Connect with us

Business

ഗർഭകാല വസ്ത്രങ്ങൾക്ക് വിപണിയില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ‘സിവ’

ഗർഭകാലം ആഘോഷമാക്കാൻ സിവ മെറ്റേണിറ്റി വെയറും . സ്വന്തം ആവശ്യത്തിൽ നിന്നും സംരംഭം പടുത്തയർത്തിയ മെയ് എന്ന വനിതയുടെ കഥയിങ്ങനെ !

Published

on

0 0
Read Time:5 Minute, 57 Second

ചുരിദാറും സാരിയും മറ്റ് വസ്ത്രങ്ങളും ഒക്കെ ബ്രാൻഡ് ആകുന്ന പോലെ ഗർഭകാല വസ്ത്രങ്ങൾ ബ്രാൻഡ് ആകില്ലെന്ന് പറഞ്ഞവർക്കുള്ള നല്ല ഉശിരൻ മറുപടിയാണ്, കേരളം ഒട്ടാകെ വ്യാപിച്ചിരിക്കുന്ന സിവ മെറ്റേണിറ്റി വെയർ എന്ന ബ്രാൻഡ്. ഇതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ, തൃശൂർ സ്വദേശിയും ഫാഷൻ ഡിസൈനറുമായ മെയ് ജോയ് എന്ന വനിതയും.

വിവാഹ ശേഷം എറണാകുളത്ത് എത്തിയ മെയ് , തന്റെ ഗർഭകാലത്ത് ഏറ്റവും കൂടുതൽ വിഷമതകൾ നേരിട്ടത് വസ്ത്രങ്ങളുടെ കാര്യത്തിൽ ആയിരുന്നു. അടിക്കടി വളരുന്ന വയറിനു ആനുപാതികമായി വസ്ത്രങ്ങൾ കണ്ടെത്തുക എന്നത് തന്നെ വലിയൊരു ബുദ്ധിമുട്ടായിരുന്നു.

Advertisement

ഇത്തരത്തിൽ പല വലുപ്പത്തിൽ വാങ്ങിക്കൂട്ടിയ വസ്ത്രങ്ങളാകട്ടെ പ്രസവശേഷം പാഴായി പോകുകയും ചെയ്യും. താൻ നേരിട്ട ഈ വിഷമതകളിൽ നിന്നുമാണ് ഗർഭകാലത്ത് സ്ത്രീകൾക്ക് ധരിക്കുന്നതിനു അനുയോജ്യമായ വസ്ത്രം എന്ന ആശയം മേയുടെ മനസിൽ ജനിക്കുന്നത്.

അങ്ങനെ തന്റെ രണ്ടാമത്തെ മകളുണ്ടായി ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ വീടിനടുത്തുള്ള സ്ത്രീകള്‍ക്കു കൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു മെയ് വളരെ ചെറിയ രീതിയിലായിരുന്നു സിവ എന്ന് പേരിട്ട ആ സംരംഭത്തിന്റെ തുടക്കം. 2012 ൽ ലളിതമായി തുടങ്ങിയ സിവ ഇന്ന് കേരളം മുഴുവന്‍ വ്യാപിച്ച ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞു. വീട്ടില്‍ തുടങ്ങിയ സംരംഭത്തിന്റെ ആദ്യത്തെ കട കൊച്ചി -തമ്മനത്തായിരുന്നു.

ആദ്യ വേഷം തന്നെ ഗർഭിണികളായ അമ്മമാരിൽ നിന്നും മികച്ച പിന്തുണയാണ് ശിവക്ക് ലഭിച്ചത്. വസ്ത്രങ്ങളുടെ രൂപ കല്പന തന്നെയായിരുന്നു ഈ സ്വീകാര്യതക്കുള്ള പ്രധാന കാരണം. നൂറോളം ഗര്‍ഭിണികളുടെ അളവുകളെടുത്ത് മെഷര്‍മെന്റ് ചാര്‍ട്ടുകള്‍ തയാറാക്കിയാണ് ചെയ്യാന്‍ തുടങ്ങിയത്.ഗര്‍ഭകാലത്ത് മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കത്തക്കവിധത്തിലല്ല ഇവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.

പ്രസവ ശേഷവും ഉപയോഗിക്കാനാകുന്ന വിധത്തിലാണ് വസ്ത്രങ്ങളുടെ രൂപകല്പന. കൂടാതെ മുലയൂട്ടുന്നവര്‍ക്കായി പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ഓപ്പണിംഗ് സംവിധാനവും വസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. നൈറ്റികള്‍, ടോപ്പുകള്‍, കുര്‍ത്തികള്‍, പാര്‍ട്ടിവെയറുകള്‍, ചുരിദാറുകള്‍ എന്നിങ്ങനെ എല്ലാത്തരം വസ്ത്രങ്ങളും സിവയുടെ ഷോറൂമുകളില്‍ ലഭിക്കും.

ഇത് കൂടാതെ ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള അടിവസ്ത്രങ്ങളും ഡിസൈന്‍ ചെയ്ത് വിപണിയിലിറക്കിയിട്ടുണ്ട്.എല്ലാം കൂടി ചേർന്നപ്പോൾ സിവ എന്ന ആ ബ്രാൻഡ് മെല്ലെ വളർന്നു. കേരളത്തില്‍ എട്ടോളം കടകളിലേക്ക് എത്തിനില്‍ക്കുന്നു മെയുടെ സംരംഭം. കോഴിക്കോട്, തൃശൂര്‍, ഒല്ലൂര്‍, തമ്മനം, കോലഞ്ചേരി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് കടകളുള്ളത്.490 രൂപ മുതലുള്ള വസ്ത്രങ്ങൾ സിവയിൽ ലഭ്യമാണ്. കുർത്തകളാണ് കൂടുതലായും വിറ്റു പോകുന്നത്.

മഞ്ചേരിയിലും തലശേരിയിലും പിതിയ കടകൾ ആരംഭിക്കാന്‍ പോവുകയാണ് മെയ് ജോയ് . മെറ്റേണിറ്റി വെയർ രംഗത്ത് വലിയ ബ്രാൻഡുകൾ ഉണ്ടേ, എന്നാൽ അവ പറയുന്ന വില സാധാരണക്കാര്‍ക്കും മറ്റും താങ്ങാനാവാത്ത വിലയാണ്. അതുതന്നെയാണ് സിവയെ ഗർഭിണികളായ അമ്മമാരുടെ പ്രിയ ബ്രാൻഡാക്കി മാറ്റിയതും. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രധാന ഡിസൈനറും മെയ് തന്നെയാണ്. മാർക്കറ്റിങ് കാര്യങ്ങളിൽ ഭർത്താവിന്റെ പൂർണ പിന്തുണയുണ്ട്.

മറ്റേണിറ്റി കിറ്റ്, തൊട്ടില്‍, നഴ്‌സിംഗ് പാഡ് ,തൊട്ടിലുകള്‍, ഫീഡിംഗ് പില്ലോ എന്നിവയും സിവയിൽ ലഭ്യമാണ്.കോട്ടണ്‍, റയോണ്‍സ് തുടങ്ങി നാച്ചുറല്‍ ഫൈബറുകള്‍ മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പ്രൊഡക്ഷൻ യൂണിറ്റ് , കടകൾ എന്നിവിടങ്ങളിലായി 50 ൽ ഏറെ പേർ ഇവിടെ ജോലിചെയ്യുന്നുണ്ട്.ഈ വര്ഷം കേരളത്തിൽ പത്ത് കടകള്‍കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ് മെയ്. ഇതിനു പുറമെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ സ്ഥലങ്ങളിലും ഇന്ത്യക്ക് പുറത്തും ഷോറൂമുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.. ഭര്‍ത്താവ് സുമന്‍ ഇന്റീരിയര്‍ ഡിസൈനറാണ്. മക്കള്‍ ജായിയും സീവയും

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending