Connect with us

Kerala

ഇവിടെ ഒന്നല്ല, ഒരായിരം മധുമാർ ജീവൻ കളയേണ്ടി വരും ; അട്ടപ്പാടിയെ വിവരിച്ച് സന്തോഷ് പണ്ഡിറ്റ്

ആദിവാസികൾക്കായി സർക്കാർ നീക്കിവച്ച ഫണ്ടുകൾ അവരുടെ കൈകളിൽ എത്തുന്നുണ്ടോ എന്നത് തന്നെ സംശയമാണ് എന്ന് സന്തോഷ് പണ്ഡിറ്റ്

Published

on

0 0
Read Time:9 Minute, 3 Second

നടൻ എന്ന ലേബലിൽ സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധയാകർഷിച്ച സന്തോഷ് പണ്ഡിറ്റിന് , ജനസേവനത്തിന്റെ നല്ലൊരു മുഖം കൂടിയുണ്ടെന്ന് മലയാളികൾ അറിയുന്നത് 2012 ൽ ആണ്. ഒരു സ്വകാര്യ ടിവി ചാനൽ നടത്തിയ റിയാലിറ്റി ഷോയുടെ ഭാഗമായി ലഭിച്ച 26 ലക്ഷം രൂപയിൽ പകുതിയും സന്തോഷ് പണ്ഡിറ്റ് ചെലവിട്ടത് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. അന്ന്, ആദ്യമായി ആദിവാസി ഒരു സന്ദർശിച്ച സന്തോഷ് പണ്ഡിറ്റ് , അവിടുത്തെ ദുരവസ്ഥ കണ്ട് തുടർവർഷങ്ങളിലും ആദിവാസി ക്ഷേമ പ്രവർത്തങ്ങൾ തുടരുകയായിരുന്നു. എന്നാൽ, ഒരു വ്യക്തി എന്ന നിലയിൽ എത്ര പണം ചെലവഴിച്ചാലും പരിഹാരം കണ്ടെത്താനാവാത്തതാണ് അട്ടപ്പാടി ആദിവാസി കോളനിയിലെ പ്രശ്നങ്ങൾ എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ”ആദിവാസികൾക്കായി സർക്കാർ നീക്കിവച്ച ഫണ്ടുകൾ അവരുടെ കൈകളിൽ എത്തുന്നുണ്ടോ എന്നത് തന്നെ സംശയമാണ്….” താൻ അടുത്തറിഞ്ഞ അട്ടപ്പാടിയുടെ ദുരവസ്ഥയെ പറ്റി സന്തോഷ് പണ്ഡിറ്റ് മീഡിയഇങ്കിനോട് മനസ്സ് തുറക്കുന്നു…

ഗർഭിണികളായ അമ്മമാരെ തേടി ആദ്യ യാത്ര

Advertisement

അട്ടപ്പാടി ആദിവാസി മേഖലയിൽ ഗാഭിണികളായ അമ്മമാരുടെ മരണനിരക്ക് വർധിക്കുന്നു എന്ന പത്രവാർത്തയാണ് എന്നെ അട്ടപ്പാടിയിലേക്ക് എത്തിച്ചത്. ഒരു സ്വകാര്യ ടിവി ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച തുകയുടെ ഒരു വിഹിതം അവർക്കായി ചെലവാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനായി, ആദ്യം സഹായത്തിനർഹരായവരെ ഒരു പൊതുസ്ഥലത്തേക്ക് വിളിച്ചു വരുത്താം എന്ന് കരുതി. എന്നാൽ പിന്നെ ചിന്തിച്ചപ്പോൾ അതിൽ ശരിയുണ്ട് എന്ന് തോന്നിയില്ല. അങ്ങനെയാണ് ഞാൻ ആദിവാസി ഊരുകളിലേക്ക് എത്തുന്നത്.

സകല സൗകര്യങ്ങളും ജീവിക്കുന്ന നാട്ടുവാസികൾക്ക് കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഞാൻ അവിടെ കണ്ട കാഴ്ച. വിശപ്പ് തന്നെയാണ് പ്രധാന പ്രശ്നം. പട്ടിണിമാറ്റാൻ വഴിയില്ല. കൃഷി ചെയ്‌താൽ ആനകൾ വന്നു നശിപ്പിക്കും. മറ്റു തൊഴിലുകൾ അറിയില്ല. തൊഴിൽ തേടി നാട്ടിൽ വരാൻ ഭയം. ഒരുനേരത്തെ ആഹാരത്തിനു പോലും വകുപ്പില്ലാത്ത ഒട്ടനവധി കുടുംബങ്ങളെ ഞാൻ അവിടെ കണ്ടു.

വിദ്യാഭ്യാസമാണ് പ്രധാന പ്രശ്നം !

ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എങ്കിൽ ആദ്യം അവർക്ക് വേണ്ടത്ര വിദ്യാഭ്യാസം നൽകണം.ഞാൻ സന്ദർശിച്ച ഊരുകളിൽ പത്തം ക്‌ളാസ് വിദ്യാഭ്യസമാണ് ഏറ്റവും ഉയർന്ന യോഗ്യത. പത്തം തരാം വരെ പഠിച്ച കുട്ടി പോലും കാട്ടിൽ വിറകൊടിക്കാൻ പോകുകയാണ്. അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയണോ? ആദിവാസി ബോധവത്‌കരണ പരിപാടികളും ആരോഗ്യക്ഷേമ പരിപാടികളും ആവിഷ്കരിക്കപ്പെടുന്നുണ്ട് എങ്കിലും നടപ്പിൽ വരുന്നതായി കാണുന്നില്ല.

സർക്കാർ പദ്ധതികൾ എവിടെയുമെത്തുന്നില്ല

പ്രതിവർഷം ഓരോ ബജറ്റിലും സർക്കാർ ആദിവാസിക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുകയും അതിനായി ഫണ്ടുകൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ഫണ്ടുകൾ ഒന്നും തന്നെ ആദിവാസികൾകളുടെ കയ്യിൽ എത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് അവരുടെ അടിസ്ഥാന പരമായ ആവശ്യം എന്ത് മനസിലാക്കി വേണം പദ്ധതികൾ ആവിഷ്കരിക്കാൻ. ഞാൻ മനസിലാക്കിയ അത്രയും വച്ച്, വിശപ്പാണ് ആദ്യ പ്രശ്നം. ആദ്യം പരിഹാരം കാണേണ്ടതും അതിനാണ്. നിലവിൽ റേഷൻ പോലും കൃത്യമായി ലഭിക്കുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. വിശപ്പടക്കാനുള്ള വക നല്കിക്കഴിഞ്ഞാൽ പിന്നെ വിദ്യാഭാസം , തൊഴിൽ എന്നീ രംഗങ്ങളിൽ ശ്രദ്ധ ചെലുത്തണം.

ഞാൻ നൽകുന്ന സഹായം കൊണ്ടു മാത്രം എന്താവാൻ?

എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മാത്രമാണ് ഞാൻ ആദിവാസിക്ഷേമത്തിനായി അട്ടപ്പാടി പോലുള്ള ആദിവാസി ഊരുകളിൽ ചെലവാക്കുന്നത്. അരി, പച്ചക്കറി, വസ്ത്രം, പണം എന്നിവയാണ് ഞാൻ സാധാരണയായിക്കൊടുക്കാറ്. അഭിനയിക്കുന്ന പടങ്ങളിൽ നിന്നുള്ള വരുമാനം, ഉദ്‌ഘാടനകൾക്ക് ലഭിക്കുന്ന പണം ഇവയൊക്കെയാണ് ഞാൻ അവർക്കായി ചെലവാക്കുന്നത്.എന്നാൽ വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഈ സഹായങ്ങൾകൊണ്ട് ഇവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുവാൻ സാധിക്കില്ല. അത് എനിക്ക് നല്ല ബോധ്യവുമുണ്ട് . എന്നാലും തന്നാൽ കഴിയുന്ന വിധം ചെയ്യുന്നു അത്രമാത്രം.

കൃഷി നശിപ്പിക്കുന്ന ആനയും ആനച്ചാൽ കടന്നെത്തേണ്ട ഊരും

പണിയെടുത്ത് ജീവിച്ചൂടെ? വിശക്കുന്നു എന്ന് പറയുമ്പോൾ ആദിവാസികൾ കേൾക്കേണ്ടി വരുന്ന പ്രധാന ചോദ്യമാണിത്. പക്ഷെ ആരാണ് ഇവർക്ക് പണി കൊടുക്കുന്നത്? കൃഷിയിറക്കിയത് ആന നശിപ്പിക്കും. ആനച്ചാൽ കടന്നു വേണം പല ആദിവാസി ഊരുകളിലേക്കും എത്താൻ. നെന്മാറക്ക് അടുത്ത ഗോവിന്ദാപുരം ആദിവാസികോളനിയിൽ ക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി ഞാൻ പോയിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ കുത്തനെയുള്ള കാട്ടുവഴി ഇറങ്ങിവേണം ആദിവാസികൾ താമസിക്കുന്ന ഊരിലേക്ക് എത്താൻ. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചടത്തോളം അപ്രാപ്യമായ കാര്യമാണിത്.

അട്ടപ്പാടിയിൽ ഇനിയും മധുമാർ ഉണ്ടാകും!

ആഹാര സാധങ്ങൾ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് മധു എന്ന ആ പാവത്തെ തല്ലി ചതക്കുമ്പോൾ ആരും ഓർത്തില്ല അവൻ വിശന്നിട്ടാണ് അത് ചെയ്തത് എന്ന്. തനി കാടത്തമാണ് മധുവിനോട് കാണിച്ചത്. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്ന അത്രയും കാലം ഇനിയും പട്ടിണി മരങ്ങളും ,ഇത്തരം കൊലപതകങ്ങളും ആവർത്തിക്കപ്പെടും. അട്ടപ്പാടിയിൽ ഒന്നല്ല, വിശന്നു വലയുന്ന ഒട്ടേറെ മധുമാർ ഉണ്ട്. ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണു മധുവിനോട് ഈ സമൂഹം ചെയ്തത്.

ഈ ലോകത്ത് പാസ്പോർട്ടും കോടിക്കണക്കിനു രൂപയുമുള്ള മല്ല്യമാർക്ക് മാത്രമല്ല പാവപ്പെട്ട മധുമാർക്കും ജീവിക്കണം.നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക.ഫാസിസ്റ്റ് ചിന്താ ഗതി വെടിയുക.100% സാക്ഷരത പ്രവൃത്തിയിൽ കൊണ്ടു വരിക….

ഷൂട്ടിംഗ് തിരക്കി ഒഴിഞ്ഞാൽ വീണ്ടും അട്ടപ്പാടിയിലെത്തും

ഇപ്പോൾ ഉരുക്കു സതീശൻ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ സ്ഥലത്ത് ഇല്ലാത്ത അവസ്ഥയാണ്. തിരക്കൊഴിഞ്ഞ നാട്ടിലെത്തിയാൽ ഉടൻ തന്നെ അട്ടപ്പാടിയിലേക്ക് പുറപ്പെടും. ഊരുകളിൽ ഭക്ഷണ സാധങ്ങളും മറ്റും വിതരണം ചെയ്യും. കുറച്ചു നാളെങ്കിലും അവർ പട്ടിണി കൂടാതെ കഴിയട്ടെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റല്‍ റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക്

വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കലിലൂടെ നവീനമായ സാസ് എംബെഡിംഗ് സൗകര്യം കൈവരും

Published

on

0 0
Read Time:7 Minute, 13 Second

ആഗോള ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. ഇതോടെ ഇന്‍സെന്റീവ് മേഖലയിലെ മുന്‍നിര കമ്പനിയെന്ന നിലയില്‍ ബ്ലാക്ക്ഹോക്കിനുള്ള വ്യാപ്തിയ്ക്കും അനുഭവസമ്പത്തിനുമൊപ്പം റിബണിന്റെ സാസ്-അധിഷ്ഠിത പ്ലാറ്റ്ഫോം കൂടിച്ചേരന്നതോടെ ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദവും സംയോജിതവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സന്തോഷകരവുമാകും. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്‍ഡ്സ് പ്ലാറ്റ്ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്സ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്‍ഡ് രംഗത്തെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനും സേവന സ്വീകര്‍ത്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനും റിബണിനും സാധിക്കും.

ഇന്‍സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ഇന്‍സെന്റീവ്സ്, കോര്‍പ്പറേറ്റ് ഡെവ. ആന്‍ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ്‍ പറഞ്ഞു. ‘ബ്രാന്‍ഡ്കൂറും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല്‍ ഏറെ പ്രധാനമാണ്. ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡും മെച്ചപ്പെട്ട പ്രവര്‍ത്തനരീതികളും കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഒരു സംയോജിത പ്ലാറ്റ്ഫോമായ റിബണിന് മികച്ച ഫലങ്ങള്‍ നല്‍കാനും പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഒട്ടേറെ സമയം ലാഭിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു.

Advertisement

ബ്ലാക്ക്ഹോക്ക് ടീമുമായി ചേരുന്നതില്‍ തങ്ങളും ഏറെ ആവേശത്തിലാണെന്നും ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് നല്‍കുന്ന സേവനമേഖലയുടെ പ്രവര്‍ത്തനം ഇതുവഴി കൂടുതല്‍ എളുപ്പവും ആഹ്ലാദകരവും കാര്യക്ഷമവുമാകുമെന്നും റിബണ്‍ സിടിഒ രാജീവ് വീട്ടില്‍ പറഞ്ഞു. ‘പേയ്മെന്റ്സ്, ഇന്‍സെന്റീവസ് രംഗത്തെ ദീര്‍ഘകാല നേതാവാണ് ബ്ലാക്ക്ഹോക്ക്. അതിന്റെ വലിപ്പവും വ്യാപ്തിയും അനുഭവസമ്പത്തും ചേരുമ്പോള്‍ ഏറ്റവും ആധുനികമായ റിവാര്‍ഡ്സ് മാനേജ്മെന്റിനായി ഏത് സ്ഥാപനവും തെരഞ്ഞെടുക്കുന്ന ആദ്യചോയ്സ് ആണ് ബ്ലാക്ക്ഹോക്ക്. ഈ സേവനരംഗത്തെ അഗ്രഗാമിയായ റിബണിനും ഞങ്ങളുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു വരുന്ന നൂതന സേവനങ്ങളുമായി ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിബണിന് കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് (സിഒഇ) ഇതോടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കി ആഗോള ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് റിവാര്‍ഡ്സ്, സര്‍വേയ്ക്കുള്ള ഇന്‍സെന്റീവുകള്‍, ജീവനക്കാര്‍ക്കുള്ള റിവാര്‍ഡ്സ്, ഹോളിഡേ റെക്കഗ്‌നിഷന്‍ എന്നിവയ്ക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. വിഡിയോ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍, എന്റര്‍പ്രൈസ് എച്ച്ആര്‍ സിസ്റ്റംസ്, റിമോട്ട് വര്‍ക്ക്ഫോഴ്സ് പങ്കാളിത്ത ടൂളുകള്‍ തുടങ്ങിയ ഏറെ ഉപയോഗിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉപഭോക്തൃകൂറ്, പ്രചോദന മേഖലകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധങ്ങളായ പ്രീപെയ്ഡ്, ഗിഫ്റ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപകാരപ്പെടും. ആഗോള ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ രാജ്യം, കറന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കണക്കിലെടുക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും.

ഇതിനായി റിബണിന്റെ കോഴിക്കോടുള്ള ടീം മികച്ച സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉടനടി വികസിപ്പിക്കും. ബ്ലാക്ക്ഹോക്കിന്റെ ആദ്യത്തെ സ്ട്രാറ്റജി ഡെവലപ്മെന്റ് സെന്റര്‍ 2019-ല്‍ ബംഗളൂരിവില്‍ ആരംഭിച്ചിരുന്നു. റിബണിനെ ഏറ്റെടുത്തതോടെ കോഴിക്കോട്ടുള്ള കേന്ദ്രം ബ്ലാക്ക്ഹോക്കിന്റെ രണ്ടാമത് സിഒഇ ആകും.

ഇന്റഗ്രേഷന്‍സ്, കേസ് സ്റ്റഡികള്‍, സമ്പൂര്‍ റിവാര്‍ഡ് വിഭാഗം, ഇ-ഗിഫ്റ്റുകളായും വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡുകളായും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കാവുന്ന ഡിജിറ്റല്‍ റിവാര്‍ഡ്സ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rybbon.net  സന്ദര്‍ശിക്കുക.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending