മുഖം മിനുക്കി സെന്റര്‍ സ്‌ക്വയര്‍ മാള്‍; റീലോഞ്ചിനെത്തിയത് ഫഹദ് ഫാസില്‍

0 0
Read Time:1 Minute, 25 Second

കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാള്‍ മുഖം മിനുക്കി റീലോഞ്ച് ചെയ്തു. പി.വി. അബ്ദുള്‍ വഹാബ് എംപിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് വേ ഹോള്‍ഡിങ് ആണ് മാള്‍ ഏറ്റെടുത്തിരിക്കുന്നത്. റീലോഞ്ച് ചെയ്തതാകട്ടെ പ്രമുഖ നടന്‍ ഫഹദ് ഫാസിലും, വിഷു ദിനത്തില്‍.

റീലോഞ്ചിന്റെ ഭാഗമായി മാളിന്റെ പുതിയ ലോഗോയും ഫഹദ് ഫാസില്‍ പ്രകാശനം ചെയ്തു. ഷോപ്പിങ്ങിന് പുറമേ വിനോദിനുള്ള ഇടമെന്ന നിലയിലുമാണ് മാളിനെ പ്ലേസ് ചെയ്തിരിക്കുന്നത്. എന്നും വൈകീട്ട് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കളികളും മാളില്‍ സംഘടിപ്പിക്കും.

Advertisement

റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിനും നേരത്തെ മാള്‍ തുടക്കമിട്ടിരുന്നു. ജൂണ്‍ 15 വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%