Connect with us

Opinion

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Published

on

0 0
Read Time:3 Minute, 3 Second

അതിദുര്‍ഘടമായ പ്രതിസന്ധിയിലൂടെയാണ് മലദ്വീപ് എന്ന കുഞ്ഞുരാഷ്ട്രം കടന്നുപോകുന്നത്. അധികാരം കൈവിടാതിരിക്കാന്‍ സുപ്രീംകോടതിയെ വരെ വെല്ലുവിളിച്ച് സേച്ഛാധിപത്യ സ്വഭാവം കാണിക്കുകയാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍. 15 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ തനിക്ക് അഹിതമായ വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരെയും പിടിച്ച് യമീന്‍ അകത്തിട്ടിരിക്കുന്നു. മലദ്വീപിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് മുന്‍പ്രസിഡന്റ് മൊഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സൈനികമായ ഇടപെടലാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

Advertisement

എന്നാല്‍ യമീന് ഇന്ത്യയോട് തീരെ താല്‍പ്പര്യമില്ല. ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയെ ആണ് അദ്ദേഹത്തിന് താല്‍പ്പര്യം. പിന്നെ പാക്കിസ്ഥാനും സൗദി അറേബ്യയും. ജനാധിപത്യസംവിധാനങ്ങളെ കശക്കിയെറിഞ്ഞുള്ള ഭരണത്തിന് കീഴില്‍ നിലനില്‍പ്പില്ലാത്തതിനെ തുടര്‍ന്നാണ് മുന്‍ പ്രസിജന്റ് നഷീദിന് രാജ്യം വിട്ട് ഓടേണ്ടി വന്നത്. ശ്രീലങ്കയിലാണ് അദ്ദേഹം.

നിലവിലെ സര്‍ക്കാര്‍ ഇന്ത്യയെ പ്രധാന ശത്രുവായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ചൈനയ്ക്ക് മാലദ്വീപില്‍ ഇടപെടാന്‍ പ്രത്യേക താല്‍പ്പര്യവുമുണ്ട്. ചൈനയുടെ അധിനിവേശ പദ്ധതികള്‍ക്ക് മാലദ്വീപ് പ്രധാനമാണ് താനും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇടപെടണമെന്ന മുന്‍ പ്രസിഡന്റിന്റെ ആവശ്യത്തിന് പ്രസക്തി കൈവരുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെയും ജഡ്ജിമാരെയും എല്ലാം തുറുങ്കിലടച്ച നിലവിലെ സര്‍ക്കാരിനെ ഏത് രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കും. ചൈനയുടെ കയ്യിലേക്ക് മാലദ്വീപ് പൂര്‍ണമായും എത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ തലവേദനയായിത്തീരും. എന്നാല്‍ നഷീദ് ആവശ്യപ്പെടുന്നതു പോലുള്ള ഒരു സൈനിക ഇടപെടല്‍ ഇന്ത്യക്ക് ഈ സാഹചര്യത്തില്‍ നടത്തുന്നതിന് പരിമിതികളുണ്ട് താനും. ആ പരിമിതികള്‍ മറികടന്നുള്ള സാഹസത്തിന് ഇന്ത്യ തയാറാകാനും സാധ്യതയില്ല.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Home

വീടില്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിനും കുറ്റവാളികളികളാകുന്നതിനും സാധ്യത കൂടുതലാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് മൗലികാവകാശമാണെന്നും ലോകപാര്‍പ്പിട ദിനത്തില്‍ ഐജി പി വിജയന്‍ ഐപിഎസ്

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

Published

on

0 0
Read Time:11 Minute, 1 Second
  • 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഗാന്ധിജിയും 21-ാം നൂറ്റാണ്ടിലെ ബിസിനസും – ഒരു വര്‍ഷം നീളുന്ന ഗവേഷണത്തിലൂടെ ഗ്ലോബല്‍ റിസര്‍ച്ച് ഒബ്സര്‍വേറ്ററി സ്ഥാപിക്കാന്‍ ഓര്‍ഗാനിക് ബിപിഎസ്

ഇങ്ങനെ സമാഹരിക്കുന്ന വിജ്ഞാനലോകം ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന വിധം പൊതുമണ്ഡലത്തില്‍ ലഭ്യമാക്കും

Published

on

0 0
Read Time:4 Minute, 53 Second

ബിസിനസുകളുടെ വളര്‍ച്ചയും അത് സന്മാര്‍ഗത്തില്‍ ഊന്നേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ലോകചരിത്രത്തില്‍ മറ്റേതൊരു ജനനേതാവിനുമില്ലാതിരുന്ന ആശയങ്ങള്‍ മുന്നോട്ടു വെച്ച ഗാന്ധിജിയുടെ 152-ാം ജന്മദിനത്തില്‍ ഗാന്ധിജിയും 21-ാം നൂറ്റാണ്ടിലെ ബിസിനസും എന്ന വിഷയം അടിസ്ഥാനമാക്കി ഒരു വര്‍ഷം നീളുന്ന ഗവേഷണത്തിലൂടെയും ശില്‍പ്പശാലകളിലൂടെയും ഒരു ഗ്ലോബല്‍ റിസര്‍ച്ച് ഒബ്സര്‍വേറ്ററി എന്ന വിജ്ഞാന നിരീക്ഷണ മണ്ഡലം സ്ഥാപിക്കാനുള്ള യജ്ഞത്തിന് കൊച്ചി ആസ്ഥാനമായ പര്‍പ്പസ് ബ്രാന്‍ഡിംഗ് കമ്പനിയായ ഓര്‍ഗാനിക് ബിപിഎസ് തുടക്കം കുറിച്ചു.

മിനിമലിസവും ലളിതജീവിതവും നടപ്പാക്കിക്കൊണ്ടു തന്നെ ഇന്നുള്ള ആധുനിക കമ്യൂണേേിക്കഷന്‍ സംവിധാനങ്ങളൊന്നും ലഭ്യമല്ലാതിരുന്ന 1940-കളില്‍ 36 കോടി വരുന്ന ജനതയെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന വലിയ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ ലോകം കണ്ട എക്കാലത്തെയും മികച്ച സിഇഒ ആയി വിലയിരുത്തുപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തതെന്ന് ഓര്‍ഗാനിക് ബിപിഎസ് സ്ഥാപകന്‍ ദിലീപ് നാരായണന്‍ പറഞ്ഞു. ഗാന്ധിജി മുന്നോട്ടു വെച്ച സുസ്ഥിരവികസന മാതൃകകള്‍ക്ക് കോവിഡാനന്തര കാലഘട്ടത്തില്‍ വലിയ പ്രസക്തിയുണ്ട്.

Advertisement

ഗാന്ധിജിയെപ്പറ്റിയാകുമ്പോള്‍ ഒബ്സര്‍വേറ്ററി എന്നു വിളിയ്ക്കുന്നതിന് മറ്റൊരു മാനം കൂടിയുണ്ടെന്നും ദിലീപ് നാരായണന്‍ പറഞ്ഞു. ആഗോളചിന്തകര്‍ ഗാന്ധിജിയെ ബഹിരാകാശത്തോടാണ് (സ്പേസ്) ഉപമിയ്ക്കാറുള്ളത്. കൂടുതല്‍ പര്യവേഷണം ചെയ്യുന്തോറും കൂടുതല്‍ പഠനസാധ്യതകള്‍ തുറന്നിട്ടുകൊണ്ട് മുന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയുടേയും കര്‍മവീര്യത്തിന്റേയും പ്രചോദനത്തിന്റേയും അനന്തമായ ആകാശത്തേയ്ക്ക് നോക്കുന്ന നിരീക്ഷണകേന്ദ്രമാകും ഈ ഒബ്സര്‍വേറ്ററി.

സാശ്രയത്വം, സുസ്ഥിര വികസനം, പൊതുസമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുത്തുള്ള ഉത്തരവാദിത്തമുള്ള ബിസിനസ് തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങളിലൂന്നി 21-ാം നൂറ്റാണ്ടിലെ ബിസിനസുകളെ ആഗോളതലത്തില്‍ത്തന്നെ നവീകരിക്കാനാണ് ഒബ്സര്‍വേറ്ററിയിലൂടെ അടിത്തറ പാകാന്‍ ലക്ഷ്യമിടുന്നതെന്ന് ദിലീപ് നാരായണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലുള്ള പത്ത് രാജ്യങ്ങളില്‍ നിന്ന് സുസ്ഥിര ബിസിനസ് മാതൃകകള്‍ നടപ്പാക്കി വരുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് അവയുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കുകയും ക്രോഡീകരിക്കുകയും ചെയ്യും.

ഇതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച നൂറോളം പ്രതിഭകളുടെ ആശയങ്ങള്‍ വിവിധ പരിപാടികളിലൂടെ സമന്വയിപ്പിച്ച് ഒബ്സര്‍വേറ്ററിയുടെ ഭാഗമാക്കും. ഗ്ലോബല്‍ സിഇഒമാര്‍, സംരംഭകര്‍, സാമ്പത്തികവിദഗ്ധര്‍, ചരിത്രകാരന്മാര്‍, അക്കാദമിക് മേഖലയില്‍ നിന്നുള്ളവര്‍, പൊതുനയ രൂപികരണരംഗത്തു പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കുന്ന ശില്‍പ്പശാലകള്‍, സെമിനാറുകള്‍, കേസ് സ്റ്റഡികള്‍, അഭിമുഖങ്ങള്‍, റൗണ്ട്ടേബ്ള്‍ പരിപാടികള്‍ തുടങ്ങിയവയിലൂടെയാണ് ഒബ്സര്‍വേറ്ററിയുടെ ആശയലോകം സൃഷ്ടിക്കുകയെന്നും ദിലീപ് നാരായണന്‍ പറഞ്ഞു. 2022 ഒക്ടോബര്‍ 2-ന് ഒബ്സര്‍വേറ്ററിയുടെ സേവനം പൊതുമണ്ഡലത്തില്‍ ലഭ്യമാക്കുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.organicbps.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Education

ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും പി ആര്‍ ശ്രീജേഷ്

വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ എഡിജിപി വിജയ് സഖാറെ, ശീമാട്ടി സാരഥി ബീനാ കണ്ണന്‍, ഹൃദ്രോഗവിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുത്തു

Published

on

0 0
Read Time:3 Minute, 58 Second

ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണെങ്കിലും ധാരാളം അധ്വാനിക്കുന്നവര്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും പുകവലിപോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹോക്കി താരം ശ്രീജേഷ്. ഒരു ദുശ്ശീലവുമില്ലാതിരുന്ന തന്റെ ഒരു ബന്ധുവും ഹൃദ്രോഗിയായി. അദ്ദേഹത്തിന് വ്യായാമം തീരെ ഇല്ലായിരിുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നുമാണ് ഇതില്‍ നിന്നു മനസ്സിലായതെന്ന് ശ്രീജേഷ് പറഞ്ഞു. ആഗോള ഹൃദയദിനത്തിനു മുന്നോടിയായി കോവിഡ്കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ നിരീക്ഷണങ്ങള്‍ വെബിനാറില്‍ പങ്കെടുത്ത വിപിഎസ് ലേക്ക്ഷോറിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ആനന്ദ് കുമാറും ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സിബി ഐസകും ശരിവെച്ചു.

അമേരിക്കയെ അപേക്ഷിച്ച് 4 മടങ്ങാണ് ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണമെന്ന് ഡോ. ആനന്ദ് കുമാര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്ത് ആളുകള്‍ പത്തു വര്‍ഷമെങ്കിലും മുന്‍പു തന്നെ ഹൃദ്രോഗികളാവുന്നു. ജീവിതശൈലീരോഗങ്ങളുടെ പെരുപ്പവും ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് ഇക്കാര്യത്തില്‍ പ്രധാന ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല രോഗങ്ങളും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് പൊതുവില്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ ഈ അറിവുണ്ട്. എന്നിട്ടും കൂടുതലാളുകള്‍ക്ക് ഹൃദ്രോഗം പിടിപെടുന്നത് നമ്മുടെ അലംഭാവം കൊണ്ടുകൂടിയാണെന്ന് ഡോ. സിബി ഐസക് പറഞ്ഞു. 20 വയസ്സു മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിയ്ക്കണം. അഞ്ചു വര്‍ഷത്തിലൊരിയ്ക്കല്‍ ലൈപിഡ് പ്രൊഫൈല്‍, ബിപി, ഷുഗര്‍ എന്നിവ പരിശോധിക്കണം. രാജ്യത്ത് 20% പേര്‍ക്ക് ഹൃദ്രോഗബാധയുണ്ട്. അതായത് അഞ്ചിലൊരാള്‍ക്ക്. ഓരോരുത്തരും ഈ അപടകസാധ്യതയിലൂടെ കടന്നുപോവുകയാണെന്ന് ചുരുക്കം. ഉല്‍പ്പാദനക്ഷമമായ പ്രായത്തിലാണ് ഈ നഷ്ടം സംഭവിക്കുന്നതെന്നും വ്യക്തിക്കും രാജ്യത്തിനും ഇത് ഒരുപോലെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, എഡിജിപി വിജയ് എസ് സാഖറെ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായ വെബിനാറില്‍ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ മോഡറേറ്ററായി. വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ളയും പ്രസംഗിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending