0 0
Read Time:3 Minute, 40 Second

ഉൾനാടൻ ജലാശയത്തിൽ മുത്തുകൃഷി സാധ്യമാകുമോ? അതും വയനാട് പോലൊരു സ്ഥലത്ത്? തീർച്ചയായും സാധ്യമാകും എന്ന് തെളിയിച്ചിരിക്കുകയാണ് വയനാട് പുല്‍പ്പള്ളിയിലെ പൊരിയാനിയില്‍ മത്സ്യകൃഷി നടത്തുന്ന രാജന്‍. തന്റെ 50 സെന്റ്‌ കുളത്തിലാണ്‌ രാജന്‍ കക്കയില്‍ നിന്നും കൃത്രിമമായി മുത്ത്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. . ആദ്യം ഒരു പരീക്ഷണം എന്ന നിലക്ക് തുടങ്ങിയതാണ് എങ്കിലും പിന്നീട് കൃഷി ഫലം കാണുകയായിരുന്നു.

കാസര്‍ഗോഡുള്ള സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്പ്‌സ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതുമായി ബന്ധപ്പെട്ട മറ്റ്‌ പ്രവര്‍ത്തനങ്ങളെയും കുറിച്ച്‌ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ നിന്നാണ്‌ ശുദ്ധജലത്തില്‍ കക്ക ഉപയോഗിച്ച്‌ മുത്തുകള്‍ ഉണ്ടാക്കാം എന്ന്‌ രാജന്‍ പഠിച്ചത്‌. മുത്ത്‌ ഉല്‍പ്പാദിപ്പിക്കുന്നതിനായി കബനി പുഴയുടെ കൈവഴികളില്‍ നിന്നും പ്രാദേശികമായി കാണുന്ന മുപ്പതോളം കക്കകള്‍ ശേഖരിച്ചു.

Advertisement

പിനീട് ഇത്തരത്തിൽ ശേഖരിച്ച കക്കകളില്‍ അതീവ ശ്രദ്ധയോടെ മണല്‍ത്തരി നിക്ഷേപിച്ച്‌ കൃഷിയിടത്തിലെ മത്സ്യക്കുളത്തില്‍ പ്ലാസ്റ്റിക്ക്‌ നെറ്റില്‍ പൊതിഞ്ഞ്‌ കയറില്‍ കെട്ടി നിക്ഷേപിച്ചു. പിനീട്ആ കാത്തിരിപ്പിന്റെ കാലമായിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിയില്ല. ആദ്യത്തെ വിളവെടുപ്പില്‍ തന്നെ ഇരുപതോളം മുത്തുകള്‍ ലഭിച്ചു.
കക്കയ്‌ക്കുള്ളില്‍ മണല്‍ത്തരികളോ കല്ലുകളോ പ്രവേശിക്കുമ്പോള്‍ ചിപ്പിയുടെ തോടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കലകള്‍ പ്രത്യേക സ്രവം പുറപ്പെടുവിച്ച്‌ സുരക്ഷാ പാളി നിര്‍മിക്കുകയും പിന്നീടവ മുത്തുകളായി രൂപപ്പെടുകയുമാണ്‌ ചെയ്യുന്നത്‌.

”ഏതു രൂപത്തിലുമുള്ള നൂക്ലിയസ്സ്‌ കക്കയ്‌ക്കുള്ളില്‍ നിക്ഷേപിക്കാം അതിനാല്‍ത്തന്നെ വിവിധ രൂപങ്ങളിലുള്ള മുത്തുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. പരിശീലന പരിപാടിയില്‍ ലഭിച്ച കക്കയുടെ തോട്‌ പൊടിച്ചുണ്ടാക്കി അതുകൊണ്ടുണ്ടാക്കിയ ഹൈന്ദവ ആരാധനാമൂര്‍ത്തികളുടെ ചെറുരൂപങ്ങളാണ്‌ ഞാൻ കക്കയ്‌ക്കുള്ളില്‍ നിക്ഷേപിച്ചത്‌” രാജൻ പറയുന്നു .

ഇത്തരത്തിൽ വിവിധ ആകൃതിയിലുള്ള മുത്തുകള്‍ ലോക്കറ്റായും മറ്റും ഉപയോഗിക്കുന്നതിന്‌ വിപണിയില്‍ ആവശ്യക്കാരേറെയാണ്‌. മുത്തിന്റെ തിളക്കത്തിനും വലിപ്പത്തിനും അനുസരിച്ച്‌ ആണ് വില. കുറഞ്ഞത് 500 രൂപ വിലയുണ്ട്‌. വ്യത്യസ്‌ത രീതിയിലുള്ള മുത്തുകള്‍ കൃത്രിമമായി നിര്‍മിച്ചു വിപണിയിലെത്തിച്ച്‌ ജില്ലയ്‌ക്ക്‌ അഭിമാനമാകുകയാണ്‌ ഈ കര്‍ഷകന്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language