0 0
Read Time:1 Minute, 25 Second

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ 2016-17 സാമ്പത്തികവര്‍ഷം 250 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടിയിട്ടുള്ള കമ്പനികള്‍ക്ക് 25% നികുതിയിളവാണ് ഇത്തവണ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്.

നല്ലൊരു ശതമാനം കമ്പനികളും റിട്ടേണുകള്‍ ഫയല്‍ ചെയ്തുകഴിഞ്ഞ സാഹചര്യത്തില്‍ ഇത് ബഹുഭൂരിപക്ഷത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ജയ്റ്റിലിയുടെ പ്രതീക്ഷ.

Advertisement

മുന്‍വര്‍ഷങ്ങളില്‍ 50 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന കമ്പനികള്‍ക്ക് ഇത്തരത്തില്‍ നികുതിയിളവ് നല്‍കിയതിലൂടെ 96% കമ്പനികള്‍ക്കും നേട്ടമുണ്ടായി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ നടപടിക്ക് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന 7 ലക്ഷം കമ്പനികളില്‍ 250 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവയില്‍ 30% സ്ലാബില്‍ തുടരുന്നത് വെറും 7000 കമ്പനികള്‍ മാത്രമായിരിക്കുമെന്നാണ് കണക്കുകള്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language