Connect with us

Business

18 വയസുള്ള സംരംഭക ഇരട്ടകള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തും

ആറാം ക്ലാസില്‍ ഒരിനം പംപ്കിന്‍ ഉപയോഗിച്ച്, ചെലവുകുറഞ്ഞ ജലശുദ്ധീകരണരീതി കണ്ടുപിടിച്ചായിരുന്നു തുടക്കം

Published

on

0 0
Read Time:7 Minute, 44 Second

യുവ്രാജും യാഷ്രാജും-18 വയസ്സ് മാത്രം പ്രായമുള്ള സംരംഭകരംഗത്തെ സൂപ്പര്‍ഹീറോസാണ് ഇവര്‍. ഇരട്ടകളും. ഡെല്‍ഹിയാണ് സ്വദേശം. വയസ്സ് 12 ആയപ്പോഴേക്കും ഗവേഷണം തുടങ്ങി. ഒരു തീരുമാനവുമെടുത്തു, ഇനി 5 പൈസ അച്ഛനമ്മമാരുടെ അടുത്തുനിന്ന് ചെലവിനായി വാങ്ങിക്കരുത്.

കണ്ടുപിടുത്തങ്ങളെ സംരംഭമാക്കി മാറ്റി എങ്ങനെ പണമുണ്ടാക്കാമെന്ന് വ്യക്തതയുള്ള രണ്ട് ടീനേജുകാര്‍ അല്‍ഭുതം കുറിക്കുകയാണ്. മാത്രമല്ല ഇന്നൊവേഷന്‍ നടത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി തീവ്രശ്രമം നടത്തുകയും അതിനായി സംരംഭം തുടങ്ങുകയും ചെയ്തിട്ടുണ്ട് ഈ മിടുക്കന്‍മാര്‍.

Advertisement

ഡെല്‍ഹിയിലുള്ള ഇവരുടെ എന്‍ഷ്വര്‍ ഇക്വിറ്റി എന്ന പേരിലുള്ള സംരംഭം തുടങ്ങിയപ്പോള്‍ തന്നെ ക്ലിക്കായി. ഇവരുടെ രണ്ട് സംരംഭങ്ങളിലായി 40ഓളം ഗവേഷകരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 3ഡി പ്രിന്റിംഗില്‍ ഗവേഷണം നടത്തുന്ന ഒമ്പത് വയസ്സുള്ള കുട്ടിവരെയുണ്ടെന്ന് പറയുമ്പോള്‍ കാര്യം പിടികിട്ടിയല്ലോ. ഈ സംരംഭത്തിന്റെ ഭാഗമായവരുടെ ശരാശരി വയസ്സ് കേവലം 22.

പയ്യന്‍സ് സ്ഥാപനത്തിലേക്ക് ആളെയെടുക്കുമ്പോള്‍ ഡിഗ്രിയൊന്നും ഇല്ലാത്തവരെയാണ് നോക്കാറ്. ഇന്നൊവേഷനുണ്ടോ എന്നത് മാത്രമേ ചോദ്യമുള്ളൂ. കഴിഞ്ഞ ദിവസം ഈ സംരംഭക ഇരട്ടകള്‍ കൊച്ചിയിലുമെത്തിയിരുന്നു.

കൊച്ചിയിലെ ഇന്‍ക്യു ഇന്നവേഷനുമായി ധാരണാപത്രം ഒപ്പിടാനാണ് ഇവര്‍ ആദ്യമായി കേരളത്തിലെത്തിയത്!
സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ആഗോളനിലവാരത്തിലുള്ള കോവര്‍ക്കിംഗ് സ്പേസുകള്‍ ഒരുക്കുന്നതിനായി ഈയിടെ കൊച്ചിയില്‍ തുറന്ന സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യു ഇന്നവേഷനുമായി ധാരണാപത്രത്തിലൊപ്പിടാനായിരുന്നു രാജ സഹോദരന്‍മാരുടെ വരവ്.

ഇരട്ടകളുടെ കമ്പനിയായ സെനിത്ത് വൈപ്പേഴ്സാണ് ഇന്‍ക്യു ഇന്നവേഷനുമായി കരാറിലൊപ്പിട്ടത്. കൊച്ചിയും ബംഗളൂരുവും കേന്ദ്രീകരിച്ച് രണ്ട് സംസ്ഥാനങ്ങളിലും റിസര്‍ച്ച് ലാബുകളും ഹബുകളും തുടങ്ങുന്നതിനാണ് ധാരണാപത്രമെന്ന് ഇന്‍ക്യു ഇന്നവേഷന്‍ സഹസ്ഥാപകന്‍ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. സ്‌കൂള്‍ തലം മുതല്‍ ഗവേഷണ സംസ്‌കാരത്തിന് വഴി മരുന്നിടാനും അതുവഴി ഇന്നവേഷന് അടിത്തറയിടാനുമാണ് യുവ്രാജും യാഷ്രാജും ലക്ഷ്യമിടുന്നത്. ഗവേഷണത്തിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമാകരുതെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു. ഉല്‍പ്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കാവവശ്യമായ വിവരങ്ങളും ബന്ധങ്ങളുമുണ്ടാക്കി നല്‍കുകയും സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലുമാണ് ഇവര്‍ക്ക് ഏറെ ആഹ്ലാദം.

ആശയത്തെ കണ്ടുപിടുത്തമാക്കുന്നതാണ് ഗവേഷണമെന്നും ഗവേഷണത്തെ ഉല്‍പ്പന്നമാക്കുന്നതാണ് ഇന്നവേഷനെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണവും ഇന്നവേഷനും തമ്മിലുള്ള വ്യത്യാസം പലര്‍ക്കുമറിയില്ല. പ്രശ്നത്തിനുള്ള ഉത്തരമാണ് ഗവേഷണവും കണ്ടുപിടുത്തവും. എന്നാല്‍ വിപണിയ്ക്കുള്ള ഉത്തരമാണ് ഇന്നവേഷനിലൂടെ, ഉല്‍പ്പന്നത്തിലൂടെ ലക്ഷ്യമിടേണ്ടത്. കമ്യൂണിറ്റികളുടെ കണക്റ്റിവിറ്റിയും പ്രധാനമാണ്. അവിടെയാണ് ഇന്‍ക്യുവിന്റേതു പോലുള്ള കോവര്‍ക്കിംഗ് സ്പേസുകളുടെ പ്രസക്തി.

ഗൗതം ഗംഭീറൊക്കെ പരിശീലിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഒരു കുട്ടിക്കാലം പിന്നിട്ടാണ് ഇവര്‍ ഇന്നവേഷന്റെ പാതയിലേയ്ക്ക് വന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സയന്‍സ് ഫിക്ഷന്‍ തലയ്ക്കു പിടിച്ചതോടെ ഇവര്‍ ഗവേഷണപാതയിലേയ്ക്കു തിരിയുകയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിനം പംപ്കിന്‍ ഉപയോഗിച്ച്, ചെലവുകുറഞ്ഞ ജലശുദ്ധീകരണരീതി കണ്ടുപിടിച്ചായിരുന്നു തുടക്കം. പംപ്കിനേക്കാള്‍ വില കുറഞ്ഞ ബജ്റ ഉപയോഗിച്ച് പിന്നീട് ഇതില്‍ത്തന്നെ വന്‍പുരോഗതിയുണ്ടാക്കി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സുണ്ടാക്കി.

നിലവില്‍ 24 ഗവേഷണ പദ്ധതികളുള്ള ഇവര്‍ സംഘമായി 8 പേറ്റെന്റുകള്‍ക്കും അപേക്ഷിച്ചു കഴിഞ്ഞു. ഈ ചെറിയ പ്രായത്തില്‍ത്തന്നെ സമൂഹത്തിനു വേണ്ടി എന്തു ചെയ്യാനാകുമെന്നും ഇവര്‍ ഇന്നവേറ്റ് ചെയ്യുന്നു.

കോവര്‍ക്കിംഗ് സ്പേസുകളുണ്ടാക്കുക, ഗവേഷണങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കുക, സര്‍ക്കാരിനേയും വിപണിയേയും സമൂഹത്തേയും ലക്ഷ്യമിട്ട് പ്രതിവിധികള്‍ നല്‍കുക – ഇതാണ് ഇവരുടെ ത്രിമാന മുന്നേറ്റം. കേരളത്തില്‍ ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസം, മറ്റു സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ ഇന്നവേറ്റീവ് ആകുന്നതിന്റെ സാധ്യതകളും ഈ സന്ദര്‍ശനത്തോടെ ആരായുമെന്നും ഇവര്‍ പറഞ്ഞു. അതത് സമൂഹവിഭാഗങ്ങളെ ഉള്‍പ്പെടുത്തി മുന്നേറ്റത്തിനുള്ള വ്യവസ്ഥ ഉണ്ടാക്കുകയാണ് നമ്മുടെ വ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും ഇവര്‍ പറഞ്ഞു.

ജനസംഖ്യയുടെ 65% പേരും 25 വയസ്സുള്ളവരുടെ നാടാണ് ഇന്ത്യ എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യയുടെ സാധ്യതയും വെല്ലുവിളിയും. ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആണെങ്കില്‍ അമേരിക്കയുടേത് 47ഉം ഫ്രാന്‍സിന്റേത് 38ഉം ചൈനയുടേത് 36ഉം യുകെയുടേത് 42ഉമാണ്. നമ്മുടെ ജനസംഖ്യയുടെ 40% പേരും 12 വയസ്സുകാരാകുകയാണ്. ഇവര്‍ക്ക് ക്ലാസ്റൂമുകള്‍ മാത്രം പോരാ. അവിടെയാണ് 9 വയസ്സുള്ള ഗവേഷകന്റെ പ്രസക്തി.

2016ല്‍ കര്‍മവീര്‍ പുരസ്‌കാരം ലഭിച്ച ഇവരുടേ പേരുകള്‍ ഇക്കൊല്ലം പത്മശ്രീയ്ക്കും പരിഗണിച്ചിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending