Connect with us

Business

64 ലക്ഷത്തിന്റെ കാര്‍ ബഹിരാകാശത്തേക്കയച്ച് മസ്‌ക്ക് കളഞ്ഞതെന്തിനാണ്?

റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് അഭൂതപൂര്‍വമായി കുറയാന്‍ ഈ സംരംഭകന്‍ കാരണമാകുന്നു

Published

on

0 0
Read Time:5 Minute, 2 Second

ഫാല്‍ക്കണ്‍ ഹെവി…പേര് പോലെ തന്നെ ഹെവിയാണ് സംഭവം. ഇലോണ്‍ മസ്‌ക് എന്ന സംരംഭക ഇതിഹാസം വീണ്ടും അത് ചെയ്തിരിക്കുന്നു. ഇതുവരെ ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് ഹരമാക്കിയ ‘ഭ്രാന്തന്‍’ സംരംഭകന്‍ ബുധനാഴ്ച്ച കുറിച്ചതും ചരിത്രം തന്നെ. ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം മസ്‌ക്കിന്റെ സംരംഭമായ സ്പേസ് എക്സ് വിജയകരമായി നടത്തിയതപ്പോള്‍ വലിയ വിപ്ലവമാണ് കുറിക്കപ്പെട്ടത്. ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല കാറും പേറിയായിരുന്നു റോക്ക്റ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

Advertisement

ലോകത്ത് ഏറ്റവും ശക്തിയേറിയ പ്രവര്‍ത്തന റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. 27 എന്‍ജിനുകള്‍ ഉപയോഗിച്ച് നടത്തിയ ഫാല്‍ക്കണ്‍ ഹെവി വിക്ഷേപണത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ, നോക്കാം?

ഫാല്‍ക്കണ്‍ ഹെവി അങ്ങെത്തും മുമ്പ് തന്നെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രണ്ട് ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററുകള്‍ ഭൂമിയില്‍ തിരിച്ചെത്തിയത് വലിയ വിജയമായി. കെന്നഡി സ്പേസ് സെന്ററിലെ ലാന്‍ഡിംഗ് പാഡിലാണ് ബൂസ്റ്ററുകള്‍ തിരിച്ചെത്തിയത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ വിക്ഷേപണത്തോടെ തന്നെ നേരത്തെ മസ്‌ക്ക് തെളിയിച്ചതായിരുന്നു ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററുകള്‍ക്ക് ഭൂമിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നത്. ഇപ്പോള്‍ തുടര്‍ച്ചയായി സ്പേസ് എക്സ് ഈ രീതിയാണ് അവലംബിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഈ ബൂസ്റ്ററുകള്‍ കൃത്യമായി തിരിച്ചിറക്കിയെന്നത് വലിയ കാര്യമാണ്.

ബഹിരാകാശ വാഹനം വിക്ഷേപിച്ച് കേടൊന്നും കൂടാതെ തന്നെ അത് ഭൂമിയില്‍ തിരിച്ചിറക്കി 201ലാണ് സ്പേസ് എക്സ് ലോകത്തെ ഞെട്ടിച്ചത്.

ഇനി നിരവധി ഉപഗ്രഹങ്ങള്‍ ഒരേ സമയം ഭ്രമണ പഥത്തിലെത്തിക്കാന്‍ സാധ്യമാകുമെന്നതും നേട്ടമാണ്. അതിവൈദഗ്ധ്യം നിറഞ്ഞ വലിയ റോബോട്ടുകളെ ചൊവ്വയുള്‍പ്പടെയുള്ള ഗ്രഹങ്ങളിലെത്തിക്കുന്നതിനും വഴിയൊരുങ്ങും. ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഭൂമിയിലെ എവിടെയുമുള്ള നഗരങ്ങളിലേക്ക് മനുഷ്യരെ റോക്കറ്റുകള്‍ വഴി അതിവേഗത്തിലെത്തിക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തിയേക്കാം. അതിവേഗത്തിലെന്ന് പറഞ്ഞാല്‍, ഭൂലോകത്തുള്ള ഏത് നഗരത്തിലേക്കും 30 മിനിറ്റിനുള്ളില്‍ എത്തുന്ന വിപ്ലവം. ന്യൂഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് 25 മിനിറ്റില്‍ എത്താവുന്ന സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!

സ്പേസ് എക്സിലൂടെ മസ്‌ക് ഈ ടെക്നോളജി അവതരിപ്പിക്കും മുമ്പ് വരെ ഓരോ ബഹിരാകാശ ദൗത്യത്തിന് ശേഷവും റോക്കറ്റ് ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. അതാണ് മസ്‌ക്ക് തിരുത്തിക്കുറിച്ചത്. ബഹിരാകാശ വിക്ഷേപണങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനാണ് ഈ രീതി വഴിവെക്കുന്നത്. അതേസമയം പലരും വിശേഷിപ്പിക്കുന്നതു പോലെ ചരിത്രത്തിലെ ഏറ്റവും ശക്തമായ റോക്കറ്റല്ല മസ്‌ക്ക് വിക്ഷേപിച്ച ഫാല്‍ക്കണ്‍ ഹെവി. ശക്തമായ പ്രവര്‍ത്തന റോക്കറ്റാണ്. ഇതുവരെ ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റ് സാറ്റണ്‍ ഢ റോക്കറ്റാണ്. ചന്ദ്രനില്‍ ഇറങ്ങുന്നതിനായി അപ്പോളോ 1970കളില്‍ ഉപയോഗിച്ചതാണിത്.

എന്തിനാണ് 64 ലക്ഷം രൂപയുടെ ടെസ്ല കാര്‍ ബഹിരാകാശത്തേക്ക് അയച്ച് കളയുന്നതെന്ന് കുറച്ച് നാള്‍ മുമ്പ് മസ്‌ക്കിനോട് ഒരാള്‍ ചോദിച്ചു. ഉത്തരം ഇതായിരുന്നു, അതങ്ങനെ ബഹിരാകാശത്ത് പാറി നടക്കട്ടെ. ഭാവിയില്‍ ഒരു ഏലിയന്‍ വംശം അതിനെ കണ്ടെത്തിയാലോ?…ഇങ്ങനെ വേറെ ആര്‍ക്ക് പറ്റും!

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും

Published

on

0 0
Read Time:2 Minute, 32 Second

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യുന്ന ഒരു പ്രത്യേക ബൃഹത് ഇ-ഓക്ഷന്‍ സ്പൈസസ് ബോര്‍ഡ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു. ഈ സ്‌പെഷ്യല്‍ ഇ-ലേലം ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യും.

‘നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇ-ലേലം. ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്’ എന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു ‘ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യും’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement

ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ ആഘോഷങ്ങളുടെ ഭാഗമായാണ് സ്പൈസസ് ബേര്‍ഡ് ഈ ഇ-ലേലം ഒരുക്കിയിരിക്കുന്നത്

ഒട്ടനവധി ഏലക്ക കര്‍ഷകരും രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സുഗന്ധവ്യഞ്ജന വ്യാപാരികളും ഈ പ്രത്യേക ഇ-ലേലത്തില്‍ പങ്കെടുക്കും എന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending