0 0
Read Time:1 Minute, 41 Second

ദുബായ്: ടെക്നോളജിയില്‍ അതിവേഗം കുതിക്കുകയാണ് ദുബായ്. ലോകത്തെ ആദ്യ ഡ്രൈവറില്ലാ പോഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തിറക്കി. ദുബായിലെ ലോക ഗവണ്‍മെന്റ് സമ്മിറ്റിനിടയില്‍ ആയിരുന്നു പോഡ് പുറത്തിറക്കിയത്.

ഹ്രസ്വ, മധ്യ ദൂര യാത്രകള്‍ക്ക് അനുയോജ്യമായ വാഹനമാണ് ഈ ഡ്രൈവറില്ലാ പോഡുകള്‍. നെക്സ്റ്റ് ഫ്യൂച്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷനുമായി ചേര്‍ന്നാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. 10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാം. ഓരോ പോഡിലും കമാറകളും ഇലക്ട്രോമെക്കാനിക്കല്‍ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്.

Advertisement

മണിക്കൂറില്‍ 20 കി.മീറ്റര്‍ ആണ് പോഡിന്റെ ശരാശരി വേഗത. 2.87 മീറ്റര്‍ നീളവും 2.24 മീറ്റര്‍ വീതിയും 2.82 മീറ്റര്‍ ഉയരവും 1,500 കി.ഗ്രാം ഭാരവുമുള്ളതാണ് ഓരോ പോഡും. 2030 ആകുമ്പോഴേക്കും ദുബായിലെ വാഹനഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന വലിയ ലക്ഷ്യമാണ് ദുബായ് ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിനുള്ളത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language