0 0
Read Time:3 Minute, 46 Second

പാഷൻ ഫ്രൂട്ട് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും മറുപടി. പാഷൻ ഫ്രൂട്ടിന്റെ അനന്ത സാധ്യതകളെക്കുറിച്ച് മനസിലാക്കിയ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശികളായ പ്രിൻസ് വർക്കി, കെന്നഡി പീറ്റർ, മനോജ് എം. ജോസഫ് എന്നിവർ 25 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയത്.

നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന പാഷൻ ഫ്രൂട്ടിനു വേണ്ടി ഇത്രയും രൂപ നിക്ഷേപിക്കാൻ ഇവർക്കെന്താ ഭ്രാന്തുണ്ടോ? എന്നാണ് ചോദ്യമെങ്കിൽ ഇതുകൂടി കേട്ടോളൂ, രണ്ടു വർഷത്തിനുള്ളിൽ പാഷൻ ഫ്രൂട്ട് സംസ്കരണത്തിലൂടെ ഈ തുക മുഴുവനും ഇവർ തിരിച്ചു പിടിച്ചു കഴിഞ്ഞു. നാലു വർഷം മുമ്പ് വണ്ടൻ‌മേട്ടിലെ പന്ത്രണ്ടേക്കറിൽ തുടങ്ങിയ പാഷൻഫ്രൂട്ട് കൃഷിയുടെ ഇന്നത്തെ വിസ്തൃതി നൂറേക്കർ ആണ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് കടന്നു വരണം ഇവർ നേടുന്ന വരുമാനവും.

Advertisement

പാഷൻ ഫ്രൂട്ട് വളർത്താനായി സ്ഥലം എടുത്തപ്പോൾ ആദ്യം ചെയ്തത് കൃഷിവകുപ്പിനു കീഴിൽ നെല്ലിയാമ്പതിയിലുള്ള ഒാറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ പാഷൻ ഫ്രൂട്ട് കൃഷി കണ്ടു മനസ്സിലാക്കുക എന്നതായിരുന്നു.

ഓപ്പണ് കൂടുതൽ കൃഷി രീതികൾ പഠിക്കുകയും ചെയ്തു. പിന്നീട്അറിഞ്ഞതെല്ലാം ചേർത്തുവച്ച് 2014 ൽ വാണിജ്യാടിസ്ഥാനത്തില്‍ ഇടുക്കിയിൽ കൃഷി തുടങ്ങി. പിന്നീട്ഇടുക്കി ജില്ലയിൽതന്നെ വിവിധ പ്രദേശങ്ങളിലേക്കു കൃഷി വ്യാപിപ്പിച്ചു. കോതമംഗലത്ത് ഐഎസ്ഒ സർട്ടിഫിക്കേഷനോടെ സംസ്കരണശാലയും ആരംഭിച്ചു.

അമലാണ്ടു എന്ന ബ്രാൻഡിൽ മൂല്യവർധിത ഉൽപ്പങ്ങൾ ഇവർ പുറത്തിറക്കാൻ തുടങ്ങി. ആദ്യം പുറത്തിറങ്ങിയത് പാഷൻ ഫ്രൂട്ട് സ്ക്വാഷ്. പിന്നാലെ ജാമും സിറപ്പും. സ്വന്തം തോട്ടത്തിലെ പഴങ്ങളുടെ പൾപ്പിൽനിന്ന് കൃത്രിമ നിറവും ഫ്ലേവറും ചേർക്കാതെ തയാറാക്കുന്ന ഉൽപന്നങ്ങൾ എന്നതാണ് പ്രത്യേകത. സംഭവം വിജയം കണ്ടു മലനാട് ബ്രാൻഡ് ഞങ്ങൾ ഏറ്റെടുത്തു.

ആറടി ഉയരമുള്ള കരിങ്കൽതൂണുകളിൽ ജി.ഐ. വയർ വലിച്ച് പന്തൽ. 15X10 അടി അകലത്തിൽ ഒരേക്കറിൽ 260 തൈകൾ. ഗുണമേന്മയുള്ള തൈകൾ കൊണ്ടുവന്നത് ബെംഗളൂരുവിൽനിന്ന്. ചെടികൾക്കിടയിൽ 4–6 അടി അകലം ലഭിക്കുമെന്നതിനാൽ വളപ്രയോഗവും വിളവെടുപ്പും സീസൺ കഴിയുമ്പോഴുള്ള കമ്പുകോതലുംഎളുപ്പം. കേവലം ഏഴുമാസംകൊണ്ട് ചെടികൾ കായ്ച്ചു തുടങ്ങും എന്നതാണ് മറ്റൊരു പ്രത്യേകത. ആറു മുതൽ ഏഴു വർഷമാണു ചെടിയുടെ ശരാശരി ആയുസ്. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. 9497125337

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language