Connect with us

Business

ചെറുകിട ബിസിനസുകാർക്ക് കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാൻ 10 വഴികൾ

പരസ്യം നൽകുമ്പോൾ ‘ഏരിയാ റീച്ച്’ നോക്കി പരസ്യം ചെയ്യുക. എല്ലാ എഡിഷനുകളിലും പരസ്യം നൽകുന്നത് വൻകിട ബിസിനസുകാരാണ്

Published

on

0 0
Read Time:5 Minute, 2 Second

ഒരു സ്ഥാപനം അല്ലെങ്കിൽ വ്യക്തി ഉത്പാദിപ്പിക്കുന്ന അകൽപ്പങ്ങൾ എത്ര നല്ലതാണു എന്ന് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. കൃത്യമായ മാർക്കറ്റിങ് വിപണന തന്ത്രങ്ങളുടെ ഭാഗമായി അവയുടെ ഗുണമേന്മ ജനങ്ങളിലേക്ക് എത്തിയാൽ മാത്രമേ ഉൽപ്പങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയൂ. ഈ ഘട്ടത്തിലാണ് പരസ്യം ചെയ്യുന്നതിന്റെ പ്രസക്തി വരുന്നത്. എന്നാൽ പരസ്യം ചെയ്യുക എന്നാൽ പൊതുവെ ഏറെ പണച്ചെലവുള്ള കാര്യമായാണ് ആളുകൾ കരുതി പോരുന്നത്. അതിനാലാണ് ചെറുകിട ബിസിനസുകാർ പരസ്യം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുന്നത്. e

എന്നാൽ ഇന്ന് പരമാവധി ചെലവുകുറച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളേയും പര സ്യപ്പെടുത്താന്‍ നമുക്ക് സാധിക്കും. ഇതിനായി സോഷ്യല്‍ മീഡിയയുടേയും സഹായം അല്പം തേടണം എന്ന് മാത്രം. ഇപ്പോൾ പ്രിന്റ് മീഡിയയിൽ വരുന്ന പരസ്യങ്ങളെക്കാൾ സ്വീകാര്യത ഡിജിറ്റൽ പരസ്യങ്ങളായി മാറുന്നുണ്ട്. കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാനുള്ള ചില മാർഗങ്ങൾ നോക്കാം…

Advertisement

 1. ഡയറക്റ്റ് മെയില്‍

ഏറെ ഫലപ്രദമായ ഒരു അഡ്വര്‍ട്ടൈസിംഗ് മാര്‍ഗ മാണിത്. നിങ്ങളുടെ കസ്റ്റമര്‍ക്ക് നിങ്ങളുടെ വിവരങ്ങൾ വച്ചുകൊണ്ട് ഇ മെയില്‍ അയക്കുക. നിങ്ങളുടെ/ നിങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ വിശദവിവരങ്ങള്‍-അവയുടെ ഗുണങ്ങള്‍, പ്രത്യേകതകള്‍, വില എന്നിവഇതിൽ പ്രതിപാദിക്കാം. ഇതൊട്ടും പണച്ചെലവുള്ള കാര്യമല്ല.

2. ‘യെല്ലോ പേജു’കള്‍

യെല്ലോ പേജുകളില്‍ ലിസ്റ്റ് ചെയ്യുന്ന ചെറുകിട ബിസിനസ്സുകള്‍ക്ക് ഉപഭോക്താക്കള്‍ ഒരു പ്രത്യേക സ്റ്റാറ്റസ് കൊടുത്തിട്ടുണ്ട്. ബിസിനസ്സിന്‍റെ പ്രാതിനിദ്ധ്യവും സാന്നിദ്ധ്യവും ഉറപ്പിക്കാന്‍ യെല്ലോ പേജുകള്‍ സഹായിക്കും. ഇതിനുള്ള പരസ്യച്ചെലവും വളരെ കുറവാണ് .

3. പത്രം വഴി

കാലങ്ങളായി പ്രചാരത്തിലുള്ള രീതിയാണ് പത്രം വഴിയുള്ള പരസ്യം. ഇത് ചെറുകിട ബിസിനസ്സുകളെ വളരെ സഹായിക്കും. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ ഡയറക്റ്റ് മെയിലുകളെക്കാള്‍ ഫലപ്രദമാണ്. പരസ്യം നൽകുമ്പോൾ ‘ഏരിയാ റീച്ച്’ നോക്കി പരസ്യം ചെയ്യുക. എല്ലാ എഡിഷനുകളിലും പരസ്യം നൽകുന്നത് വൻകിട ബിസിനസുകാരാണ്

4. മാസികയിൽ പരസ്യം

പത്രപ്പരസ്യത്തെ അപേക്ഷിച്ച് ചെലവു കുറവാണിതിന്. പ്രതിന്റെ അത്ര റീച്ച് കിട്ടില്ല. എന്നാൽ ‘ടാര്‍ജറ്റഡ് ഉപഭോക്താക്കളെ ‘ അഭിസംബോധനയ്യാനാകുന്നു

5. ബിസിനസ്സ്കാര്‍ഡുകള്‍

കസ്റ്റമര്‍ക്ക് നേരിട്ട് കൊടുത്ത് അവരെ കാന്‍ വാസ് ചെയ്യാം. ഇതിൽ നിങ്ങളുടെവെബ്സൈറ്റും കോണ്ടാക്റ്റ് നിർബന്ധമായും ഉൾപ്പെടുത്തുക.

6. കേബിള്‍ ടി വി പരസ്യങ്ങള്‍

മറ്റ് ചാനല്‍പരസ്യങ്ങളെക്കാള്‍ വളരെ ചെലവുകുറഞ്ഞത്.ഇതിലൂടെ പ്രാദേശിക വിപണികളെ ആകര്‍ഷിക്കാം.

7. വാഹനങ്ങളില്‍ പരസ്യം

ജനത്തിരക്കുള്ള റൂട്ടുകളിലും, നഗരങ്ങളിലുള്ള റൂട്ടുകളിലും ഏറെ ഫലപ്രദമാണ് ഈ മാതൃക,. ബസുകൾ ഇതിനായി ഉപയോഗിക്കാം

8. റേഡിയോ പരസ്യം

ചെലവു കുറഞ്ഞത്. പ്രാദേശിക ഉപഭോക്താക്കളെ ലക്ഷ്യമാക്കി ചെയ്യാന്‍ പറ്റിയ മാര്‍ഗം.

 

9.യൂ റ്റ്യൂബ് പരസ്യം

ഇന്ന് ഏറ്റവും ശക്തമായ പരസ്യമാധ്യമം. ഫീഡ് ബാക്കുകള്‍ പെട്ടെന്നുകിട്ടും എന്നതാണ് യുട്യൂബ് പരസ്യങ്ങളുടെ പ്രധാന പ്രത്യേകത

10. സോഷ്യല്‍ മീഡിയാപരസ്യം

ഫേസ് ബുക്ക്,സോഷ്യല്‍ മീഡിയാപരസ്യം , സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വഴിയുള്ള പ്രചരണം താരതമ്യേന ചുരുങ്ങിയ ചെലവില്‍ ഏറ്റവും വേഗതയില്‍ ചെയ്യാവുന്ന പരസ്യമാര്‍ഗമാണിത്. പരസ്യ ബജറ്റ് ഫലമറിഞ്ഞ് മാറ്റിക്കൊണ്ടിരിക്കാം. പെട്ടെന്ന് ‘കസ്റ്റമര്‍ റീച്ച്’ ഉണ്ടാകും

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending