്. വ്യത്യസ്തമായി ചിന്തിക്കാനും ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനും മോജുവിനുണ്ടായിരുന്ന മികവ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എളുപ്പത്തിലാക്കി. അതിന്റെ ഒരു പ്രതിഫലനമായാണ് സര്‍ക്കാര്‍ തലം മുതല്‍ തെരെഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിയന്ത്രണം വരെയുള്ള മേഖലകളില്‍ ടോഗ്ഗിള്‍ ടെക്നോളജീസ് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.

Advertisement

സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ ബിടെക്ക് ബിരുദധാരിയും കോളേജിലെ അടുത്ത സുഹൃത്തുമായ ബിനില്‍ കെ ടി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി. അതോടെ പിന്നീടുള്ള യാത്രയുടെ വേഗതയും വര്‍ധിച്ചു. കേരളം സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ ടോഗ്ഗിള്‍ ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ച് വളരെ ചെറിയ നാളുകള്‍ക്കുള്ളില്‍ ആയിരത്തോളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു. വ്യത്യസ്തമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു എന്നതാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

”ഒന്ന് രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തുന്നത്. ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന കാരണം. ഇത് പ്രകാരം ജോലി ഉപേക്ഷിച്ച ഞാന്‍ എട്ട് മാസമെടുത്താണ് എന്റെ ആദ്യ പ്രോഡക്റ്റ് നിര്‍മിച്ചത്.അതിന്റെ ആദ്യ വില്പനയില്‍ നിന്നും എനിക്ക് കിട്ടിയത് 13000 രൂപയാണ്. അതായത് 8 മാസം ശമ്പളമില്ലാതെ ജോലി ചെയ്തപ്പോള്‍ കിട്ടിയതാണ് ഈ തുക. പക്ഷെ ഈ ഉല്‍പ്പന്നം 170 ല്‍ പരം ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ എനിക്ക് സാധിച്ചു. അതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് സംരംഭകന്‍ എന്ന നിലയിലേക്ക് ഞാന്‍ പാകപ്പെടുകയായിരുന്നു. ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന ടിപ്‌സ് എന്ന ഒബീല്‍ ആപ്ലിക്കേഷന്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ” മോജു മോഹന്‍ പറയുന്നു.

തുടക്കം ‘സര്‍ക്കാര്‍ ഓഫിസില്‍’ നിന്നും

ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മോജുവും ബിനിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആപ്പുകളുടെ നിര്‍മാണത്തിലായിരുന്നു. തീര്‍ത്തും ആയാസകരമായ ഒരു ജോലിയെ ആയാസരഹിതമാക്കത്തക്കരീതിയില്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള മോജുവിന്റെ കഴിവ് ആദ്യം തെളിയിക്കപ്പെട്ടത് സര്‍ക്കാര്‍ ഓഫീസ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സേവന സഹായി ആപ്ലിക്കേഷനായിരുന്നു സര്‍ക്കാര്‍ ഓഫീസ്. 450 ല്‍ പരം വരുന്ന സര്‍ക്കാര്‍ സേവനങ്ങളെ ഒറ്റ ആപ്ലിക്കേഷന്‍ മുഖാന്തിരം സര്‍ക്കാര്‍ ഓഫീസുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. തുടക്കം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് ഈ മൊബീല്‍ ആപ്പിന് ലഭിച്ചത്. സര്‍ക്കാര്‍ സംബന്ധമായ അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ ആപ്പ് സഹായകമായി

പാഠപുസ്തകം

ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു മൊബീല്‍ ആപ്ലിക്കേഷനാണ് പാഠപുസ്തകം. പാഠപുസ്തക അച്ചടി- വിതരണ സംവിധാനത്തിലെ അപാകതകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പഠനത്തിനായി പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ വന്നപ്പോഴാണ് ടോഗ്ഗിള്‍ ടെക്നോളജീസ് പാഠപുസ്തകം എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വിപണിയിലെത്തിച്ചത്. പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷനില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പിഡിഎഫ് രൂപത്തില്‍ ലഭ്യമാക്കിയിരുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുണ്ടെങ്കില്‍ എളുപ്പത്തില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ഈ ആപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം ഒരു ലക്ഷത്തിലേറെ ഡൗണ്‍ ലോഡുകള്‍ ആണുണ്ടായത്. മാറ്റമുള്ള പാഠപുസ്തകങ്ങളും ഇത്തരത്തില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറബിക്, കന്നഡ തുടങ്ങിയ ഭാഷാ പഠന പുസ്തകങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തക ദൗര്‍ബല്യം എന്ന പ്രശ്നത്തെ ടോഗിള്‍ ടെക്നോളജീസ് പരിഹരിച്ചത്. അതോടു കൂടി സാമൂഹിക രംഗത്തും സ്ഥാപനം ശ്രദ്ധേയമായി. പാഠപുസ്തകം ഇനി വിരല്‍ തുമ്പില്‍ എന്ന ടാഗോടെ മൊബീല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ സ്വീകരിച്ചത് പുതിയ പദ്ധതികള്‍ക്കായുള്ള ഊര്‍ജ്ജം പകര്‍ന്നു.

എല്‍എസ്ജിഎഡി ആപ്പ്

ഒന്നിന് പുറകെ ഒന്നായി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ, പ്രശ്‌ന പരിഹാരം എന്ന മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ആപ്പുകളുടെ നിര്‍മാണത്തില്‍ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമാണ് എല്‍എസ്ജിഎഡി ആപ്പ്.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് എല്‍എസ്ജിഎഡി ആപ്പ് നിര്‍മിച്ചത്. ഇത് പ്രകാരം കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്ത് സംബന്ധമായ പുതിയ തീരുമാനങ്ങള്‍, വാര്‍ത്തകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുന്നു. ജിഐഎസ് മാപ്പിംഗ് വച്ചാണ് ഈ മൊബീല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 100 ല്‍ പരം ഗ്രാമ പഞ്ചായത്തുകളില്‍ വിജയകരമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പ്രദേശത്തെ ബ്ലഡ് ബാങ്ക്, ലേബര്‍ ബാങ്ക്, തുടങ്ങി എല്ലാവിധ സംവിധാനങ്ങളെപ്പയും ഈ ആപ്പ് മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്നു. പഞ്ചായത്തിലെ ഓരോ വീടുകള്‍ക്കും ഓരോ യുണീക്ക് ഐഡി നമ്പര്‍ നല്‍കിയശേഷമാണ് വീടുകളെ ഈ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

എഡ്യുസ് ആപ്പ്

വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ചിരിക്കുന്നത് മറ്റൊരു ആപ്പ് ആണ് എഡ്യുസ് ആപ്പ് . കുട്ടികളുടെ പഠനം എളുപ്പമാക്കുക എന്നതിലുപരിയായി സ്‌കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിന് പിന്തുണ നല്‍കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് മെസ്സേജ് പോകുന്ന രീതിയിലുള്ള ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്നും തികച്ചതും വ്യത്യസ്തമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് എഡ്യുസ് ആപ്പ് മുഖാന്തിരം നടക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ വരാതിരുന്നാല്‍ ക്ളാസ് ടീച്ചറുടെ ശബ്ദത്തില്‍ ടീച്ചറുടെ ഫോണില്‍ നിന്നും മാതാപിതാക്കളുടെ ഫോണിലേക്ക് ഓട്ടോമാറ്റിക്ക് കോളുകള്‍ പോകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തിക്കുന്നത്.

കൊറോണ സമയത്ത് വീടുകളില്‍ ഇരുന്നു തന്നെ ട്യൂഷന്‍ സെന്ററുകള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ആപ്പും റീട്ടെയില്‍ വിപണിയെ പിന്തുണയ്ക്കുന്ന ഒരു ആപ്പും ടോഗ്ഗിള്‍ ടെക്നോളജീസ് വികസിപ്പിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായും ഓണ്‍ലൈന്‍ നുഴഞ്ഞു കയറ്റം തടയുന്നതിനുമായുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും പോലീസ് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് സ്ഥാപനം. ഇത് പ്രകാരം സോഷ്യല്‍ മീഡിയയിലെ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം, ഫേക്ക് അകൗണ്ടുകളുടെ കുത്തൊഴുക്ക്, അതുവഴി ചാരപ്രവര്‍ത്തനങ്ങളിലേക്ക് വഴിയൊരുക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ പ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം

വ്യത്യസ്തമായി ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഭാഗമായി ടോഗ്ഗിള്‍ വികസിപ്പിച്ചെടുത്ത മറ്റൊരു ഉല്‍പ്പന്നമാണ് ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. ലോകത്ത് തന്നെ ആദ്യമായാണ് ഐടി സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചെയ്‌തെടുക്കുന്നതിനുമായി ഇത്തരത്തില്‍ ഒരു ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. മൊബീല്‍ ആപ്പ്, വെബ്സൈറ്റ്, സോഫ്റ്റ്വെയര്‍ തുടങ്ങി ടെക്‌നൊളജിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. 5000 ല്‍ ഏറെ ഐടി അധിഷ്ഠിത സ്ഥാപനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ആമസോണിനും ഫ്‌ലിപ്പ്കാര്‍ട്ടിനും സമാന്തരമായി ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ ഉപഭോക്താവിനും തന്റെ കൈവശമുള്ള ബജറ്റിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കാന്‍ ഈ സൗകര്യം സഹായിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ചുരുക്കിപ്പറഞ്ഞാല്‍ ബ്രാന്‍ഡ് നോക്കി, റിവ്യൂ നോക്കി ഐറ്റി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും.

എബിഎസ്

അഫിലിയേറ്റ് ബിസിനസ് സ്‌കീം എന്ന പേരില്‍ ഐടി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് വിപണി നേടിയെടുക്കാന്‍ സഹായിക്കുക കൂടി ചെയ്യുകയാണ് ടോഗ്ഗിള്‍ ടെക്നോളജീസ്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കസ്റ്റമൈസ്ഡ് ആപ്പുകള്‍ തയ്യാറാക്കും എന്നതും ഐടി സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നതുമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മുഖമുദ്ര. തൃശൂര്‍ സി ഷെല്‍ ബിസിനസ് സെന്ററില്‍ ആണ് ടോഗ്ഗിള്‍ ടെക്നോളജീസിന്റെ വിശാലമായ വര്‍ക്കിംഗ് സ്പേസ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Contact:
8086989900
7025880011
7012384605
8075644799

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home2 weeks ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala4 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books1 month ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business1 month ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment1 month ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life10 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto9 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto11 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto11 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto11 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto11 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto11 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending