0 0
Read Time:1 Minute, 59 Second

ഒരു ബിസിനസിനായി ആശയം കണ്ടെത്തുക, നിക്ഷേപം ഒരുക്കുക ഇനീ കാര്യങ്ങളേക്കാൾ ശ്രമകരമാണ് ബിസിനസ് നടത്തിക്കൊണ്ട് പോകുക എന്നത്. പ്രത്യേകിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആണ് എങ്കിൽ പറയുകയും വേണ്ട.

ഇത്തരത്തിൽ ശൈശവദശയിൽ ഉള്ള സംരംഭങ്ങൾക്കും സംരംഭക ആശയങ്ങൾക്കും വളരുന്നതിനാവശ്യമായ പിന്തുണയും കൺസൾട്ടേഷനും സൗജന്യമായി നൽകുകയാണ് പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ധനും ഡീവാലോർ മാനേജ്‌മെന്റ് കൺസൾട്ടൻസി മാനേജിംഗ് ഡയറക്റ്ററും എഴുത്തുകാരനുമായ സുധീർ ബാബു .

Advertisement

ഡീവാലോർ മാനേജ്‌മെന്റ് കൺസൾട്ടൻസിയുടെ പത്താം വാർഷികത്തിന്റെയും കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റിയുടെയും ഭാഗമായാണ് നവ സംരംഭകർക്ക് സൗജന്യ കൺസൾട്ടൻസി സേവനം ഒരുക്കിയിരിക്കുന്നത് . എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 11 മാണി മുതൽ 1 മാണി വരെയാണ് സൗജന്യ കൺസൾട്ടൻസി സേവനം ലഭ്യമാകുക.

”വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം” എന്ന മാനേജ്‌മെന്റ് പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സുധീർ ബാബു .നിങ്ങളുടെ സംരംഭം ചെറുതോ വലുതോ, ഏതു തന്നെ ആയാലും നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇവിടെ പരിഹാരം കാണാം. ബിസിനസ് എങ്ങനെ വിജയകരമാക്കാം എന്നതിനെ പറ്റിയുള്ള അറിവുകളും കൺസൾട്ടൻസിയുടെ ഭാഗമായി നേടാം.

സൗജന്യ സ്റ്റാർട്ടപ്പ് കൺസൾട്ടൻസി സേവനം നേടാൻ താല്പര്യം ഉള്ളവർ  9895448067 എന്ന നമ്പറിൽ ബന്ധപ്പെടുക

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language