0 0
Read Time:3 Minute, 51 Second

81 ബ്രാഞ്ചുകൾ , 43000 തൊഴിലാളികൾ , 800 കോടി വിറ്റുവരവ്, കണക്കുകൾ കേൾക്കുമ്പോൾ ഏതോ പേരെടുത്ത കോർപ്പറേറ്റ് കമ്പനിയുടെയോ സോഫ്റ്റ്‌വെയർ സ്ഥാപനത്തിന്റെയോ കണക്കുകളാണ് എന്ന് തെറ്റി ധരിക്കേണ്ട. ഇന്ത്യൻ സാമൂഹിക സംരംഭമായ ലിജാത്ത് പപ്പടത്തിന്റെ വിവരങ്ങളാണ് മേൽപ്പറഞ്ഞത് ഒരു പപ്പട നിർമാണ യൂണിറ്റിന് 81 ബ്രാഞ്ചുകളും 800 കോടി വാർഷിക വിറ്റു വരവും ഒക്കെ എങ്ങനെ സാധ്യമാകും എന്ന് ആലോചിക്കുകയാണോ? എങ്കിൽ ലിജാത്ത് പപ്പട യൂണിറ്റിന്റെ കഥ മുഴുവനും നിങ്ങൾ അറിയണം.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ വനിതാ സംരംഭകത്വ പദ്ധതിയായ ശ്രീ മഹിളാ ഗൃഹ ഉദ്യോഗിന്റെ ഭാഗമായി ആരംഭിച്ചതാണ് ലിജാത്ത് പപ്പട നിറമാണ് യൂണിറ്റ്. മുംബൈ ആസ്ഥാനമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ആദ്യം ഏഴു ജീവനക്കാരാണ് ഉണ്ടായിരുന്നത്. തീർത്തും വനിതാ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഒരു ചെറുകിട സ്ഥാപനം എന്ന നിലക്കായിരുന്നു തുടക്കം.

Advertisement

പപ്പടങ്ങൾ, മസാല പപ്പടങ്ങൾ, വിവിധയിനം കറിക്കൂട്ടുകൾ എന്നിവയാണ് ലിജാത്ത് ആദ്യമായി ഉണ്ടാക്കിയത്. ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കൂടുതൽ ഉള്ളതിനാൽ കൂടുതൽ ഓർഡറുകൾ ലഭിച്ചു. ലാഭം കിട്ടുന്ന തുക ചെലവ് കഴിച്ച് ലിജാത്തിന്റെ ഭാഗമായ വനിതകൾ തന്നെ പങ്കിട്ടെടുത്തു. എന്നാൽ വരുമാനം കൂടുതൽ ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ വനിതകൾ സ്ഥാപനത്തിന്റെ ഭാഗമായി.

വനിതാ ശാക്തീകരണം മുൻനിർത്തി ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഓരോ യൂണിറ്റുകൾ ആരംഭിച്ചു. അത് പിന്നീട്, മുംബൈക്ക് പുറത്തേക്കും, മഹാരാഷ്ട്രയ്ക്കു പുറത്തേക്കും വ്യാപിച്ചു. ഇപ്പോൾ വിവിധ ഇന്ത്യൻ സംസ്ഥാങ്ങളിലായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലക്ക് ലിജാത്ത് മാറിക്കഴിഞ്ഞു .

വികസനത്തിന്റെ ഭാഗമായി പപ്പടങ്ങൾക്ക് പുറമെ അരിപ്പൊടി, ഗോതമ്പ് പൊടി , മറ്റു കറിപ്പൊടികൾ തുടങ്ങിയവയുടെ നിർമാണവും ലിജാത്ത് ഏറ്റെടുത്തു. ഇപ്പോൾ 43000 വനിതാ തൊഴിലാളികളാണ് ലിജാത്തിന്റെ ഭാഗമായി നല്ല കുടുംബ ജീവിതം നയിക്കുന്നത്. വിവിധ സംസ്ഥാങ്ങളിലായി 81 ബ്രാഞ്ചുകൾ ആണ് ലിജാത്തിനു ഉള്ളത്. 800 കോടി രൂപയാണ് വാർഷിക വിറ്റുവരവ്.

ഒന്ന് മനസുവസിച്ചാൽ നമ്മുടെ കുടുംബശ്രീ മിഷനും ഈ മാതൃക പിന്തുടർന്ന് വിജയിക്കാവുന്നതാണ്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയുള്ള ഒരു വിഭാഗം ജനങ്ങളെ മാത്രം വിശ്വസിച്ചു മുന്നോട്ട് പോകുന്ന ഇത്തരം സംരംഭങ്ങൾ എന്നും മാതൃകയാണ്. ഓൺലൈൻ വഴിയും ലിജാത്ത് പപ്പടത്തിന് വില്പനയുണ്ട് .20 വയസ്സുള്ളവർ മുതൽ 80 വയസുള്ളവർ വരെ ഈ സ്ഥാപനത്തിന്റെ ഭാഗമായി മികച്ച വരുമാനം കണ്ടെത്തുന്നു

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language