Connect with us

Business

വിദേശ ജോലി നഷ്ടപ്പെട്ടു, നാട്ടിലെത്തി കിടിലന്‍ സംരംഭകനായി:ടിംബര്‍ ക്യൂബ്‌സിന്റെ കഥ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഈ പ്രവാസി തീര്‍ത്തത് കിടിലന്‍ വിജയകഥ. ടിംബര്‍ ക്യൂബ്‌സ് മുന്നോട്ട് തന്നെ

Published

on

0 0
Read Time:10 Minute, 15 Second

തകര്‍ന്നടിഞ്ഞിടത്തു നിന്നും തകര്‍പ്പന്‍ വിജയം. അതാണ് കൊമേര്‍ഷ്യല്‍ റെസിഡന്‍ഷ്യല്‍ ഇന്റീരിയര്‍, മോഡുലാര്‍ കിച്ചന്‍ സെറ്റിങ്സ് രംഗത്തെ മുന്‍നിരക്കാരായ ടിംബര്‍ ക്യൂബ്സ് സ്ഥാപകനും സിഇഒയുമായ അബ്ദുല്‍ ജലാല്‍ പന്തേന്‍ങ്കാടന്റെ സംരംഭക ജീവിതം. തൃശൂര്‍, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ചങ്ങരംകുളത്തെ ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ ജലാലിന് ആദ്യകമ്പം വിദേശജോലിയോടായിരുന്നു.

വിദേശത്തും അതിനുശേഷം സ്വദേശത്തും ബിസിനസ് നടത്തിയിരുന്ന പിതാവ് പന്തേങ്കാടന്‍ മുഹമ്മദ് അലി ഹാജിയുടെ പാത പിന്തുടര്‍ന്ന് 2000ത്തിലാണ് അബ്ദുല്‍ ജലാല്‍ ദുബായിയില്‍ എത്തുന്നത്.

Advertisement

ദുബായ് നഗരത്തിന്റെ മാസ്മരികത ആഘോഷിച്ചും പുതിയ സംരംഭകാവസരങ്ങള്‍ കണ്ടറിഞ്ഞും എട്ടു വര്‍ഷത്തോളം അബ്ദുല്‍ ജലാല്‍ തീര്‍ത്തും സംതൃപ്തമായ ജീവിതമാണ് ദുബായില്‍ നയിച്ചത്. ബിസിനസ് എന്നും ഒരു ആവേശമായിരുന്നു എങ്കിലും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നതിനെ പറ്റി ആ ഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിരുന്നില്ല. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതല വഹിച്ച അദ്ദേഹത്തിന്, മികച്ച വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് സ്ഥാപനത്തെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.

ജോലിയില്‍ ഏറെ തൃപ്തനായി കഴിഞ്ഞിരുന്ന 2008 കാലഘട്ടത്തിലാണ് ഗള്‍ഫില്‍ മാന്ദ്യം അനുഭവപ്പെടുന്നത്. അതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനം നഷ്ടത്തിലായതോടെ അബ്ദുല്‍ ജലാലിന് ജോലി നഷ്ടമായി. ഗള്‍ഫില്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ കഴിയുമായിരുന്നു, എങ്കിലും അപ്രതീക്ഷിത തിരിച്ചടി സൃഷ്ടിച്ച മനസികാഘാതം അദ്ദേഹത്തെ അതിനു അനുവദിച്ചില്ല.

വെറും കയ്യോടെ നാട്ടിലേക്ക്…

തിരിച്ചടികളില്‍ നിന്നാണ് കഴിവുറ്റ ഒരു സംരംഭകന്‍ ജനിക്കുന്നത് എങ്കില്‍ അബ്ദുല്‍ ജലാല്‍ എന്ന ധിഷണാശാലിയുടെ വിജയം തുടങ്ങുന്നത് ഇവിടെ നിന്നാണ്. 2008ല്‍ ഗള്‍ഫ് എന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിച്ചു കേരളത്തിലേക്കെത്തുമ്പോള്‍, ഏതൊരു പ്രവാസിയെയും പോലെ ഇനിയെന്ത് എന്ന ചോദ്യം അബ്ദുല്‍ ജലാലിനെയും ഏറെ തളര്‍ത്തിയിരുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബം ആയതിനാല്‍ തന്നെ ആ രംഗത്ത് ഒരു കൈ നോക്കാന്‍ അബ്ദുല്‍ ജലാല്‍ തീരുമാനിച്ചു.

അപ്പോഴും എന്ത് ബിസിനസ് തുടങ്ങും എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. കേരളത്തിലെ ബിസിനസ് സാഹചര്യങ്ങളെ മനസിലാക്കുക എന്നതായിരുന്നു അബ്ദുല്‍ ജലാല്‍ ആദ്യം ചെയ്തത്. അതിനായി പലവിധ സംരംഭകത്വ പരിശീലന പരിപാടികളുടെ ഭാഗമായി. വീടിന്റെ ഇന്റീരിയര്‍ ഒരുക്കുന്നതിനാവശ്യമായ മരഉരുപ്പടികള്‍ നിര്‍മിക്കുന്ന ഒരു സ്ഥാപനം തുടങ്ങാം എന്ന ആശയം മനസിലേക്ക് വരുന്നത് ഈ കാലഘട്ടത്തിലാണ്. വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് സമാന മേഖലയില്‍ നിന്നും ലഭിച്ച അനുഭവസമ്പത്ത് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി.

മരത്തിന്റെ ജനല്‍, കട്ടള, വാതിലുകള്‍ എന്നിവ പണിയുന്നതിന് സാധാരണയായി നമ്മള്‍ മലയാളി ആശാരിമാരെയാണ് ആശ്രയിക്കുക. എന്നാല്‍ തീര്‍ത്തും അസംഘടിതമായി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരില്‍ നിന്നും കൃത്യസമയത്ത് ഒരു വസ്തു പണിതീര്‍ത്തു കിട്ടുക എന്നത് ഏറെ ശ്രമകരമാണ്. അതിനാല്‍, ഈ ജോലി പ്രൊഫഷണലായി കൂടുതല്‍ മികവോടെ പൂര്‍ത്തിയാക്കി നല്‍കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ എന്റെ സ്ഥാപനമായ ടിംബര്‍ ക്യൂബ്‌സിന് തുടക്കമിടുന്നത്-അബ്ദുല്‍ ജലാല്‍ മീഡിയ ഇന്‍കിനോട് പറഞ്ഞു.

15 ലക്ഷം രൂപയുടെ നിക്ഷേപം

കഴിവുള്ള മരപ്പണിക്കരെ കണ്ടെത്തി, വീടുകള്‍, കൊമേഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ മരപ്പണികള്‍ ഏറ്റെടുത്ത് മികവോടെ പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് ടിംബര്‍ ക്യൂബ്സ് എന്ന സ്ഥാപനം ഈ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. 15 ലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തില്‍ തൃശൂര്‍ മലപ്പുറം അതിര്‍ത്തിയില്‍ ചങ്ങരംകുളത്തിനടുത്തു വളയംകുളത്തു ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോള്‍ കൊച്ചി, വളയംകുളം (ചങ്ങരംകുളം ), കോഴിക്കോട് എന്നിവിടങ്ങളിലായി ബ്രാഞ്ചുകള്‍ ഉണ്ട്.

കാലം മാറുമ്പോള്‍ കോലവും മാറണം എന്ന തത്വം മനസിലാക്കിയാണ് പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷങ്ങളില്‍ തന്നെ ടിംബര്‍ ക്യൂബ്സ് മോഡുലാര്‍ കിച്ചന്‍ രംഗത്തേക്ക് കടന്നത്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗുണമേന്മയുള്ള മോഡുലാര്‍ കിച്ചണുകള്‍ സ്ഥാപിച്ചുകൊണ്ട് ഈ രംഗത്തും ടിംബര്‍ ക്യൂബ്സ് തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ മുതലുള്ള മോഡുലാര്‍ കിച്ചന്‍ സെറ്റിങ്ങുകള്‍ ഇവിടെ ലഭ്യമാണ്. സംരംഭകരംഗത്ത് 10 വര്‍ഷങ്ങള്‍ തികയ്ക്കുന്ന ടിംബര്‍ ക്യൂബ്സ് ഇതിനോടകം 760 പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മറൈന്‍ പ്ലൈ-ലാമിനേറ്റ്, പിവിസി ഫോം ഷീറ്റ്-പി യു, പിവിസി ഫോയില്‍, അക്രിലിക്, പോളി അക്രലിക്, ഗ്ലാസ് എന്നിവ കൊണ്ടുള്ള ഇന്റീരിയര്‍ വര്‍ക്കുകളും മോഡുലാര്‍ കിച്ചണുകളും തന്നെയാണ് ഞങ്ങള്‍ പ്രധാനമായും ചെയ്യുന്നത്. അമിതലാഭം മോഹിക്കാതെ ഗുണമേന്മയുള്ള മെറ്റിരിയലുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് വളരെ ചെറിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് അഞ്ചു ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത്-അബ്ദുല്‍ ജലാല്‍ പറയുന്നു.

വിട്ടുവീഴ്ചയില്ലാത്ത സേവനം മുഖമുദ്ര

ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. അതിനാല്‍ അതിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്ന ജോലികളില്‍ ഒട്ടും തന്നെ മായം ചേര്‍ക്കില്ല എന്ന് സ്ഥാപനത്തിന്റെ തുടക്കത്തില്‍ തന്നെ അബ്ദുള്‍ ജലാല്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം അക്ഷരം പ്രതി പാലിച്ചുകൊണ്ട് തന്നെയാണ് 760 പ്രൊജക്റ്റുകളും പൂര്‍ത്തിയാക്കിയത്.

കോഴിക്കോടുള്ള ഷോറൂമില്‍ വന്നു കണ്ട് ഇന്റീരിയര്‍ ഒരുക്കുന്നതിനുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാലും മികച്ച വില്പനാനന്തര സേവനങ്ങള്‍ നല്കുന്നതിനാലും ടിംബര്‍ ക്യൂബ്‌സിന്റെ പദ്ധതികള്‍ക്ക് മേല്‍ ആര്‍ക്കും പരാതികളില്ല എന്നത് അബ്ദുള്‍ ജലാലിന്റെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന റോള്‍ മോഡല്‍

സംരംഭകത്വത്തിലേക്ക് കാലെടുത്തുവച്ച കാലം മുതല്‍ക്കു തന്നെ അബ്ദുള്‍ ജലാല്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ റോള്‍ മോഡല്‍ ആയി കാണുന്നത് വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെയാണ്. സംരംഭക ജീവിതത്തില്‍ അദ്ദേഹം പിന്തുടരുന്ന പോളിസികള്‍ തന്നെയാണ് അബ്ദുള്‍ ജലാലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.

2020 ആകുമ്പോഴേക്കും കൊമേര്‍ഷ്യല്‍ റെസിഡെന്‍ഷ്യല്‍ ഇന്റീരിയര്‍, മോഡുലാര്‍ കിച്ചന്‍ രംഗത്ത് കേരളത്തിലെ ഒന്നാം നമ്പര്‍ സ്ഥാപനമാകുക എന്നതാണ് അബ്ദുള്‍ ജലാലിന്റെ ലക്ഷ്യം. ഇത് സാക്ഷാത്കരിക്കുന്നതിനായി 22 ഓളം വിശ്വസ്തരായ ജീവനക്കാരും ഇദ്ദേഹത്തിനൊപ്പമുണ്ട്.

ഇന്റീരിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 8129188188

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending