0 0
Read Time:1 Minute, 53 Second

പുട്ട് എന്ന് കേള്ക്കുന്നത് തന്നെ മലയാളികളെ സംബന്ധിച്ച് വളരെ ഇഷടമുള്ള ഒരു കാര്യം ആണ് .എന്നാല്‍ കുട്ടികള്‍ക്ക് പുട്ട് ഉണ്ടാക്കി കൊടുത്താല്‍ പലപ്പോഴും കുട്ടികള്‍ക്ക് ആ രുചി അത്രയ്ക്ക് അങ്ങ് പിടിച്ചു എന്ന് വരില്ല എന്നാല്‍ പാല്‍ പുട്ട് തീര്‍ച്ചയായും കുട്ടികള്‍ക്ക് ഇഷ്ടപ്പെടും .അപ്പൊ സ്വാദിഷ്ടമായ പാല്‍ പുട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

Advertisement

1. പാല്‍പൊടി – അരക്കപ്പ്

2. തേങ്ങ – അരക്കപ്പ്

3. പുട്ടുപൊടി – 1 കപ്പ്

4. പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍

5. പാല്‍ – 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

* പുട്ടുപൊടിയില്‍ 2 ടേബിള്‍ സ്പൂണ്‍ പാല്‍പൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.

*പാല്‍ ഒഴിച്ച് മാവ് കൈവിരല്‍ കൊണ്ട് കുഴയ്ക്കണം.

*കുറച്ച് വെള്ളം കുടഞ്ഞ് സാധാരണ പുട്ടുമാവ് പോലെ വീണ്ടും കുഴയ്ക്കുക. (പാല്‍പൊടി ചേര്‍ക്കുന്നത് കൊണ്ട് വെള്ളം വളരെ കുറച്ച് മതി).

* ബാക്കിയുള്ള പാല്‍പൊടിയും, പഞ്ചസാരയും തേങ്ങയും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക.

* പുട്ടുകുറ്റിയില്‍ കുറച്ച് പാല്‍പൊടി കൂട്ട് ഇട്ട് രണ്ട് പിടി പുട്ട് മാവ് മുകളില്‍ ഇടുക. ഇങ്ങനെ കുറ്റി നിറച്ച ശേഷം പുട്ട് വേവിച്ചെടുക്കുക. ചെറു പഴം ചേര്‍ത്ത് കഴിക്കാം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language