വെള്ള കാടക്കോഴികളുമായി വെളുന്തറ ഹാച്ചറീസ് ; വരുമാനം ഇരട്ടിക്കും

0 0
Read Time:2 Minute, 58 Second

വെള്ളക്കടക്കോഴികൾ ! കേൾക്കുമ്പോൾ ഒരല്പം അത്ഭുതം തോന്നും എങ്കിലും സംഗതി വാസ്തവമാണ്. ആയിരം കോഴിക്ക് അരക്കാട എന്ന തത്വം കൂടുതൽ ബലമുള്ളതാക്കിക്കൊണ്ടാണ് വെള്ളക്കാടയുടെ വരവ് . മുട്ടയിടുന്ന കാര്യത്തിലും ഔഷധ മൂല്യത്തിന്റെ കാര്യത്തിലും വെള്ള കാടകൾ സാധാരണ കാടകളെ മറികടക്കും എന്നാണ് , വെള്ള കാടകളെ വികസിപ്പിച്ചെടുത്ത കൊല്ലത്തെ വെളുന്തറ ഹാച്ചറീസ് ഉടമ പറയുന്നത്.

വെളുന്തറ ഹാച്ചറീസ് സ്ഥാപകനായിരുന്ന അന്തരിച്ച ഡോ. എന്‍. ശശിധരന്‍ നടത്തിയ 23 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായിട്ടാണ് വെള്ള കാടകൾ വിരിഞ്ഞിരിക്കുന്നത്. ജനിതക തകരാറുമൂലം ആല്‍ബനിസം ബാധിച്ച് വെളുപ്പുനിറമായി മാറിയ ജപ്പാന്‍ കാടകളില്‍ നിന്ന് സെലക്ടീവ് ബ്രീഡിങ് വഴിയാണ് ഡോക്ടര്‍ ഇവയെ വികസിപ്പിച്ചത്.

Advertisement

‘വെളുന്തറ ഡൊമസ്റ്റിക് ക്വയില്‍’ എന്നാണ്ഈ കാടകോഴികള്‍ അറിയപ്പെടുക. ഇവയ്ക്ക് തൂവെള്ള നിറവും ചുവന്ന കണ്ണുകളുമാണ്. 45 ദിവസം കൊണ്ട് പ്രായപൂര്‍ത്തിയാവുന്ന ഇവ പ്രതിവര്‍ഷം 315 മുട്ടകള്‍ വരെ ഇടും. 2017 ഇന്ത്യാ ഗവണ്‍മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയ ഈ കാടയുടെ മുട്ടകള്‍ 17 ദിവസത്തിനുള്ളില്‍ വിരിയും.

സാധാരണ മിറ്റക്കോഴികളെ വാഴ്ത്തുന്നതിനേക്കാൾ ലാഭകരമാണ് കാടകളെ വളർത്തുന്നത്. ഒരു മുട്ടക്കോഴിയെ വളര്‍ത്താന്‍ ആവശ്യമായിടത്ത് എട്ട് കാടകോഴികളെയാണ് വളര്‍ത്താന്‍ സാധിക്കുക. മറ്റ് കാടകളെ അപേക്ഷിച്ച് വളരെ കുറച്ച് തീറ്റ മാത്രമേ ഇവക്ക് ആവശ്യമുള്ളൂ. മുട്ടയ്‌ക്കൊപ്പം ഇവയുടെ മാംസവും കഴിക്കാൻ നല്ലതാണു. വെള്ളകാടകളെ അലങ്കാര പക്ഷിയായും വ്യാവസായിക രീതിയിലും വളര്‍ത്താനാകുമെന്നതാന് ഇതിന്റെ പ്രത്യേകത.

കാര്‍ഷിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വികാസ് രത്‌ന അവാര്‍ഡ് നേടിയ വ്യക്തിയാണ് ഡോ. ശശിധരൻ . ഇദ്ദേഹം വിവിധ നാടന്‍ ഇനങ്ങളെയും വിദേശ ഇനങ്ങളെയും കൂട്ടിച്ചേര്‍ത്ത് കൈരളി മുട്ട കോഴികളെയും ഡോക്ടര്‍ വികസിപ്പിച്ചിരുന്നു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%