0 0
Read Time:2 Minute, 43 Second

പക്ഷി വളർത്തലിലൂടെ വരുമാന മാർഗം കണ്ടെത്താൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച സാധ്യതകളാണ് എമു വളർത്തൽ നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമുവിനെ പ്രധാനമായും മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് വളര്‍ത്തുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ എമുവിന് 65 കിലോ തൂക്കവും ആറടി ഉയരവും ഉണ്ടാകും.

രണ്ടു വയസ്സാകുമ്പോള്‍ എമു പക്ഷികൾ പ്രായപൂര്‍ത്തിയാകും. പെണ്‍പക്ഷിക്ക് പൊതുവേ ആണിനേക്കാള്‍ വലിപ്പമുണ്ടാകും. പെണ്‍ പക്ഷികള്‍ മുട്ടയിട്ട് അത് വിരിയാന്‍ ആണ്‍ പക്ഷികളെ ഏല്‍പ്പിച്ചശേഷം മറ്റ് ആണ്‍പക്ഷികളുമായി ചങ്ങാത്തത്തിലാകും.മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആണ്‍പക്ഷികളാണ്. ശരാശരി 56 ദിവസമാണ് മുട്ടവിരിയുന്നതിനായി വേണ്ടി വരുന്നത്.

Advertisement

അടയിരിക്കുന്ന സമയം ആണ്‍പക്ഷി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ വിസര്‍ജിക്കുകയോ ചെയ്യില്ല. ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത്. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും അടയിരുന്ന ആൺ എമുവിന് തന്നെയാണ്.

പ്രധാനമായും മുട്ടയ്ക്കും ഇറച്ചിക്കും ആയാണ്‌എമുവിനെ വളർത്തുന്നത്. വര്‍ഷത്തില്‍ 20 മുതല്‍ 50 മുട്ട വരെ ഇര ഇടും. ഇവയുടെ മുട്ടയ്ക്ക് അര കിലോ വരെ തൂക്കമുണ്ടാകും.1000 രൂപ മുതല്‍ 1500 രൂപ വരെ ഒരു മുട്ടയ്ക്ക് ലഭിക്കും. അതുതന്നെയാണ് എമു കൃഷിയുടെ ലാഭവും. ഒരു ശരാശരി പക്ഷിയില്‍ നിന്ന് 50 കിലോ വരെ ഇറച്ചി ലഭിക്കും. ഒരുകിലോ ഇറച്ചിക്ക് 400 മുതല്‍ 500 രൂപ വരെ വിലയുണ്ട്.ഇറച്ചിയിൽ കൊളസ്‌ട്രോൾ തീരെയില്ല.

മുട്ടയ്ക്കും ഇറച്ചിക്കും പുറമെ എമു എണ്ണയ്ക്കും ആവശ്യക്കാർ ഏറെയാണ്. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്.എണ്ണ സൗന്ദര്യവര്‍ധകലേപനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ എമു വളർത്തൽ ഏറെ വരുമാനം നൽകുന്ന ഒന്നാണ് .

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language