0 0
Read Time:4 Minute, 47 Second

വളരെ ചെറിയ മുതൽ മുടക്കിൽ മികച്ച വരുമാനം നൽകുന്ന സ്ഥിരതയാർന്ന സംരംഭങ്ങളോടാണ് ഇന്നത്തെ സംരംഭകർക്ക് താല്പര്യം. ഇത്തരത്തിൽ തുടങ്ങാൻ കഴിയുന്ന ഒന്നാണ് ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റ് . ഫേഷ്യൽ ടിഷ്യൂ, ടോയ്‌ലെറ്റ് ടിഷ്യൂ , വെറ്റ് ടിഷ്യൂ തുടങ്ങി റ്റിഷ്യുവിന്റെ പല വകഭേദങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ചെറുകിട സംരംഭമെന്ന നിലയിലും വൻകിട സംരംഭമെന്ന നിലയിലും തുടങ്ങാനാകും.

പേപ്പർ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിൽ ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റുകളുടെ സാധ്യതയും ഏറെ വർധിച്ചിട്ടുണ്ട്. ആളുകൾക്കിടയിൽ ശുചിത്വബോധം കൂടിയത് ടിഷ്യു പേപ്പർ വിപണിയെ വളർത്തുന്നു. ഹോട്ടലുകളുടെ ടൈ അപ്പ് ഉണ്ടാക്കാൻ കഴിഞ്ഞാൽ മെച്ചപ്പെട്ട വരുമാനം കണ്ടെത്താൻ സാധിക്കും. ഇതിനു പുറമെ സ്വന്തം ബ്രാൻഡിലും വിപണിയിൽ എത്തിക്കാം. പുനചംക്രമണ സാധ്യതയുള്ള ഉൽപ്പന്നമായതിനാൽ പരിസ്ഥിതി അനുകൂലവുമാണ്.

Advertisement

ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ചില രജിസ്ട്രേഷനുകൾ പൂർത്തിയാക്കി ലൈസൻസ് എഡ്‌ജെജെണ്ടതായിട്ടുണ്ട്.

രജിസ്ട്രാർ ഓഫ് കമ്പനീസ്, ഇന്ത്യ – രജിസ്ട്രേഷൻ

തദ്ദേശ മുൻസിപ്പൽ അഥോററ്റിയിൽ നിന്നും ട്രേഡ് ലൈസൻസ്

മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും എൻഒസി

ഫാക്ടറി ലൈസൻസ്

ഉദ്യോഗ് ആധാർ എംഎസ്എംഇ രജിസ്ട്രേഷൻ

നികുതി രജിസ്ട്രേഷൻ

കയറ്റുമതി ആഗ്രഹിക്കുന്നുവെങ്കിൽ ഐഇസി നമ്പർ

ഇതിനെല്ലാം പുറമെ, യൂണിറ്റ് സെറ്റ് ചെയ്യുമ്പോൾ തൊഴിലാളികളുടെ ലഭ്യത, തൊഴിൽ – ഗതാഗത സൗകര്യം, വൈദ്യുതി-ജല ലഭ്യത തുടങ്ങിയ കാര്യങ്ങൾ എന്നിവ ഉറപ്പു വരുത്തിയ ശേഷം വേണം ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റ് തുടങ്ങേണ്ട സ്ഥലം തെരഞ്ഞെടുക്കാൻ.

നിര്മ്മാണത്തിന് ആവശ്യമായ കോർ മേക്കിംഗ് ഉപകരണങ്ങൾ, ബാൻഡ് സോ കട്ടർ, റീവൈൻഡിംഗ് മെഷീൻ തുടങ്ങിയ യന്ത്രസാമഗ്രികൾ വാങ്ങുമ്പോൾ ഈ രംഗത്ത് വിദഗ്ദരായ ആളുകളിൽ നിന്നും സഹായം വാങ്ങുന്നത് പ്രയോജനപ്പെടും.

നിർമാണം ശ്രദ്ധയോടെ

ടിഷ്യൂ പേപ്പറിന്റെ നിർമാണ ഘട്ടമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് . പൾപ്പ് ആൻഡ് ഡൈ, പ്രെസ്സിംഗ്,ക്രീപിംഗ്, കട്ടിംഗ് & റീലിംഗ് തുടങ്ങിയ നാല് ഘട്ടങ്ങളിലൂടെ ക്ജടന്നു വന്ന ശേഷമാണ് ടിഷ്യൂ പേപ്പർ നിർമാണം പൂർത്തിയാകുന്നത്.

സോഫ്റ്റ് ടിഷ്യു പേപ്പർ നിർമ്മിക്കുന്നതിന്റെ ആദ്യ പേടിയാണ് പേപ്പർ പൾപ്പ് നിർമാണം. ഇതിനായി ഉപയോഗശൂന്യമായ ഫൈബറും വുഡ് പൾപ്പും മിക്സ് ചെയ്യും. പിന്നീട് ഇത് ബ്ലീച്ച് ചെയ്തു കഴുകിയെടുക്കും. അതിനുശേഷം ഫൈബറിൽ ഡൈ ചേർക്കും. സാധാരണയായി വെളുത്ത നിറമാണ് ഡൈ ആയി ഉപയോഗിക്കുക. രണ്ടാം ഘട്ടമാണ് പ്രെസ്സിങ്. നനവ് കളയുന്നതിനായി ടിഷ്യു നന്നായി പ്രെസ്സ് ചെയ്യുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.

മൂന്നാം ഘട്ടം ക്രീപിംഗ് . ആവിയിൽ പൾപ്പ് ചൂടാക്കിയെടുക്കുകയാണ് ഇതിൽ ചെയ്യുകഅതിനുശേഷം മൂർച്ചയേറിയ ബ്ലേഡുകൾ ഉപയോഗിച്ച് ആവശ്യമായ കട്ടിയിൽ ടിഷ്യൂ പേപ്പർ പൾപ്പ് മുറിച്ചെടുക്കും. തുടർന്നു അവസാന ഘട്ടമായ കട്ടിംഗ് & റീലിംഗ് നടക്കുന്നു. ഇതുപ്രകാരം, നീളമേറിയ ടിഷ്യു പേപ്പർ ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു.മികച്ച പാക്കിംഗിന്റെ സഹായത്തോടെ ഇനി വിപണി കണ്ടെത്താം

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language