Connect with us

Sport

അംപയര്‍മാരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളോട് ഉപമിച്ച് സെവാഗ്

ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ 40 മിനുറ്റ് ലഞ്ച് ബ്രേക്ക് വിധിച്ചത് ട്വിറ്ററിനെ ഇളക്കിമറിച്ചു

Published

on

0 0
Read Time:1 Minute, 52 Second

എന്നാലും ഇതെന്ത് അംപയര്‍മാരാണ് ഇഷ്ടാ…എന്നതായിരുന്നു ഇന്ത്യ-സൗത്ത് ആഫ്രിക്ക കളി കണ്ട കാണികരുടെ മനസില്‍. രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ തകര്‍പ്പന്‍ ജയം തന്നെ നേടിയെങ്കിലും അംപയര്‍മാരെ ശരിക്കും ട്രോളി കൊന്നു സോഷ്യല്‍ മീഡിയ.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 118 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങി വിജയത്തിന് രണ്ട് റണ്‍സ് അകലെ നില്‍ക്കുമ്പോഴാണ് അംപയര്‍മാര്‍ ലഞ്ചിന് പിരിയാന്‍ പറയുന്നത്. അതും 40 മിനുറ്റ് ലഞ്ചേ…ക്രിക്കറ്റ് കമന്ററിക്കാരും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം അംപയര്‍മാരെ കണക്കറ്റ് പരിഹസിച്ചു.

Advertisement

ഇന്ത്യന്‍ ബാറ്റ്‌സ്‌മെന്‍മാരെ അംപയര്‍മാര്‍ ട്രീറ്റ് ചെയ്യുന്നത് ഇവിടുത്തെ പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്താക്കളെ ട്രീറ്റ് ചെയ്യുന്നത് പോലെയാണെന്നായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്.

അംപയര്‍മാരുടെ തീരുമാനം ട്വിറ്ററിനെ ആകെ ഇളക്കിമറിച്ചു.

ഇന്ത്യക്ക് വേണ്ടി ചഹാല്‍ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളെടുത്തു. കുല്‍ദീപ് യാദവ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും. ഇരുപത് ഓവറില്‍ തന്നെ ടീം ഇന്ത്യ ലക്ഷ്യത്തിലെത്തി. ശിഖര്‍ ധവാന്‍ 51 റണ്‍സും കോഹ്ലി 45 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്

Published

on

0 0
Read Time:1 Minute, 18 Second

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്‌സികള്‍ ധരിക്കും

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ്.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Published

on

0 0
Read Time:2 Minute, 19 Second

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Published

on

0 0
Read Time:1 Minute, 36 Second

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Advertisement

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending