Connect with us

Gulf

കോപ്പിയടി; ആലിബാബകോയിനെതിരെ ഒറിജിനല്‍ ആലിബാബ

ആലിബാബകോയിന്‍ എന്ന പേരില്‍ സംരംഭം തുടങ്ങിയ ദുബായ് സംരംഭകന്‍ പെട്ടു

Published

on

0 0
Read Time:1 Minute, 36 Second

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആലിബാബ ഫൗണ്ടേഷനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞു ചൈനീസ് ശതകോടീശ്വരന്‍ ജാക് മായുടെ ഇ-കൊമേഴ്സ് സംരംഭമായ ആലിബാബ. കാരണം, കോപ്പിയടി തന്നെ. ആലിബാബയുടെ ട്രേഡ്മാര്‍ക്ക് ലംഘിച്ചെന്നാണ് വിമര്‍ശനം. ദുബായിലെ ആലിബാബ ഫൗണ്ടേഷന്‍ ആലിബാബകോയിന്‍ എന്ന ക്രിപ്റ്റോകറന്‍സി പുറത്തിറക്കിയതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

എന്നാല്‍ ആലിബാബകോയിന്‍ എന്ന പേരിലെ ക്രിപ്റ്റോകറന്‍സി തെറ്റിദ്ധാരണജനകമാണെന്നും കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഒറിജിനല്‍ ആലിബാബ പറയുന്നത്. ആലിബാബ കോയിന്‍ എന്നത് ആലിബാബ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തോന്നല്‍ മനപ്പൂര്‍വം ഉണ്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നാണ് പരാതി. ഇതിനോടകം തന്നെ 3.5 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് നേടാന്‍ ആലിബാബ കോയിന് സാധിച്ചിട്ടുണ്ട്.

Advertisement

ട്രേഡ്മാര്‍ക്ക് നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ സംരംഭം തുടങ്ങണമെന്ന കാര്യം അടിവരയിടുന്നു ഈ സംഭവം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Gulf

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഡോ. ഷംഷീര്‍ അടക്കം 22 നിക്ഷേപകര്‍ ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങി

Published

on

0 0
Read Time:2 Minute, 31 Second

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്
മസ്‌ക്കറ്റിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ഒമാന്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളര്‍ച്ചയ്ക്കും ഗുണകരമാകും. വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisement

പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണില്‍ ഡോ. ഷംഷീറിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഡോ. ഷംഷീറിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരാണ് ആദ്യദിനം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

അറേബ്യന്‍ വിപണിയിലേക്കും സ്റ്റോറിയോ; നിക്ഷേപകരുമായി ചര്‍ച്ച

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും

Published

on

0 0
Read Time:3 Minute, 17 Second

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും. നിക്ഷേപകരുമായി ചര്‍ച്ച പുരോഗമിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോ മൂലധന സമാഹരണം ലക്ഷ്യമിട്ട് അറബ് നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നു. അറബിക് ഭാഷയില്‍ പോഡ്കാസ്റ്റുകള്‍ ലഭ്യമാക്കി ഗള്‍ഫ് വിപണിയിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് നിക്ഷേപ സമാഹരണം.

Advertisement

പ്രാരംഭഘട്ടത്തില്‍ രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറിയോ സ്ഥാപകനും സിഇഒയുമായ രാഹുല്‍ നായര്‍ പറയുന്നു.

സ്റ്റോറിയോയുടെ ഹോള്‍ഡിങ് കമ്പനി ദുബായിലാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് വിപണിയിലേക്ക് ഉടന്‍ തന്നെ പോഡ്കാസ്റ്റ് ഷോകളുമായി രാഹുലിന്റെ സംരംഭം എത്തുമെന്നാണ് കരുതുന്നത്.

ഗള്‍ഫ് മേഖലയില്‍ നിന്നും ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ആദ്യ ഇന്ത്യന്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റോറിയോ.

ഡിജിറ്റല്‍ ലോകത്തെ ആലിബാബയാകുകയാണ് സ്‌റ്റോറിയോയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ നായര്‍ വ്യക്തമാക്കുന്നു.

ലോകത്തെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസെന്ന നിലയിലാണ് സ്റ്റോറിയോ ഓഡിയോ കണ്ടന്റ് രംഗത്ത് ശ്രദ്ധേയമായത്. കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ പുതിയ ഇന്നവേഷനുകളിലൂടെ ശക്തമായ സാന്നിധ്യമായി മാറാനാണ് പദ്ധതിയെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

ഒരു സമഗ്ര ഡിജിറ്റല്‍ മാധ്യമമെന്ന നിലയില്‍ വളരുന്നതിനായി, ദീര്‍ഘകാല ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന ക്ഷമയുള്ള നിക്ഷേപകരെയാണ് തങ്ങള്‍ തേടുന്നതെന്ന് രാഹുല്‍ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ നായര്‍ ഇവൈ, ജെംസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്റ്റാര്‍ട്ടപ്പ് ലോകത്ത് ഇപ്പോള്‍ തന്റെ തനതായ സംരംഭത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കഥപറച്ചിലില്‍ താല്‍പ്പര്യമുള്ള വിദഗ്ധരെ സഹകരിപ്പിച്ച് ലോകോത്തര അറബിക് ഓഡിയോ പരിപാടികള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായും രാഹുല്‍ നായര്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

അംബാനിയുടെ ജിയോ ഫൈബറില്‍ ഖത്തര്‍ 11,200 കോടി മുടക്കിയേക്കും

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അംബാനിയുടെ ജിയോ ഫൈബറില്‍ ഓഹരിയെടുക്കാന്‍ ആലോചിക്കുന്നു

Published

on

0 0
Read Time:2 Minute, 17 Second

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജിയോയില്‍ ലോകത്തെ വമ്പന്മാരുടെയെല്ലാം നിക്ഷേപം ആകര്‍ഷിച്ച ശേഷം അടുത്ത വലിയ പദ്ധതിക്ക് മുകേഷ് അംബാനി ഒരുങ്ങുന്നു. ജിയോഫൈബറിലേക്ക് വമ്പന്മാരെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പിലാണ് മുകേഷ് അംബാനി.

ജിയോ ഫൈബറിലൂടെ ബ്രോഡ് ബാന്‍ഡ്, കേബിള്‍ ടിവി രംഗങ്ങളില്‍ ഉടച്ചുവാര്‍ക്കലിന് ശ്രമിക്കുന്ന റിലയന്‍സിന് പുതിയ നിക്ഷേപം വലിയ കരുത്ത് പകരും. ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി റിലയന്‍സ് ജിയോ ഫൈബറില്‍ നിക്ഷേപം നടത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ച നടത്തി വരികയാണ്.

Advertisement

11,200 കോടി രൂപയുടെ ഓഹരി ജിയോ ഫൈബറില്‍ സ്വന്തമാക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ശ്രമിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോംസിലെ 20 ബില്യണ്‍ ഡോളര്‍ വരുന്ന ഓഹരി വിറ്റ് ആഗോളതലത്തില്‍ തന്നെ ചലനം സൃഷ്ടിച്ചു ലോക്ക്ഡൗണ്‍ കാലത്ത് മുകേഷ് അംബാനി. അതേ മാതൃക ജിയോ ഫൈബറിന്റെ കാര്യത്തിലും പയറ്റാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്, മോയിലിസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെയാണ് ഖത്തറുമായുള്ള ഡീലിനായി റിലയന്‍സ് നിയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ജനറല്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പടെയുള്ള വമ്പന്മാര്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപം നടത്തിയിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending