Connect with us

World

പേടിക്കേണ്ട, ചന്ദ്രനില്‍ നിന്നും ഫേസ്ബുക്ക് നോക്കാം

2019ല്‍ ചന്ദ്രനില്‍ ടെലികോം ശൃംഖല സ്ഥാപിക്കും നോക്കിയയും വോഡഫോണും, മസ്‌ക്കുമുണ്ട് കൂടെ

Published

on

0 0
Read Time:1 Minute, 54 Second

ചന്ദ്രനിലേക്ക് പോകാന്‍ പദ്ധതിയിടുന്നവരുടെ ശ്രദ്ധയ്ക്ക്. അവിടെയും ഫേസ്ബുക്ക് കിട്ടും കേട്ടോ. ചന്ദ്രനിലേക്ക് വെക്കേഷന് പോകുന്നവര്‍ക്ക് അവിടിരുന്നുകൊണ്ട് തന്നെ അവിടെനിന്നെടുക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഷൈന്‍ ചെയ്യാം. ജര്‍മന്‍ ബഹിരാകാശ സംരംഭമായ പിടി സൈന്റിസ്റ്റ്സും മൊബീല്‍ കമ്പനി നോക്കിയയും ടെലികോം കമ്പനിയായ വോഡഫോണും ചേര്‍ന്നാണ് ഈ സൂപ്പര്‍ പദ്ധതിയൊരുക്കുന്നത്.

2019ല്‍ ചന്ദ്രനില്‍ ടെലികോം ശൃംഖല തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യമായിരിക്കും ഇത്. ഇന്നൊവേഷന്‍ ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചിട്ടായിരിക്കും പിടി സൈന്റിസ്റ്റ്സ് ഈ സ്വപ്ന പദ്ധതി നടപ്പാക്കുക.

Advertisement

ഭാവിയിലെ ചന്ദ്ര ദൗത്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് മൊബീല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇലോണ്‍ മസ്‌ക്ക് ചന്ദ്രനിലേക്ക് മനുഷ്യരെ പറഞ്ഞയക്കുമ്പോള്‍ അവര്‍ക്ക് അവിടിരുന്ന് വോഡഫോണ്‍ നെറ്റ് വര്‍ക്കിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റിടാം എന്നാണ് പിടി സൈന്റിസ്റ്റ്സ് സിഇഒ റോബര്‍ട്ട് ബോഹ്മെ പറഞ്ഞത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

തോല്‍വിയെ ഭയന്ന് വിജയക്കൊടുമുടി കയറിയ ഹൊവാഡ് ഷുള്‍സ്

ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി

Published

on

0 0
Read Time:16 Minute, 9 Second

ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയും സമ്പന്നതയുടെ നിറവില്‍ നില്‍ക്കുന്ന കോഫി ഷോപ് ശൃംഖലയുമായ സ്റ്റാര്‍ബക്‌സിന്റെ ഉടമ ഹൊവാഡ് ഷുള്‍സിന് ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കൈയ്യില്‍ ജീവിക്കാനുള്ള നീക്കിയിരുപ്പ് ഒന്നുമില്ലാതെ പ്രായമായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം വിശപ്പിന്റെ ഇരുട്ടറയില്‍ കഴിയേണ്ടി വന്ന ആ ദിനങ്ങളാണ് അദ്ദേഹത്തില്‍ തോല്‍വിയോടുള്ള ഭയം നിറച്ചത്. ജീവിതത്തില്‍ ഒരിക്കലും തോറ്റു പോകരുതെന്ന് പലകുറി മനസ്സിനെ പറഞ്ഞു ശീലിപ്പിച്ച അദ്ദേഹം തന്റെ മുന്നില്‍ വീണുകിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി. ഒടുവില്‍ സ്റ്റാര്‍ബക്‌സിലൂടെ ജീവിത വിജയം കയ്യെത്തിപ്പിടിച്ച ഹൊവാഡ് ഷുള്‍സ് തികഞ്ഞ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പര്യായമാണ്.

ഏതൊരു വ്യക്തിയേയും ജീവിതത്തില്‍ വിജയിപ്പിക്കുന്നത് ആ വ്യക്തിക്ക് ജീവിതത്തോടുള്ള അഭിനിവേശമാണ്. കലാരംഗമോ , കായികരംഗമോ , ബിസിനസോ എന്തും ആയിക്കൊള്ളട്ടെ, അഭിനിവേശം ഇല്ലെങ്കില്‍ ജീവിത വിജയം നേടുക എന്നത് ഏറെ ക്ലേശകരമാണ്. ഈ തിരിച്ചറിവാണ് ഹൊവാഡ് ഷുള്‍സ് എന്ന അമേരിക്ക സ്വദേശിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. 1953 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഹൊവാഡ് ഷുള്‍സിന് ഏറെ ക്ലേശകരമായ ഒരു ബാല്യകാലമാണ് ഓര്‍മിക്കാനുള്ളത്.

Advertisement

വീടിനെപ്പറ്റിയുള്ള ഓര്‍മകളില്‍ ആദ്യം ഓടിയെത്തുക ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാത്തിരുന്ന ദിനങ്ങളുടെ വേദനയാണ്. പട്ടിണിയും കഷ്ടപ്പാടുമായി നിരവധി ദിനങ്ങള്‍ ഹൊവാഡ് ഷുള്‍സ് ചെലവഴിച്ചിരുന്നു. സാമാന്യം ഭേദപ്പെട്ട രീതിയില്‍കഴിഞ്ഞിരുന്ന ഹൊവാഡ് ഷുള്‍സിന്റെ കുടുംബത്തെ ഇരുട്ടിലാക്കിയത് പിതാവിന്റെ പിടിപ്പില്ലായ്മയാണ്. അങ്ങനെ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തിയ ആ കുടുംബത്തിന്റെ നിലനില്‍പ്പിനായി എവിടെ നിന്നും പ്രവര്‍ത്തിച്ചു തുടങ്ങണം ഷുള്‍സിന് ഒരു ധാരണയും ഇല്ലായിരുന്നു.തന്റെ അച്ഛന്റെ പരാജയം നേരില്‍കണ്ട് മടുത്ത അദ്ദേഹത്തിന് തോല്‍വിയെക്കുറിച്ച് ആലോചിക്കുന്നത് പോലും ഭയമായിരുന്നു.ആ പരാജയ ഭീതി ഒന്ന് മാത്രമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഹൊവാഡ് ഷുള്‍സ്

അവസരങ്ങള്‍ തേടി കണ്ടെത്തുന്നു

ഏറെ കഷ്ടത നിറഞ്ഞ ബാല്യത്തിനൊടുവില്‍ എങ്ങനെയോ ഷുള്‍സ് തന്റെ പഠനം പൂര്‍ത്തിയാക്കി. നോര്‍ത്തേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം തൊഴില്‍ അന്വേഷണവുമായി ഇറങ്ങി. ഇതിനിടെ അച്ഛന്‍ മരിച്ചു. അതോടെ സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഷുള്‍സിന്റെ ചുമലിലായി. ഏതുവിധേനയും ജോലി കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയില്‍ എത്തിയ അദ്ദേഹം ചെറുതും വലുതുമായ പല കമ്പനികളിലും എക്‌സിക്യൂറ്റീവ് ആയി ജോലി ചെയ്തു.

ഏറെ നാളത്തെ അലച്ചിലിന് ഒടുവില്‍ അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിന്ന്‌റെ സെയില്‍സ് റെപ്രസെന്റ്‌റേറ്റിവ് ആയി ജോലിയില്‍ പ്രവേശിച്ചു. വിപണിയുടെ ചലങ്ങളെ ഷുള്‍സ് സശ്രദ്ധം വീക്ഷിച്ചു തുടങ്ങിയത് അക്കാലത്താണ്. 1981 ല്‍ സിയാറ്റിലില്‍ ഉള്ള സ്റ്റാര്‍ബക്‌സ് എന്ന കമ്പനിയില്‍ ഡ്രിപ് കോഫി മേക്കറിന് ധാരാളം ഓര്‍ഡര്‍ ലഭിച്ചത് ഷുള്‍സ് ശ്രദ്ധിച്ചു. അതിന്റെ വിപണി സാധ്യതകളെപ്പറ്റി പഠിക്കുന്നതിനായി ഷുള്‍സ് സീറ്റിലിലേക്കു പോയി.അവിടെയെത്തി ആദ്യം അന്വേഷിച്ചത് എന്താണ് സ്റ്റാര്‍ബക്‌സ് എന്നായിരുന്നു. സുമാട്രാ, കെനിയ, എത്യോപ്യ, കോസ്റ്ററിക്ക മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള കാപ്പിക്കുരുകൊണ്ടുള്ള കാപ്പിപ്പൊടി വില്‍ക്കുന്ന സ്റ്റോറായിരുന്നു സ്റ്റാര്‍ബക്‌സ്. പിന്നെ സ്റ്റാര്‍ബക്‌സ് സ്റ്റോര്‍ സന്ദര്‍ശിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്റ്റോര്‍ സന്ദര്‍ശിച്ച ഉടനെ ഇതാണ് തന്റെ ലോകം എന്ന് അദ്ദേഹം മനസിലാക്കി.

ഏകദേശം ഒരുവര്‍ഷക്കാലം അദ്ദേഹം സ്റ്റാര്‍ബക്‌സ് കമ്പനിയുമായി നല്ല ബന്ധം പുലര്‍ത്തി. അതിനുശേഷം തനിക്ക് സ്റ്റാര്‍ബക്‌സില്‍ ജോലിചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന കാര്യം അദ്ദേഹം കമ്പനിയെ അറിയിച്ചു. അത് പ്രകാരം മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്റ്ററായി അദ്ദേഹം അധികാരമേറ്റു.1984 സ്റ്റാര്‍ബക്‌സിനുവേണ്ടി കോഫീ ബീനുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇറ്റലിയിലെ മിലാനില്‍ ചെന്ന ഷുള്‍സ് അവിടെയുള്ള കോഫീ ഷോപ്പുകള്‍ ശ്രദ്ധിച്ചു. വെറുതെ വന്ന് കാപ്പി കുടിച്ച് പോകുക എന്നതിനപ്പുറം ആളുകള്‍ക്ക് ഒരുമിച്ചിരുന്നു വര്‍ത്തമാനം പറയാനും ആശയസംവാദം നടത്താനും ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഏകദേശം 200,000 കഫെകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ ബിസിനസ് മോഡല്‍ ഷുള്‍സിനെ ഏറെ ആകര്‍ഷിച്ചു.

തിരികെ സീറ്റിലില്‍ എത്തിയ ഷുള്‍സ് സ്റ്റാര്‍ബക്‌സ് സ്ഥാപകരോട് ഇത്തരത്തില്‍ എക്‌സ്‌പ്രേസ്സോ കോഫി കുടിക്കുവാനും ഇരുന്നു സംസാരിക്കുവാനും ഒക്കെ സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയില്‍ സ്റ്റാര്‍ബക്‌സ് കൗണ്ടറുകള്‍ മാറ്റുന്നതിനെപ്പറ്റി സംസാരിച്ചു. എന്നാല്‍ അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. തങ്ങള്‍ക്ക് കോഫി പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തെ ഒരു റെസ്റ്റോറന്റ് ആക്കാന്‍ താല്‍പര്യം ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത് ഷുള്‍സിനെ ഏറെ നിരാശപ്പെടുത്തി. അദ്ദേഹം സ്റ്റാര്‍ബക്‌സില്‍ നിന്നും രാജിവയ്ക്കുവാനായി തീരുമാനിച്ചു. അങ്ങനെ 1985 ല്‍ ഷുള്‍സ് സ്റ്റാര്‍ബക്‌സിന്റെ പടികള്‍ ഇറങ്ങി.

സംരംഭകത്വത്തിലേക്ക് തിരിയുന്നു

സ്റ്റാര്‍ബക്‌സ് നല്‍കുന്ന ഗുണമേ•യില്‍ താന്‍ ഇറ്റലിയില്‍ കണ്ട മാതൃകയില്‍ കോഫിഷോപ്പുകള്‍ ആരംഭിക്കുക എന്നതായിരുന്നു രാജിവച്ചിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്ലാന്‍. ആളുകള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും വര്‍ത്താനം പറയാനും അല്‍പ സമയം ചെലവിടാനും ഒക്കെ കഴിയുന്ന രീതിയില്‍ തന്റെ കോഫി ഷോപ്പ് ആരംഭിക്കുന്നതിന് ഷുള്‍സിന് 400000 ഡോളര്‍ വേണമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയും ആയിരുന്നു. സ്റ്റാര്‍ബക്‌സിന്റെ സ്ഥാപകരായ ജെറി ബാള്‍ഡ്വിനും ഗോര്‍ഡന്‍ ബൗക്കറും ഷുള്‍സിനെ പണം നല്‍കി സഹായിച്ചു. ഒപ്പം പരിചയത്തിലുള്ള ഒരു ഡോക്റ്റര്‍ 100000 ഡോളര്‍ നല്‍കി.

അങ്ങനെ 1986 ഇല്‍ ജിയോര്‍നേല്‍ എന്ന പേരില്‍ ഷുള്‍സ് തന്റെ കോഫി ഷോപ്പ് അആരംഭിച്ചു.കോഫിക്ക് പുറമെ ഐസ്‌ക്രീം കൂടി ഷുള്‍സ് തന്റെ സ്ഥാപനത്തില്‍ ലഭ്യമാക്കി. ഇത് വ്യത്യസ്തമായ ഒരു ആശയമായിരുന്നു. ഇതിന്റെ ഒപ്പം ഒപേറാ മ്യൂസിക് കൂടി കേള്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഇല്‍ ജിയോര്‍നേലിന്റെ തലവര മാറി. ഒരു ഇറ്റാലിയന്‍ അനുഭവമാണ് ഇതിലൂടെ ലഭിച്ചത്. അങ്ങനെ രണ്ടു വര്‍ഷം കൊണ്ട് ഷുള്‍സിന്റെ സ്ഥാപനം വളര്‍ന്നു. 1987 ല്‍ സ്റ്റാര്‍ബക്‌സ് സ്ഥാപകര്‍ പീറ്റ്‌സ് കോഫീ ആന്‍ഡ് ടീയുടെ വിപണിയില്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചപ്പോള്‍ സ്റ്റാര്‍ബക്‌സിന്റെ റീട്ടെയ്ല്‍ യൂണിറ്റ് ഷുള്‍സിന് 3.8 മില്യണ്‍ ഡോളറിന് വിറ്റു.

സ്റ്റാര്‍ബക്‌സ് എന്ന പേരിലേക്കുള്ള മാറ്റം

സ്റ്റാര്‍ബക്‌സിനെ വാങ്ങിയശേഷം ഷുള്‍സ് ഇല്‍ ജിയോര്‍നേല്‍ എന്ന തന്റെ കോഫി ഷോപ്പിന്റെ പേര് സ്റ്റാര്‍ബക്‌സ് എന്നുതന്നെയാക്കി മാറ്റി. അതോടെ ഷുള്‍സിന്റെ നല്ലകാലവും ആരംഭിച്ചു. സ്വതവേ വിപണിയില്‍ പേരെടുത്ത ഒരു ബ്രാന്‍ഡ് , അതിനോടൊപ്പം ഷുള്‍സിന്റെ വ്യത്യസ്തമായ വിപണന തന്ത്രം കൂടി ആയതോടെ പിന്നെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റാര്‍ബക്‌സ് വ്യാപിച്ചു. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റിലും ഷുള്‍സ് തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുവിഭാഗത്തിലും വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. 1992 ല്‍ സ്റ്റാര്‍ബക്‌സ് ഐപിഒ നടത്തി. അത് ഒരു ചരിത്രമാകുകയായിരുന്നു. സ്റ്റാര്‍ബക്‌സിലെ വെറുമൊരു ജീവനക്കാരനായിരുന്ന ഷുള്‍സ് കമ്പനിയുടെ ഉടമയായിമാറിയ, കമ്പനിയെ ഉയരങ്ങളില്‍ എത്തിച്ച ചരിത്രം. 1987 ല്‍ കേവലം 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്ന സ്റ്റാര്‍ബക്‌സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ലധികം കോഫി ഷോപ്പുകളും 1,50,000ലധികം ജീവനക്കാരുമുണ്ട് സ്റ്റാര്‍ബക്‌സിന്. ചൈനയില് മാത്രം 800 സ്റ്റോറുകളാണ് ഉള്ളത്.

വളര്‍ച്ചയുടെ പാതയില്‍ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ഉദാരമായി. കഫെയില്‍ വന്ന ശേഷം ഒന്നും വാങ്ങിയില്ലെങ്കിലും തങ്ങളുടെ അവിടെ ഇരിക്കാനും സമയം ചെലവഴിക്കാനും സ്റ്റാര്‍ബക്‌സ് ജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല ബാത്ത് റൂം എല്ലാവര്‍ക്കും ഉപയോഗിക്കാനുതകും വിധം തുറന്നിടാനും സ്റ്റാര്‍ബക്‌സ് തീരുമാനിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ബക്‌സ് കൂടുതല്‍ ജനകീയമായി.

അര്‍പ്പണ മനോഭാവത്തോടെയുള്ള സംരംഭകത്വം

ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതായിരുന്നില്ല ഷുള്‍സിന്റെ തന്ത്രം. ഉപഭോക്താക്കളില്‍ നിന്നും താന്‍ നേടുന്ന പണത്തിന് ബദലായി അവര്‍ക്ക് മികച്ച സേവനം നല്‍കുക, മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിയിലൂടെ സ്ഥാപനം വളരുക, ഇതെല്ലാമായിരുന്നു ഷുള്‍സിന്റെ തന്ത്രങ്ങള്‍. അതില്‍ അദ്ദേഹം നൂറുശതമാനവും വിജയം കൈവരിച്ചുകഴിഞ്ഞു. തന്റെ സ്ഥാപനത്തിലെ ജോലിക്കാരോടും അങ്ങേയറ്റം മര്യാദയും ബഹുമാനവും വച്ച് പുലര്‍ത്തുന്ന ആളാണ് ഹൊവാഡ് ഷുള്‍സ്.2012 ലാണ് സ്റ്റാര്‍ബക്‌സിന്റെ ആദ്യ കോഫിഷോപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുംബൈ നഗരത്തിനായിരുന്നു അതിനുള്ള ഭാഗ്യം ലഭിച്ചത്.

ഉപഭോക്താക്കളേയും തൊഴിലാളികളേയും അന്തസ്സോടും ബഹുമാനത്തോടും കൂടി കാണുന്ന ഒരു സ്ഥാപനമായിരുന്നു തന്റെ എക്കാലത്തെയും വലിയ അഭിനിവേശം എന്നും താന്‍ പ്രവര്‍ത്തിച്ചത് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി മാത്രമാണ് എന്നും ഹൊവാഡ്എ ഷുള്‍സ് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. എത്രമാത്രം ഹൃദയം അര്‍പ്പിച്ചാണോ ഒരാള്‍ ബിസിനസ് ചെയ്യുന്നത് അയാള്‍ അത്രമാത്രം ബിസിനസില്‍ വിജയിക്കും എന്നാണ് ഷുള്‍സിന്റെ പക്ഷം. ”പോര്‍ യുവര്‍ ഹാര്‍ട്ട് ഇന്റ്റു ഇറ്റ്”എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് തന്നെ.

ഒരു ഉല്‍പ്പന്നമോ സേവനമോ എന്തും ആകട്ടെ നമുക്ക് വില്‍ക്കാനുള്ളത്, ഉപഭോക്താക്കളുടെ കൈകളില്‍ എത്തുമ്പോള്‍ അതൊരു അനുഭവമായി മാറണം. അതാണ് ബിസിനസ് വിജയത്തിന്റെ അടിസ്ഥാന തത്വമെന്ന് ഷുള്‍സ് പറയുന്നു. ഈ തത്വം ഉപയോഗിച്ചാണ് സ്റ്റാര്‍ബക്‌സ് വിജയം കണ്ടത്. കാപ്പിക്കുരുവാണ് സ്റ്റാര്‍ബക്‌സിന്റെ കമ്മോഡിറ്റി, അത് പൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിയാണ് ഉല്‍പ്പന്നം. ആ കാപ്പിയുടെ ഗന്ധവും രുചിയും ആസ്വദിക്കാനും രുചിക്കാനും ഉള്ള അവസരമാണ് പ്രസ്തുത സംരംഭത്തെ സംബന്ധിച്ചിടത്തോളം എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത്. ഈ മൂന്നു ഘടകങ്ങളും ഉള്‍ച്ചേര്‍ത്തുകൊണ്ട് ഒരു ബിസിനസ് ചെയ്തപ്പോള്‍ അത് വിജയിച്ചു. ഇത്തരത്തില്‍ മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ അകഴിയുന്ന ബിസിനസുകള്‍ക്ക് വിജയസാധ്യത വളരെ കൂടുതലാണ്. വിജയിക്കണമെങ്കില്‍ വിജയിക്കാനുള്ള ആഗ്രഹം പരാജയഭീതിയേക്കാളും ഉയര്‍ന്നിരിക്കണം എന്ന പൊതു തത്വത്തെ മാറ്റി മറിച്ചുകൊണ്ടാണ് ഹൊവാഡ് ഷുള്‍സ് സ്റ്റാര്‍ബക്‌സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Life

കനലിലും വാടാതെ; മനക്കരുത്തില്‍ പിറന്ന ‘അയണ്‍ലേഡി’

പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്

Published

on

0 0
Read Time:13 Minute, 46 Second

ട്യൂറിയ പിറ്റ്, ആഗോളതലത്തില്‍ ആരാധകരുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍. മൈനിംഗ് എന്‍ജിനീയര്‍, അത്‌ലറ്റ് , മോഡല്‍ എന്നീ നിലകളില്‍ പേരെടുത്ത ട്യൂറിയ സ്വയം തെരെഞ്ഞെടുത്ത പ്രൊഫഷനല്ല മോട്ടിവേഷണല്‍ സ്പീക്കറുടേത്. അപ്രതീക്ഷിതമായ ഒരപകടത്തില്‍ ശരീരമാസകലം പൊള്ളിയടര്‍ന്ന ട്യൂറിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ വിധി അവരെ ഭദ്രമായി ഏല്‍പ്പിച്ച റോളാണത്. പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്.

തിരിച്ചടികളില്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് ഓസ്‌ട്രേലിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ട്യൂറിയ പിറ്റിന്റേത്. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്. അത്തരമൊരു നിമിഷത്തെ അടുത്തറിയുകയും തെല്ലും കൂസാതെ മരണത്തില്‍ നിന്നും നേട്ടങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്തയ വ്യക്തിയാണ് ട്യൂറിയ പിറ്റ്.

Advertisement

ട്യൂറിയയുടെ കഥയാരംഭിക്കുന്നത് 1987 ലാണ്. 1987 ജൂലായ് 24നു ഫ്രാന്‍സിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവള്‍ക്കു 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിന്നീട് ഓസ്‌ത്രേലിയന്‍ സിറ്റിസണ്‍ഷിപ്പില്‍ ഒരു ഓസ്‌ത്രേലിയക്കാരിയായിട്ടായിരുന്നു ട്യൂറിയയുടെ ജീവിതം. ചെറുപ്പംമുതല്‍ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു ട്യൂറിയ. ഭാവിയില്‍ ആരാകണം , എന്താകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ ചെറുപ്പം മുതല്‍ക്ക് ട്യൂറിയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മൈനിംഗ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ആ രംഗത്ത് ധാരാളം ജോലി സാധ്യതകള്‍ ഉള്ളതിനാലാണ് വനിതകള്‍ ആരും അധികം കൈവയ്ക്കാത്ത ആ മേഖലാതന്നെ ട്യൂറിയ തെരെഞ്ഞെടുത്തത്. എന്നാല്‍ പഠനകാലയളവില്‍ തന്നെ ട്യൂറിയ മോഡലിങ്ങിലും അത്‌ലറ്റിക്‌സിലും തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഈ രണ്ടു രംഗത്തും ട്യൂറിയ ഒരു വിജയമായിരുന്നു. മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ട്യൂറിയയുടെ ശീലമായിരുന്നു. അങ്ങനെയാണു തന്റെ 24 ആം വയസില്‍ കിംബേര്‍ലി മാരത്തണിലേക്ക് ട്യൂറിയ എത്തുന്നത്.

അതായിരുന്നു ട്യൂറിയയുടെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ച സംഭവം.2011 സെപ്റ്റംബര്‍ 2 ആം തീയതി നടന്ന ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഏറെ തയ്യാറെടുപ്പുകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ട്യൂറിയ എത്തിയത്. ഓസ്‌ട്രേലിയയിലെ ഏറെ പ്രശസ്തമായ ആ അള്‍ട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.100 കിലോമീറ്ററാണ് ഓടേണ്ട ദൂരം. മാനസികമായും ശാരീരികമായും ഏറെ ഫിറ്റായിരുന്ന ട്യൂറിയക്ക് അന്ന് വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ദൂരം കൂടുതലാണ് എന്നതിനാല്‍ തന്നെ അധികം ജനവാസമില്ലാത്ത മേഖലകള്‍ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. വിസില്‍ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. ദൂരത്തിന്റെയും വേഗതയുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആള്‍കൂട്ടം ചെറുതായി വന്നു കൊണ്ടിരുന്നു.

കിംബേര്‍ലി എന്നയിടം പുല്‍മേടുകള്‍ക്ക് ഏറെ പ്രശസ്തമാണ്. പെട്ടന്നാണ് കിംബേര്‍ലി പുല്‍മേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടര്‍ന്നത്.നിര്‍ഭാഗ്യവശാല്‍ ട്യൂറിയ പിറ്റ് ഓടിയിരുന്ന വഴിക്കായിരുന്നു കാട്ടുതീയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ചെറുത്ത് നില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും മുന്‍പേ ആളിപടര്‍ന്ന തീ ട്യൂറിയയെ വിഴുങ്ങി. ധാരാളം അത്‌ലറ്റുകള്‍ക്ക് പൊള്ളലേറ്റു എങ്കിലും ട്യൂറിയ അകപ്പെട്ടപോലെ അഗ്‌നി കോളത്തില്‍ ആരും അകപ്പെട്ടിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം നിമിഷങ്ങളായിരുന്നു അവ.

വിവരമറിഞ്ഞ സംഘാടകര്‍ സ്ഥലത്തേത്ത് പ്രാഥമിക ചികിത്സ നല്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാന്‍. സംഘാടകര്‍ ഹെലികോപ്ടറില്‍ നടത്തിയ പരിശോധനയിലാണ്
ട്യൂറിയ കിടക്കുന്ന ഇടം കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ച ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ജീവന്‍ രക്ഷിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു ഡോക്റ്റര്‍മാര്‍. എന്നാല്‍ അസാധാരണ ഇച്ഛാശക്തിയുള്ള പെണ്‍കുട്ടിയായിരുന്നു ട്യൂറിയ പിറ്റ്. ഒരു മാസത്തോളം കോമയിലായിരുന്ന ട്യൂറിയ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സാധാരണ ജീവിതത്തിലേക്ക് ഇനി അവള്‍ക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. 6 മാസം ആശുപത്രിയില്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലൊന്നും ആരോടും ട്യൂറിയ സംസാരിച്ചില്ല. അപകടമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകള്‍ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയുന്നതിലേറെ വേദന അക്കാലയളവില്‍ ട്യൂറിയ പിറ്റ് അനുഭവിച്ചു.ഏകദേശം രണ്ടു വര്‍ഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം അവളുടെ ചിന്തകളില്‍ നിന്നും എന്നിട്ടും മാഞ്ഞില്ല. ആശുപത്രിയിലെ അവസാന നാളുകള്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ആ കാലയളവിലെല്ലാം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവള്‍ ജീവിച്ചത്.

ഉറച്ച തീരുമാനത്തോടെ മടക്കം

ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പയ്യെ പയ്യെ ജീവിതത്തിലേക്ക് വരണമെന്ന് അവളോട് പറഞ്ഞുകൊണ്ടിരുന്നു. മോഡല്‍ ആയിരുന്ന ഒരു വ്യക്തിക്ക് തന്റെ പൊള്ളിയടര്‍ന്ന ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് ഡോക്റ്റര്‍മാര്‍ ഭയന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ട്യൂറിയയോട് ഇനിയെന്താണു ഭാവി പരിപാടിയെന്ന് ചോദിച്ച ഒരു ഡോക്ടറോട് അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു അവള്‍ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേര്‍ന്നു കഠിനമാണ് അയണ്‍മാന്‍ കോംപറ്റിഷന്റെ കടമ്പകള്‍. നിരാശാബോധം കൊണ്ട് ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടര്‍ കരുതിയത്.എന്നാല്‍ ട്യൂറിയയുടെ വാക്കുകള്‍ സത്യമായിരുന്നു.

നിശബ്ദതയുടെ ലോകത്ത് അവള്‍ സ്വയം വെറുക്കുകയായിരുന്നില്ല. തിരിച്ചു വരവിനുള്ള വഴികള്‍ തേടുകയായിരുന്നു. വീണ്ടും ഒരു കുതിപ്പിനായി, ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി സ്വയം സജ്ജയാകുകയായിരുന്നു. അതില്‍ ട്യൂറിയ വിജയിക്കുകയും ചെയ്തു. അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുകണമെന്നു ഡോക്റ്ററോട് പറഞ്ഞത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഉറപ്പ് മനസിലാക്കിയ ഭര്‍ത്തവ് മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയില്‍ തളര്‍ന്നിരിക്കുമ്പോള്‍, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചില്‍ നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം കരുത്തേകിക്കൊണ്ടിരുന്നു.

മൂന്നു വര്‍ഷമെടുത്തു അപകടത്തിനുശേഷം ട്യൂറിയക്ക് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങാന്‍.2014 മുതല്‍ ട്യൂറിയ പരിശീലനം ആരംഭിച്ചു. എന്നാല്‍ വിചാരിച്ച പോലെ ശരീരം വഴങ്ങാത്തതും പേശികള്‍ വലിയുമ്പോള്‍ ഉള്ള വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു ട്യൂറിയ.അവളുടെ നിശ്ചയദാര്‍ഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ല്‍ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അയണ്‍മാന്‍ കോംപറ്റീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഒരിക്കലും തനിക്ക് ആരാധകര്‍ ഉണ്ടാകില്ലെന്ന് കരുതിയ ട്യൂറിയക്ക് നിറഞ്ഞ സദസിന്റെ കയ്യടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ നാളുകളില്‍ നിന്നും കരകയറാന്‍ ട്യൂറിയക്ക് കരുത്തായത് ഭര്‍ത്താവ് മൈക്കിളിന്റെ സമീപനമാണ്. അപകടം നടക്കുമ്പോള്‍ ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിള്‍ കൈവിട്ടില്ല. വിവാഹത്തിലൂടെ അവളെ ചേര്‍ത്ത് നിര്‍ത്തി. ലോകത്തെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നത് മൈക്കിള്‍ ആയിരുന്നു. മത്സരം ജയിച്ചതോടെ ആളുകള്‍ ട്യൂറിയയെ തേടിയെത്തി. യഥാര്‍ത്ഥ അയണ്‍ലേഡി എന്ന് അവര്‍ വിശേഷിപ്പിച്ചു. പിന്നീടാണ് ട്യൂറിയ മോട്ടിവേഷണല്‍ ക്‌ളാസുകളില്‍ സജീവമാകുന്നത്. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ട്യൂറിയയുടെ പുസ്തകങ്ങളാണ്. ‘ഇന്റര്‍പ്ലാസ്റ്റ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡറാണ്. 2014ല്‍ ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു.വെന്തുരുകിയിട്ടും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയുടെ മുഖമാണ് ഇന്ന് ട്യൂറിയ പിറ്റിന്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Life

ഭീമന്‍ ആമകള്‍, ഇഗ്വാനകള്‍…അത്ഭുത ദ്വീപായി ഗാലപ്പഗോസ്

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്

Published

on

0 0
Read Time:3 Minute, 46 Second

ഗാലപ്പ്പഗോസ് ദ്വീപുകളെപ്പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് കേള്‍ക്കണം… പറ്റുമെങ്കില്‍ ഒന്ന് കാണണം.എന്നാല്‍ ആ കാഴ്ചയാത്ര എളുപ്പമാകില്ല എന്നുറപ്പ്. പ്രപച്ച വൈവിധ്യങ്ങളുടെ വലിയൊരു കലവറ തന്നെയാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ നിന്നും പ്രകൃതി സംരക്ഷിച്ചു പോരുന്നത്.

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഒരിക്കല്‍ അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

Advertisement

തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാള്‍സ് ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. എന്നതാണ് ജീവ ശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ ഇടയില്ലാത്തയിനം വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങളെ കാണുന്നതിനുള്ള അവസരമാണ് ഇവിടെ എത്തിയാലുള്ളത്. പ്രധാന ആകര്‍ഷണം ഭീമന്‍ കരയാമകള്‍ തന്നെയാണ്. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്.

ഇഇഇ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണവും. ഭക്ഷണവും വെള്ളവും നല്‍കാതെ ഇട്ടാലും പെട്ടെന്നു ചാവാത്തതു കാരണം കപ്പല്‍ യാത്രക്കിടയില്‍ മാസങ്ങളോളം പുതിയ ഇറച്ചി കഴിക്കാം എന്ന ധാരണയില്‍ കപ്പല്‍ യാത്രികരും നാവികരും ഇവയെ പിടിച്ചെടുക്കാറുണ്ട്.

ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.അങ്ങനെ ഈ ഭീഏമാന്‍ ആമകള്‍ പതിയെ പതിയെ ഇല്ലാതായിത്തുടങ്ങി. .ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.

നമ്മുടെ നാട്ടിലെ ഭീമന്‍ ഉടുമ്പിനു സമാനമായ ഇഗ്വാനകളും ഇവിടെ കാണപ്പെടുന്നു. ഇവയില്‍ സസ്യഭോജികളും ഉണ്ട്. ആറ് അഗ്‌നി പര്‍വതങ്ങളാണ് ഈ ദ്വീപില്‍ ഉള്ളത്.ഇക്വഡോര്‍,വൂള്‍ഫ്,ഡാര്‍വിന്‍,അല്‍സെഡോ,സിറ നെഗ്ര,സെറോ അസോള്‍.ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. അതിനാല്‍ ഈ പ്രദേശം അത്ര തന്നെ സുരക്ഷിതമല്ലെന്നും പറയാം. പുതിയ ചെറു ദ്വീപുകള്‍ ഈ പ്രദേശത്തായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഗാലപ്പഗോസ് ദ്വീപ സമൂഹത്തിന്റെ പ്രത്യേകതയാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending