Connect with us

Kerala

മികച്ച ജൈവ കര്‍ഷക അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്

Published

on

0 0
Read Time:2 Minute, 15 Second

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിവിധ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ വൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, മികച്ച ജൈവകര്‍ഷകന്‍, പരമ്പരാഗത ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (മലയാളം), ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട മികച്ച ടി.വി റിപ്പോര്‍ട്ട്/ഡോക്യുമെന്ററി (ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍-മലയാളം), ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച കോളേജ്, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ഹെസ്‌ക്കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജൈവ വൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച യു.പി സ്‌കൂള്‍, മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംഘടന, മികച്ച ജൈവവൈവിധ്യ ക്ലബ്, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുളള നൂതന ആശയങ്ങളുടെ ആവിഷ്‌കാരം എന്നിങ്ങനെ 14 വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കും.

അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി 28നകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ്നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം -686 011 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ww.keralabiodiversity.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2554740

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending