Connect with us

Business

ജാഗ്വാറിലെയും ബിഎംഡബ്ള്യുവിലേയും ജോലി വേണ്ട , മാത്തുക്കുട്ടിക്ക് പ്രിയം കോഴിക്കച്ചവടം

മാസം ഒന്നര ലക്ഷം രൂപ കൈയ്യിൽ കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ചാണ് ഈ വരവ് എന്നത് കൂടി ഓർക്കണം

Published

on

0 0
Read Time:7 Minute, 25 Second

സംരംഭകത്വത്തിൽ യുവാക്കളുടെ ചിന്തകൾ മാറി മറയുന്നത് വളരെ പെട്ടെന്നാണ്. അത്തരത്തിൽ വ്യത്യസ്തമായി ചിന്തിച്ച് നല്ല ഓന്താന്തരം ജോലിയുള്ളത് വേണ്ടെന്നു വച്ച് ഫാമിംഗിലേക്ക് ഇറങ്ങിത്തിരിച്ച വ്യക്തിയാണ് കോട്ടയം മരങ്ങാട്ടുപിള്ളിക്കാരൻ മാത്തുക്കുട്ടി. എംബിഎ പഠന ശേഷം കക്ഷിക് ജോലി കിട്ടിയത് ആരും കൊതിക്കുന്ന ജാഗ്വറിന്റെ മാർക്കറ്റിങ് ഡിവിഷനിൽ. അതിനു ശേഷം നേരെ ബിഎംഡബ്ല്യൂവിലേക്ക്. എന്നാൽ കർഷക പാരമ്പര്യമുള്ള മാത്തുക്കുട്ടിക്ക് പക്ഷെ മിന്നുന്ന ശമ്പളം കിട്ടുന്ന ആ ജോലിയിൽ ഒന്നും കണ്ണുടക്കിയില്ല എന്നതാണ് സത്യം. ഏകദേശം രണ്ടു കൊല്ലം മുൻപ്, കക്ഷി തന്റെ മേലധികാരിക്ക് രാജിക്കത്ത് നൽകി ഇറങ്ങിയങ്ങു പോന്നു.

മാസം ഒന്നര ലക്ഷം രൂപ കൈയ്യിൽ കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ചാണ് ഈ വരവ് എന്നത് കൂടി ഓർക്കണം. കക്ഷി നേരെ പോയത് പഞ്ചാബിലേക്കാണ് . എന്തിനെന്നോ? കൃഷി പഠിക്കാൻ. ഒന്നരലക്ഷം മാസം കിട്ടുന്ന ജോലി വേണ്ടെന്നു വച്ചത് മണ്ടത്തരമായിപ്പോയി എന്ന് പറയുന്ന ആളുകളുടെ മുഖത്ത് നോക്കി മാത്തുക്കുട്ടി പറയും, അതിന്റെ നാലിരട്ടിയാണ് കൃഷിയിൽ നിന്നും താൻ ഇപ്പോൾ ഉണ്ടാക്കുന്ന വരുമാനം എന്ന്. ജാഗ്വാറിലെയും ബിഎംഡബ്ള്യുവിലേയും ജോലി വേണ്ട എന്ന് വച്ച് ഫാമിംഗിലേക്ക് ഇറങ്ങിത്തിരിച്ച മാത്തുക്കുട്ടിയുടെ കഥയിങ്ങനെ.

Advertisement

കോഴിയിലാണ് തുടക്കം

നേരമ്പോക്കിന് വേണ്ടിയല്ല താൻ കൃഷി ചെയ്യുന്നത് എന്ന് സ്വയം തെളിയിക്കുകയും നാട്ടുകാർക്ക് മനസിലാക്കികൊടുക്കുകയും ചെയ്യുക എന്നത് മാത്തുക്കുട്ടിയുടെ ഉത്തരവാദിത്വമായിരുന്നു. അതിനാൽ തന്നെ സമ്മിശ്ര ഫാമിംഗ് എന്ന രീതിയാണ് മാത്തുക്കുട്ടി തെരെഞ്ഞെടുത്തത്. തുടക്കം കോഴിയിൽ ആയിരുന്നു. 650 കോഴികളെ ഇടാവുന്ന ഒരു ഷെഡ്ഡ് റബർത്തോട്ടത്തിൽ പണിത് രണ്ടു ബാച്ച് വളർത്തി പണി പഠിച്ചു. കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവയ്ക്കെല്ലാം നിത്യേന കോഴിയിറച്ചി ആവശ്യമുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ വിറ്റു നടന്നവൻ ഇതാ നൂറു രൂപക്ക് താഴെ വില വരുന്ന കോഴികളെ വേണോ എന്നുചോദിച്ച് ഹോട്ടലുകൾ കയറിയിറങ്ങുന്നു. കളിയാക്കിയവർ നിരവധി. എന്നാൽ അതൊന്നും തന്നെ മാത്തുകുട്ടിയെ ബാധിച്ചില്ല .

വൃത്തിയായി നുറുക്കി കഴുകിയ ഇറച്ചിയും ബ്രെസ്റ്റ് പീസ്, ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിങ്ങനെ വിവിധ ഇറച്ചി വിഭവങ്ങൾക്കായി വേർതിരിച്ചും ലഭ്യമാക്കി മാത്തുക്കുട്ടി തന്റെ സംരംഭത്തെ അങ്ങ് ഉഷാറാക്കി. , കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 15 ലക്ഷം രൂപ ലോണെടുത്ത് പ്ലാന്റ് സ്ഥാപിച്ചു കൊണ്ടാണ് മാത്തുക്കുട്ടി തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചത്.

കോഴിക്ക് കൂട്ടായി പന്നികളും

ഇപ്പോൾ 7000 കോഴികളെ വളർത്തുന്നുണ്ട് മാത്തുക്കുട്ടി. മറ്റു കർഷകരിൽനിന്നും കോഴികളെ വാങ്ങുന്നുണ്ട്.പ്ലാന്റിലെ കോഴിവെയ്സ്റ്റ് ഒഴിവാക്കാൻ ഏഴുമാസം മുമ്പ് പന്നിവളർത്തൽ തുടങ്ങി. ആദ്യം നാലെണ്ണത്തിനെ വളർത്തി. പരിപാലനം എളുപ്പമാണ് എന്ന് തോന്നിയതോടെ എണ്ണം കൂട്ടി. ഇപ്പോൾ മാസം 15 കുഞ്ഞുങ്ങളെ വീതം വാങ്ങി പടിപടിയായി വികസിപ്പിച്ച യൂണിറ്റിൽ ഇപ്പോൾ നൂറ്റിപ്പത്തെണ്ണം. കോഴിവെയ്സ്റ്റ് പുഴുങ്ങിയതാണ് അവയുടെ മുഖ്യ ആഹാരം. പന്നിയിറച്ചികൂടി വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്ലാന്റ് വിപുലമാക്കാനും ഒരുങ്ങുന്നു .

മൽസ്യകൃഷിയും പൊടി പൊടിക്കുന്നു

പന്നി ഫാമിലെ മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യും എന്ന ചിന്തയുടെ ഒടുവിൽ ഉരുത്തിരിഞ്ഞതാണ് മത്സ്യകൃഷി എന്ന ആശയം. മൂന്നു കുളങ്ങളിലായി നട്ടറും ജയന്റ് ഗൗരാമിയും നിറഞ്ഞു നിൽക്കുന്നു. മൽസ്യകൃഷിയിൽ നിന്നും മികച്ച വരുമാനമാണ് ലഭിക്കുന്നത്. ഇത്രയൊക്കെ ആയപ്പോൾ മണ്ണിന്റെ മനം മറക്കുന്നത് മോശമാണ് എന്ന് തോന്നിയത് കൊണ്ട് ജൈവകൃഷിയിലും നമ്മുടെ മാത്തുക്കുട്ടി ഒരു കൈ നോക്കി.

ജൈവപച്ചക്കറിയും റെഡ് ലേഡി പപ്പായയും പാഷൻഫ്രൂട്ടും വിശാലമായ പറമ്പിൽ കൃഷിയിറക്കി. ക്ഷീരോത്പാദനത്തിൽ ഒരു കൈനോക്കാൻ ആഗ്രഹം തോന്നിയപ്പോൾ നേരെ പോയി നല്ലയിനം പശുക്കളെ വാങ്ങി. ജൈവകൃഷിക്ക് അആവശ്യമായ ചാണകമായിരുന്നു മുഖ്യലക്ഷ്യം. പശുക്കൾക്ക് വേണ്ടി രണ്ടര ഏക്കർ സ്ഥലത്ത് പുൽക്കൃഷിയും തുടങ്ങി മാത്തുക്കുട്ടി. 5 ദിവസം കൂടുമ്പോൾ ഒരേക്കറിൽനിന്ന് ഏതാണ്ട് 11 ടൺ പുല്ലു ലഭിക്കും. കിലോയ്ക്ക് മൂന്നര രൂപ വില. ഒന്നരമാസം കൂടുമ്പോൾ ശരാശരി 70,000 രൂപ വരുമാനം.ഈ പുല്ല് ആനകൾക്കായും വിൽക്കുന്നുണ്ട്. ആനയ്ക്കായി ഒരു പിക്കപ്പ് തീറ്റപ്പുല്ലു വിറ്റാൽ 8000 രൂപ ലഭിക്കും.

ഏറ്റവും ഒടുവിലായി കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി തരിശായി കിടന്നിരുന്ന പാടത്ത് ഇക്കുറി വിത്തിറക്കിയിരിക്കുകയാണ് മാത്തുക്കുട്ടി. വിളവെടുപ്പിനായി മാത്തുകുട്ടിക്കൊപ്പം നാട്ടുകാരും കാത്തിരിക്കുന്നു. എന്തിനും ഏതിനും മരങ്ങാട്ടുപിള്ളി കൃഷിഭവൻ എല്ലാറ്റിനും മാത്തുക്കുട്ടിക്കൊപ്പമുണ്ട്

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending