0 0
Read Time:5 Minute, 3 Second

ഞണ്ട് വളർത്തൽ എന്ന് കേൾക്കുമ്പോൾ, ഓ പിന്നെ അതൊക്കെ നമ്മുടെ കാലാവസ്ഥയിൽ എങ്ങനെ നടക്കാനാ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് വൈക്കം പെരിങ്ങ‍ാട്ടുപ്ലാവിൽ ജോർജിന്റെ കൈകളിൽ ഉള്ളത്. കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിൽ, വെർട്ടിക്കൽ ക്രാബ് ഫാർമിംഗ് എന്ന രീതിയിലൂടെ മികച്ച വരുമാനം കണ്ടെത്താനുള്ള വഴിയാണ് ജോർജ് ജെയിംസ് പരിചയപ്പെടുത്തുന്നത്.

ഐടി വിദഗ്ദനായ ജോർജ് ജെയിംസിനെ ഞണ്ട് വളർത്തൽ മേഖലയിലേക്ക് എത്തിച്ചത് ഐടി രംഗത്തെ അസ്ഥിരതയാണ്. സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽ സാങ്കേതികവിദഗ്ധയായ ഭാര്യ ദിവ്യയാണ് ഡോളറുകൾ കൊയ്യുന്നതിനുള്ള എളുപ്പമാർഗമാണ് ഞണ്ട് വളർത്തൽ എന്ന് പറഞ്ഞത്. ഇതുപ്രകാരം എങ്ങനെ ചുരുങ്ങിയ സ്ഥല പരിമിതിക്കുള്ളിൽ ഞണ്ട് വളർത്തൽ നടത്താമെന്ന ചിന്തകൾ ആയി.

Advertisement

ഒടുവിൽ അതിനു വേണ്ട പദ്ധതികൾ സ്വയം വികസിപ്പിച്ച്ചെടുക്കുകയായിരുന്നു. നാലുവര്ഷമെടുത്തു ഇത്തരത്തിൽവ്യത്യസ്തമായ ഞണ്ട് വളർത്തൽ രീതി വികസിപ്പിച്ചെടുക്കാൻ. ആദ്യ കുറച്ചു ശ്രമങ്ങൾ പരാജയപ്പെട്ടു എങ്കിലും പിന്നീട് മികച്ച വിജയം ജോർജിനെ തേടി എത്തുകയായിരുന്നു.

പരസ്പരം പിടിച്ചുതിന്നുന്ന ഞണ്ടുകളെ പെട്ടികൾക്കുള്ളിലാക്കി ഏകാന്ത തടവിൽ തീറ്റ നൽകി വളർത്തുകയായിരുന്നു രീതി.

പെട്ടിക്കുള്ളിൽ നിറയ്ക്കാനാവശ്യമായ ഉപ്പുവെള്ളം കണ്ടെത്തണം. വൈക്കം കായലിലെ വെള്ളത്തിന് ഉപ്പുണ്ട്. എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്. കടപ്പുറത്ത് ടാങ്കർ ലോറിയുമായി ചെന്ന് പണിപ്പെട്ടാണ് ഉപ്പുവെള്ളം വീട്ടിലെത്തിച്ചത്.ചെറിയ ബുദ്ധിമുട്ടൊന്നും അല്ല ലക്ഷ്യത്തിലെത്താൻ ജോർജ് സഹിച്ചത്.

പല തരം പ്ലാസ്റ്റിക് പെട്ടികളും കുഴലുകളുമൊക്കെ ചേർത്ത് വിവിധ മാതൃകകൾ സ്വയം നിർമിച്ച് പരീക്ഷണം നടത്തി. ഞണ്ടിനെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചുമൊക്കെ പറഞ്ഞുതരാൻ സന്നദ്ധതയും അറിവുമുള്ളവർ കുറവായതിനാൽ സഹായത്തിനെത്തിയത് ഗൂഗിൾ ആയിരുന്നു.ഒടുവിൽ പരീക്ഷണങ്ങൾ വിജയിച്ചു.

കടൽവെള്ളം സ്ഥിരമായി ലോറിയിലെത്തിക്കുക പ്രായോഗികമല്ല‍ാത്തതിനാൽ‌ ലഭ്യമായ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുകയേ നിവൃത്തിയുള്ളെന്നുവന്നു. പായലുകൾ (ആൽഗ) വളർത്തി അമോണിയം നൈട്രേറ്റിനെ ആഗിരണം ചെയ്യുന്നതോടെ വെള്ളം പൂർണമായി ശുദ്ധിയാകുന്നു. പായ‍ലുകൾക്ക് പകരം അക്വാപോണിക്സ് രീതിയിൽ പച്ചക്കറികൾ വളർ‌ത്തിയും അമോണിയം നൈട്രേറ്റിനെ നീക്കം ചെയ്യുകയുമാകാം. ഇത്തരത്തിൽ സ്വയമൊരു ആവാസ വ്യവസ്ഥ അദ്ദേഹം നിര്മിച്ചെടുത്തു.

വെർട്ടിക്കൽ ഫാർമിംഗ് എന്നാണ് ഈ കൃഷി അറിയപ്പെടുന്നത്. പെട്ടികളടുക്കി ഞണ്ട് വളർത്തുന്ന രീതി ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലുമുണ്ട്. തീരെ കുറച്ചു സ്ഥലം മതിയെന്നതും മോഷണം, മലിനീകരണം എന്നിവ ഉണ്ടാവുകയുമില്ല. ശുദ്ധീകരിച്ച ജലത്തിൽ വളരുന്ന ഞണ്ടിന് ആരോഗ്യവും ശുചിത്വവും കൂടുതലുണ്ടെന്നതിനാൽ മികച്ച വിലയും കിട്ട‍ും.നൂറ് പെട്ടികളുടെ പൈലറ്റ് പദ്ധതിയായി പ്രവർത്തനമാരംഭിച്ച ഈ സംവിധാനം ആയിരം പെട്ടികളുടെ വാണിജ്യസംരംഭമായി വികസിപ്പിക്കുകയാണ് ജോർജ്.

താൻ വികസിപ്പിച്ചെടുത്ത വിജയകരമായ ക്രാബ് ഫാർമിംഗ് രീതി താല്പര്യമുള്ള കര്ഷകരിലേക്ക് എത്തിക്കുവാൻ ഞണ്ട് വളർത്തൽ പരിശീലന പരിപാടികളും ജോർജ് ജെയിംസ് നടത്തുന്നു. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം .ഫോൺ– 8606175426

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language