അടുക്കളയിൽ നിന്നും പ്രതിമാസം 50000 രൂപയുടെ വരുമാനം വേണോ? വഴി കേക്ക് നിർമാണം

0 0
Read Time:5 Minute, 1 Second

വിശ്രമ വേളകൾ ആനന്ദകരമാക്കണം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ വിശ്രമവേളകൾ അല്പം കാര്യ ഗൗരവത്തോടെ വിനിയോഗിച്ചത്‌ ആയിരങ്ങളുടെ വരുമാനം ഉണ്ടാക്കാം എന്ന് പറയുകയാണ് കൊച്ചി കടവന്ത്ര സ്വദേശിനി മീര മനോജ് എന്ന വീട്ടമ്മ. വീട്ടമ്മ എന്ന വിശേഷണം ഇനി ഒരു പക്ഷെ മീരക്ക് ചേരില്ല. കാരണം, വീട്ടിൽ ഇരുന്നു കേക്ക് നിര്മാണത്തിലൂടെ പ്രതിമാസം 50000 രൂപയുടെ വരുമാനമാണ് ഈ വീട്ടമ്മ നേടുന്നത്.

തന്നെ പോലെ ഏതൊരു വ്യക്തിക്കും കൈ വച്ച് വിജയിക്കാൻ കഴിയുന്ന ഒരു മേഖലയാണ് കേക്ക് നിർമാണം എന്ന് മീര പറയുന്നു. വിവാഹം കഴിഞ്ഞു , കൊച്ചിയിൽ സെറ്റിൽ ആയ ശേഷമാണു മീര കേക്ക് ഡിസൈനിംഗിലേക്ക് വരുന്നത്. ആദ്യം കുട്ടികൾക്ക് കഴിക്കുവാനായി ഉണ്ടാക്കി. അതിന്റെ രുചി എല്ലാവര്ക്കും പിടിച്ചപ്പോൾ പിന്നെ പരീക്ഷണങ്ങൾ ആയി.

Advertisement

സുഹൃത്തുക്കൾക്ക് കേക്ക് ഉണ്ടാക്കി കൊടുത്തപ്പോൾ അതിൽ ഒരു വെറൈറ്റിക്ക് വേണ്ടി സ്വന്തം ഡിസൈനുകൾ പരീക്ഷിച്ചു. പിന്നീട് അത് മീരയുടെ ട്രേഡ് മാർക്ക് ആക്കുകയായിരുന്നു. ഇന്ന് പറ്റിയോ , പൂച്ചയോ, ആനക്കുട്ടിയോ, കാറോ , ജീപ്പോ ഏതു രൂപത്തിൽ വേണമെങ്കിലും കക്ഷി കേക്ക് ഉണ്ടാക്കും. സുഹൃത്തുക്കൾക്ക് അയച്ച കേക്കിന്റെ ചിത്രങ്ങള്‍ അവർ ഫെയ്സ്ബുക്കില്‍ ഇട്ടു, ലൈക്ക് കിട്ടിത്തുടങ്ങിയപ്പോള്‍ റെസ്പോണ്‍സ് അറിഞ്ഞപ്പോള്‍ സംഗതി കാര്യമായിട്ട് ആലോചിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയാണ് മീരയെ ശരിക്കും വളര്‍ത്തിയത്. പിന്നെ കുറച്ചു പ്രൊഫഷണല്‍ ആകാന്‍ തന്നെ തീരുമാനിച്ച് ഒരു അഡ്വാന്‍സ് കോഴ്സ് പഠിച്ചു.

അതിനു ശേഷമാണ് മീരാസ് കിച്ചൻ എന്ന പേരിൽ ഓൺലൈൻ കേക്ക് ഡെലിവറി ആരംഭിച്ചത്. ”കസ്റ്റമര്‍ പറയുന്ന എല്ലാ ഫ്ലേവേഴ്സും ചെയ്യും. ഡിസൈനര്‍ കേക്കിന്റെ ഓര്‍ഡര്‍ ആണ് കൂടുതലും എടുക്കുന്നത്. പിറന്നാള്‍,വെഡിങ്ങ് ആനിവേഴ്സറി എന്നു വേണ്ട കോര്‍പ്പറേറ്റ് ബുക്കിങ്ങില്‍ സാലറി ഹൈക്കും ഫെയര്‍വെല്‍ പാര്‍ട്ടിയും എല്ലാം വരും. പണ്ടൊന്നും ബാപ്റ്റിസത്തിനും ഹോളി കംമ്യൂനിയനും ഒന്നും കേക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനും ഉണ്ട്” മീര പറയുന്നു.

ആദ്യം തമാശക്ക് തുടങ്ങിയതാണ് എങ്കിലും പിന്നീട് അത് കാര്യമാകുകയായിരുന്നു. ഇപ്പോൾ അടുക്കളയിൽ കക്ഷിക്ക് നിന്ന് തിരിയാൻ നേരമില്ല. ദിവസവും ചുരുങ്ങിയത് 5 കേക്ക് എങ്കിലും ഡെലിവറി ഉണ്ടാകും. ഓർഡർ നൽകുന്നവർ കടവന്ത്രയിലെ ഫ്ലാറ്റിൽ വന്നു വാങ്ങിക്കൊണ്ട് പോകും. സോഷ്യൽ മീഡിയ വഴി ആണ് കൂടുതൽ ഓർഡറുകളും ലഭിക്കുന്നത്.

ഫ്ലേവറുകളും ഡിസൈനുകളും മാറുന്നത് അനുസരിച്ച് കേക്കിന്റെ വിലയിൽ വ്യത്യാസം വരും. 800 രൂപ മുതൽ 1800 രൂപ വരെ കിലോക്ക് വരുന്ന കേക്കുകളാണ് മീര നിർമിക്കുന്നത്. അത്യാവശ്യം ഘട്ടത്തിൽ ഹോം ഡെലിവറിയും ഉണ്ട്. ഭർത്താവ് മനോജ്ഉം മക്കളും കേക്ക് ബേക്കിംഗിൽ മീരക്ക് പൂർണ്ണ പിന്തുണ നൽകുന്നു.

അടുത്തതായി മെർസ് കിച്ചൻ എന്ന പേരിൽ ഒരു ഓഫ്‌ലൈൻ ഷോപ് ആരംഭിക്കണം എന്നാണ് മീരയുടെ ആഗ്രഹം.ക്വാളിറ്റിയില്‍ കോംപ്രമൈസ് ഇല്ല. പേസ്ട്രി ഷോപ്പുകാര്‍ ചെയ്യുന്നതുപോലെ റെഡി മിക്സ് ഇല്ല, പ്രിസര്‍വേറ്റീവ്സ് ഇല്ല. ഇതൊക്കെയാണ് മീരയുടെ കേക്കുകളുടെ പ്രത്യേകത. ഡിസൈനർ കേക്കുകളിൽ തന്നെയാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കുക്കിങ് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. അതു വിപുലീകരീച്ച് ഈ ഒരു ഫിനിഷിങ്ങ് സ്കൂളിലേക്ക് എത്താനാണ് പ്ലാന്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%