Connect with us

Business

അപ്പമുണ്ട് , ബീഫുണ്ട്, പാട്ടുപെട്ടിയും സൈക്കിളുമുണ്ട് , വൈറലായി ലുലുവിലെ ചായക്കട

ഭക്ഷണപ്രേമികൾക്ക് വയറു പൊട്ടുവോളം കഴിക്കാനുള്ള വിഭവങ്ങളാണ് ഈ വെറൈറ്റി ചായക്കടയിൽ ഒരുക്കിയിരിക്കുന്നത്

Published

on

0 0
Read Time:5 Minute, 47 Second

കേരളത്തിലെ ഷോപ്പിംഗ് സങ്കൽപ്പങ്ങളെ അപ്പാടെ മാറ്റി മറിച്ച ലുലുമാളിൽ ആധുനികതയുടെ അതിപ്രസരമുള്ള കാഴ്ചകൾ മാത്രമല്ല കാണാനാകുക. നല്ല നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ കാഴ്ചകളും അവിടെയുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഈസ്റ്ററിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിൽ തുടങ്ങിയിരിക്കുന്ന ചായക്കട. ഹൈപ്പർമാർക്കറ്റിൽ നിരന്നിരിക്കുന്ന റാക്കുകളുടെ ഓരം ചേർന്ന്‌ ഫുഡ് കൗണ്ടറിന്റെ അടുത്തായിട്ടാണ് നടൻ ചായക്കട സ്ഥാനം പിടിച്ചിരിക്കുന്നത്.

നൊസ്റ്റാൾജിയയുള്ള പേരുകൾ ഇട്ട് നഗരത്തിന്റെ പലഭാഗങ്ങളിലായി നിരന്നിരിക്കുന്ന ന്യൂ ജനറേഷൻ ചായക്കടകൾ പോലെയുള്ള ഒന്നല്ല ഇത് എന്നതാണ് തന്നെയാണ് ഈസ്റ്റർ സ്‌പെഷ്യൽ ചായക്കടയുടെ പ്രത്യേകത.

Advertisement

1980 കാലിൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്ന ചായക്കടകൾ എങ്ങനെയാണോ അത് അതുപോലെ തന്നെ പകർത്തി വച്ചിരിക്കുന്നു. ഉണക്ക ഓലകൊണ്ടുണ്ടാക്കിയ മേൽക്കൂര , മുളകളിൽ തീർത്ത അരമതിൽ, ചായക്കടക്കുള്ളിലായി സ്ഥാനം പിടിച്ചിരിക്കുന്ന പഴക്കുലകൾ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല.

വർഷങ്ങളുടെ പഴക്കമുള്ള ചില്ലലമാരയിൽ പഴം പൊരി, തുണ്ടം പൊരി, സുഖിയൻ , പരിപ്പുവട , ബോണ്ട തുടങ്ങിയ നാടൻ പലഹാരങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. അരികത്തായി മേലമേൽ ഒരുക്കിയിരിക്കുന്ന വിവിധ വലുപ്പത്തിലുള്ള ചില്ലുകുപ്പികളിൽ ഇന്നത്തെ കാലത്ത് കേട്ട് മാത്രം ശീലമുള്ള തേൻനിലാവ്, നാരങ്ങാമിട്ടായി , പൊരിയുണ്ട, ഗ്യാസ് മിട്ടായി, മടക്ക്, കപ്പലണ്ടി മിട്ടായി തുടങ്ങിയ മധുര പലഹാരങ്ങൾ.

ഓലമേഞ്ഞ മേൽക്കൂരയിൽ മരപ്പലകയിൽ റാന്തൽ വിളക്ക് തൂക്കിയിട്ടിരിക്കുന്നു. ചായക്കടയുടെ ഭിത്തിയോട് ചേർന്ന്‌ ഒരു പഴ ഹെർക്കുലീസ് സൈക്കിൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ചൂട് പുട്ടുണ്ടാകാം പഴയ സ്റ്റൈൽ പുട്ടുകുറ്റി. ഒപ്പം ചായ ഉണ്ടാക്കുന്നതിനായി ഓടിന്റെ സമാവർ . ഭിത്തിയിൽ ഒന്നാകെ നസീറിന്റെയും സത്യന്റേയും സിനിമ പോസ്റ്ററുകൾ . ഇനി വിളമ്പാനായി നിൽക്കുന്നതു നമ്മുടെ നാടൻ ചായക്കടയിലെ ഗോപാലേട്ടനെയും രാജേട്ടനേയും ഒക്കെ ഓർമിപ്പിക്കുന്ന വിധം വെള്ള ബനിയനും ലുങ്കിയും തലയിൽ തോട്ടത്തിന്റെ കെട്ടുമുള്ള നല്ല സ്റ്റൈലൻ വിളമ്പുകാർ .

ഇത്രയും ഒക്കെ ആയപ്പോൾ തന്നെ ഒരു നാടൻ ചായക്കടയുടെ മുഴുവൻ ഫീലും വന്നു കഴിഞ്ഞു. പോരാത്തതിന് 1980 മോഡൽ ഗോലി സോഡാകുപ്പിയും ഉണ്ട്. നൊസ്റ്റാൾജിയ നിറയ്ക്കുന്ന ഈ കാഴ്ച ഒരുക്കുന്നതിനായി കുറച്ചൊന്നും അല്ല ലുലു കഷ്ടപ്പെട്ടത്. എന്ന് കരുതി കാഴ്ചയിൽ മാത്രമേയുള്ളൂ ഈ നൊസ്റ്റാൾജിയ എന്ന് പറയാൻ വരട്ടെ. നല്ല കലക്കൻ ഭക്ഷണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പുട്ട്, അപ്പമുണ്ട്, ഇടിയപ്പമുണ്ട്, കരിമീൻ പൊള്ളിച്ചതുണ്ട് , ബീഫ് വച്ചതും വറുത്തതും വരട്ടിയതും ഉണ്ട്.മട്ടൻ വിളയിച്ചതും മട്ടൻ പിരളനും ഉണ്ട്. ഇനിയിപ്പോ ചിക്കൻ വെറൈറ്റി ആണെങ്കിലോ പറയുകയും വേണ്ട , തേങ്ങാ അരച്ച് വച്ചതും വറുത്തതും , തേങ്ങാ കൊത്തിട്ടു ഒതുക്കിയതും നാടൻ ചിക്ക കറിയും എല്ലാം റെഡി. വാഴയിലയിൽ പൊതിഞ്ഞെടുത്ത കരിമീൻ പൊള്ളിച്ചതിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഒപ്പം ഞണ്ടും ആവോലിയും.

ഭക്ഷണപ്രേമികൾക്ക് വയറു പൊട്ടുവോളം കഴിക്കാനുള്ള വിഭവങ്ങളാണ് ഈ വെറൈറ്റി ചായക്കടയിൽ ഒരുക്കിയിരിക്കുന്നത്. രുചിച്ചവർ രുചിച്ചവർ വീണ്ടും വരുന്നു. കൂടുതലും പാഴ്‌സൽ വാങ്ങുവാനാണു ആളുകൾ എത്തുന്നത്.

 

ഭക്ഷണം കഴിച്ച എല്ലാവരുടെയും മുഖത്ത് തൃപ്തി മാത്രം. ഒടുവിൽ ഒരു സർബത്ത് കൂടിയാകുമ്പോൾ ആഹാ ബലേ ഭേഷ് ! സംഗതി എന്തായാലും ക്ലിക് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ!

ഈസ്റ്ററിനോട് അനുബന്ധിച്ച് എല്ലാവർഷവും ലുലു ഹൈപ്പർ മാർക്കറ്റിൽ ഈ നാടൻ ചായക്കട ഉണ്ടാകാറുണ്ട് . പത്തു ദിവസത്തേക്കാണ് കട പ്രവർത്തിക്കുന്നത്. ഇന്നിത് നാലാം ദിവസമാണ്. അതിനാൽ ഭക്ഷണ പ്രേമികൾ മടിച്ചു നിൽക്കാതെ നേരെ ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വിട്ടോളൂ

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റല്‍ റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക്

വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കലിലൂടെ നവീനമായ സാസ് എംബെഡിംഗ് സൗകര്യം കൈവരും

Published

on

0 0
Read Time:7 Minute, 13 Second

ആഗോള ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. ഇതോടെ ഇന്‍സെന്റീവ് മേഖലയിലെ മുന്‍നിര കമ്പനിയെന്ന നിലയില്‍ ബ്ലാക്ക്ഹോക്കിനുള്ള വ്യാപ്തിയ്ക്കും അനുഭവസമ്പത്തിനുമൊപ്പം റിബണിന്റെ സാസ്-അധിഷ്ഠിത പ്ലാറ്റ്ഫോം കൂടിച്ചേരന്നതോടെ ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദവും സംയോജിതവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സന്തോഷകരവുമാകും. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്‍ഡ്സ് പ്ലാറ്റ്ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്സ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്‍ഡ് രംഗത്തെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനും സേവന സ്വീകര്‍ത്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനും റിബണിനും സാധിക്കും.

ഇന്‍സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ഇന്‍സെന്റീവ്സ്, കോര്‍പ്പറേറ്റ് ഡെവ. ആന്‍ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ്‍ പറഞ്ഞു. ‘ബ്രാന്‍ഡ്കൂറും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല്‍ ഏറെ പ്രധാനമാണ്. ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡും മെച്ചപ്പെട്ട പ്രവര്‍ത്തനരീതികളും കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഒരു സംയോജിത പ്ലാറ്റ്ഫോമായ റിബണിന് മികച്ച ഫലങ്ങള്‍ നല്‍കാനും പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഒട്ടേറെ സമയം ലാഭിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു.

Advertisement

ബ്ലാക്ക്ഹോക്ക് ടീമുമായി ചേരുന്നതില്‍ തങ്ങളും ഏറെ ആവേശത്തിലാണെന്നും ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് നല്‍കുന്ന സേവനമേഖലയുടെ പ്രവര്‍ത്തനം ഇതുവഴി കൂടുതല്‍ എളുപ്പവും ആഹ്ലാദകരവും കാര്യക്ഷമവുമാകുമെന്നും റിബണ്‍ സിടിഒ രാജീവ് വീട്ടില്‍ പറഞ്ഞു. ‘പേയ്മെന്റ്സ്, ഇന്‍സെന്റീവസ് രംഗത്തെ ദീര്‍ഘകാല നേതാവാണ് ബ്ലാക്ക്ഹോക്ക്. അതിന്റെ വലിപ്പവും വ്യാപ്തിയും അനുഭവസമ്പത്തും ചേരുമ്പോള്‍ ഏറ്റവും ആധുനികമായ റിവാര്‍ഡ്സ് മാനേജ്മെന്റിനായി ഏത് സ്ഥാപനവും തെരഞ്ഞെടുക്കുന്ന ആദ്യചോയ്സ് ആണ് ബ്ലാക്ക്ഹോക്ക്. ഈ സേവനരംഗത്തെ അഗ്രഗാമിയായ റിബണിനും ഞങ്ങളുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു വരുന്ന നൂതന സേവനങ്ങളുമായി ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിബണിന് കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് (സിഒഇ) ഇതോടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കി ആഗോള ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് റിവാര്‍ഡ്സ്, സര്‍വേയ്ക്കുള്ള ഇന്‍സെന്റീവുകള്‍, ജീവനക്കാര്‍ക്കുള്ള റിവാര്‍ഡ്സ്, ഹോളിഡേ റെക്കഗ്‌നിഷന്‍ എന്നിവയ്ക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. വിഡിയോ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍, എന്റര്‍പ്രൈസ് എച്ച്ആര്‍ സിസ്റ്റംസ്, റിമോട്ട് വര്‍ക്ക്ഫോഴ്സ് പങ്കാളിത്ത ടൂളുകള്‍ തുടങ്ങിയ ഏറെ ഉപയോഗിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉപഭോക്തൃകൂറ്, പ്രചോദന മേഖലകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധങ്ങളായ പ്രീപെയ്ഡ്, ഗിഫ്റ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപകാരപ്പെടും. ആഗോള ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ രാജ്യം, കറന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കണക്കിലെടുക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും.

ഇതിനായി റിബണിന്റെ കോഴിക്കോടുള്ള ടീം മികച്ച സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉടനടി വികസിപ്പിക്കും. ബ്ലാക്ക്ഹോക്കിന്റെ ആദ്യത്തെ സ്ട്രാറ്റജി ഡെവലപ്മെന്റ് സെന്റര്‍ 2019-ല്‍ ബംഗളൂരിവില്‍ ആരംഭിച്ചിരുന്നു. റിബണിനെ ഏറ്റെടുത്തതോടെ കോഴിക്കോട്ടുള്ള കേന്ദ്രം ബ്ലാക്ക്ഹോക്കിന്റെ രണ്ടാമത് സിഒഇ ആകും.

ഇന്റഗ്രേഷന്‍സ്, കേസ് സ്റ്റഡികള്‍, സമ്പൂര്‍ റിവാര്‍ഡ് വിഭാഗം, ഇ-ഗിഫ്റ്റുകളായും വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡുകളായും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കാവുന്ന ഡിജിറ്റല്‍ റിവാര്‍ഡ്സ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rybbon.net  സന്ദര്‍ശിക്കുക.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Auto

35 രൂപയ്ക്ക് ഡീസല്‍; സംഗതി കൊള്ളാലോ!

35 രൂപയ്ക്ക് ബയോഡീസല്‍ ഉണ്ടാക്കാം എന്ന ഒരു പ്രഫസറുടെ കണ്ടെത്തല്‍ ശ്രദ്ധേയമാകുകയാണ്

Published

on

0 0
Read Time:1 Minute, 29 Second

35 രൂപയ്ക്ക് ബയോഡീസല്‍ ഉണ്ടാക്കാം എന്ന ഒരു പ്രഫസറുടെ കണ്ടെത്തല്‍ ശ്രദ്ധേയമാകുകയാണ്

കോഴിയുടെ ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് ഡീസലുണ്ടാക്കാമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസോഷിയേറ്റ് പ്രൊഫസറായ ഡോ. ജോണ്‍ ഏബ്രഹാമിന്റെ കണ്ടെത്തലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Advertisement

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത അസ്സല്‍ ബയോഡീസല്‍ വെറും 35.68 രൂപയ്ക്ക് കിട്ടുമെന്ന് സയന്‍സ് പ്രസിദ്ധീകരണമായ സയന്‍സ് ഇന്‍ഡിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

കോഴിയുടെ മാലിന്യം മാത്രമല്ല, ചത്ത കോഴിയെയും ഒരു തരി പോലും ബാക്കി വരാത്ത തരത്തില്‍ ഉപയോഗിച്ച് ബയോഡീസലാക്കാനുള്ള ഡോ. ജോണ്‍ ഏബ്രഹാമിന്റെ കണ്ടെത്തലിന് പേറ്റന്റും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ബയോഡീസല്‍ വാണിജ്യ ഉപയോഗത്തിനും ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Continue Reading

Trending