Connect with us

Entertainment

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Published

on

0 0
Read Time:7 Minute, 1 Second

ആദി എന്ന സിനിമ പല തരത്തിലും ഒരു വഴിത്തിരിവാണ്. മലയാള സിനിമയില്‍ പുത്തന്‍ തലമുറയുടെ ചുവടുറപ്പിക്കല്‍, പുതിയ ആക്ഷന്‍ രീതികള്‍, പബ്ലിക് റിലേഷന്‍സിന്റെ മറ്റൊരു തലം എന്നിങ്ങനെ പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍! അതെ, പ്രണവ് എന്ന താര രാജകുമാരന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

Advertisement

പല തരത്തിലുള്ള റിവ്യൂകള്‍ ആണ് ആദിയെ കുറിച്ച് വന്നു കൊണ്ടിരിക്കുന്നത്. പാലഭിഷേകം, നാസിക് ധോല്‍ ചേട്ടന്മാരെ വിട്ടു പിടിച്ചാല്‍, പലരും പറയുന്നത് ആദി ഒരു ശരാശരി ചിത്രം മാത്രമാണെന്ന് തന്നെയാണ്. പക്ഷെ, പ്രണവ് സൂപ്പര്‍ ആക്ഷന്‍ ആണെന്നും അവര്‍ പറയുന്നു…ആക്ഷന്‍ എന്ന് പറഞ്ഞാല്‍ അഭിനയമല്ല കേട്ടോ! അഭിനയിക്കാന്‍ കുറേ പാട് പെട്ടെന്നാണ് കേട്ടു കേള്‍വി…മോഹന്‍ലാലിന്റെ മകന്‍ എന്ന ഭാരം മുഖത്ത് കെട്ടിത്തൂക്കിയത് കൊണ്ടാണോ എന്നറിയില്ല, വികാരങ്ങള്‍ ഒന്നും വെളിച്ചത്ത് കണ്ടില്ല!

ഒരു കഥാപാത്രം പറയുന്നതും ചെയ്യുന്നതും അനുസരിച്ച് താന്‍ സ്വയം മാറണോ, അതോ കഥാപാത്രത്തെ തന്നില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പരിശ്രമം നടത്തണോ എന്നത് കാണുന്ന ആളുകളില്‍ താന്‍ ഏത് തരത്തിലുള്ള സ്വാധീനം ചെലുത്തണം എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഫ്രഞ്ച് ഫിലോസഫര്‍ ആയ ഡെന്നിസ് ഡിടെറോട്ട് തന്റെ ‘പാരഡോക്‌സ് ഓഫ് ദ ആക്ടര്‍’ എന്ന ഉപന്യാസ സമാഹാരത്തില്‍ അഭിനയ കലയെ കുറിച്ച് പറയുന്നുണ്ട്! അങ്ങനെയൊരു ലേഖനം വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് എന്തുകൊണ്ടാണെന്നറിയില്ല, ഫഹദ് ഫാസില്‍ എന്ന അല്‍ഭുത നടനെയാണ്.

ആദിയെ കുറിച്ചു പറയുമ്പോള്‍ ഫഹദിനെന്താ ഇവിടെ കാര്യം എന്ന് ആലോചിക്കുകയാകും നിങ്ങള്‍! ആദി കണ്ടിറങ്ങിയപ്പോഴും പ്രണവും ഫഹദും ഒരുമിച്ചാണ് മനസ്സിലേ്ക്ക് കയറി വന്നത്! എവിടെയൊക്കെയോ എന്തൊക്കെയോ സാമ്യങ്ങള്‍ അലയടിക്കുന്ന പോലെ…കഷണ്ടി കയറിയ വിശാലമായ നെറ്റിയെ കുറിച്ചല്ല, എന്തൊക്കെയോ അര്‍ഥങ്ങള്‍ ഒളിപ്പിച്ച നിഗൂഡമായ ചിരിയെ കുറിച്ചുമല്ല.

നീ അറിയുന്ന ജീവിതങ്ങളുടെ പകര്‍പ്പായി, നടന വിസ്മയത്ത്തിന്റെ നവധാരകള്‍ ഞങ്ങളിലേക്കെത്തിക്കാന്‍

കയ്യെത്തും ദൂരത്തില്‍ നിന്നും ഇവിടെ വരെയെത്തി നില്‍ക്കുമ്പോള്‍ ഫഹദ് നടന്ന വഴികള്‍…..മിയാമി സര്‍വകലാശാലയിലെ ഫിലോസഫി പഠനം…തന്റേതായ ലോകത്ത്, തനിക്കിഷ്ടമുള്ള വഴികളിലൂടെ ഒരു സഞ്ചാരിയെപ്പോലെ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യന്‍. തനിക്ക് ലഭിച്ച ആദ്യ കഥാപാത്രത്തിന്റെ, വെള്ളിത്തിരയിലെ ആദ്യ സംരംഭത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി തന്റേതായ ഭൂപടം വരച്ച്, തന്റേതായ രാജ്യം സൃഷ്ടിച്ച് മലയാള സിനിമയുടെ കേന്ദ്രബിന്ദുവായ നടന്‍.

ഇതു തന്നെയല്ലേ, പ്രണവും ചെയ്യുന്നത്..റിലീസ് ദിവസം ചാനലുകള്‍ക്ക് പിടി കൊടുക്കാതെ ഹിമാലയത്തില്‍ പുതിയ വഴികളിലൂടെ സ്വത്വം തേടുന്ന അയാള്‍ എന്തുകൊണ്ടോ ഫഹദിനെ ഓര്‍മിപ്പിക്കുന്നില്ലേ? ഫഹദിനെപ്പോലെ, പ്രണവ് പഠിച്ചതും ഫിലോസഫി ആണ് എന്നതാണ് കൗതുകം.

ആദ്യ സിനിമകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തു…മനുഷ്യനെ അറിയാനുള്ള സഞ്ചാരത്തിന്റെ ഭാഗമായി ഫഹദ് പിന്നീട് ചെയ്ത സിനിമകളില്‍ ആ അറിവിന്റെ പ്രതിഫലനമുണ്ടായി! അതാവും പ്രണവും ആഗ്രഹിക്കുന്നത്…അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം…അതില്‍ സിനിമ കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജീവിതത്തില്‍ അഭിനയങ്ങള്‍ ഇല്ലാത്ത രണ്ടു പേരാണെന്നും തോന്നിയിട്ടുണ്ട്! മീഡിയയ്ക്ക് മുന്നിലോ പിന്നിലോ, വേഷവിധാനങ്ങളുടെയോ, മേക്ക് അപ്പിന്റെയോ മുഖംമൂടികള്‍ ഇല്ലാതെ വരുന്നവര്‍, തോന്നലുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്തവര്‍, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ താല്പര്യമില്ലാത്തവര്‍, വന്നതിനും പോയതിനും അഭിപ്രായം പറഞ്ഞ് സമൂഹത്തില്‍ ഞാനൊരു സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കാത്തവര്‍, സിനിമ സംവിധായകന്റെ കൂടി കലയാണെന്ന് അഭിപ്രായമുള്ളവര്‍…അങ്ങനെ ഇനിയുമുണ്ട് നീളുന്ന സാമ്യങ്ങള്‍!

സ്വന്തം അച്ഛന്‍ തന്നെ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് രണ്ടു പേരും സിനിമയില്‍ എത്തുന്നതെങ്കിലും, മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത രണ്ടു പ്രതിഭകളെ സമ്മാനിച്ചതില്‍ ഈ പുത്ര സ്‌നേഹത്തിനുള്ള പങ്ക് വലുതാണ്. പ്രിയപ്പെട്ട പ്രണവ്, താര ആരാധനകള്‍ മാറ്റി വെച്ചുകൊണ്ട്, നല്ല കലയോടും, നല്ല കലാകാരന്മാരോടും അതിലുപരി നല്ല മനുഷ്യരോടും ഇഷ്ടമുള്ള മലയാളികള്‍ ഒന്നടങ്കം പ്രാര്‍ഥിക്കുന്നുണ്ടാവും നിനക്കു വേണ്ടി…നിന്റെ അവസാനിക്കാത്ത യാത്രകളിലെ ചില ഏടുകളില്‍ എങ്കിലും വെള്ളിത്തിരയുടെ സ്പന്ദനങ്ങള്‍ ഉണ്ടാകാന്‍. നീ അറിയുന്ന ജീവിതങ്ങളുടെ പകര്‍പ്പായി, നടനവിസ്മയത്ത്തിന്റെ നവധാരകള്‍ ഞങ്ങളിലേ്‌ക്കെത്തിക്കാന്‍!

അഭിപ്രായങ്ങള്‍ വ്യക്തിപരം

About Post Author

എ ആര്‍ രഞ്ജിത്

പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ലേഖകന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിന്റെ സിഇഒ ആണ്‌. ഫോണ്‍ 9747714788
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ലേഖകന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിന്റെ സിഇഒ ആണ്‌. ഫോണ്‍ 9747714788

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending