0 0
Read Time:2 Minute, 13 Second

ഒരു വര്‍ഷം മുമ്പുള്ള ബ്ലൂംബര്‍ഗിന്റെ പട്ടിക പ്രകാരം ആശിഷ് തക്കര്‍ എന്ന യുവസംരംഭകന്റെ മൂല്യം 2711 കോടി രൂപയാണ്. ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്നാണ് തക്കറിന്റെ വിശേഷണം. എന്നാല്‍ ഈ നിലയിലെത്തിയതിനില്‍ ശരിക്കും ഒരു പരിതാപകരമായ അവസ്ഥയുടെ ഭൂതകാലമുണ്ട്.

ഈദി അമീന്റെ വേട്ടയില്‍ നിന്ന് ഉഗാണ്ടയില്‍ നിന്നും ഒളിച്ചോടിയ ആശിഷിന്റെ കുടുംബം ലണ്ടനും റുവാണ്ടയും ഉള്‍പ്പെടെ നിരവധി ഇടങ്ങളിലെ പല പലായനങ്ങള്‍ക്കും ഒടുവിലാണ് അഭയാര്‍ത്ഥികളായി വീണ്ടും ഉഗാണ്ടയില്‍ തന്നെ എത്തിയത്.

Advertisement

അപ്പോഴേക്കും കുടുംബം പാപ്പരായിരുന്നു. എന്നാല്‍ ചെറുപ്രയാത്തില്‍ തന്നെ പ്രാരാബ്ദങ്ങള്‍ മനസിലാക്കാന്‍ അവന് ശേഷിയുണ്ടായിരുന്നു. മൂന്ന് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു എന്നിട്ട് സ്വന്തം ബിസിനസും തുടങ്ങി. കംപ്യൂട്ടര്‍ പാര്‍ട്‌സ് ഇറക്കുമതി ചെയ്ത് ഉഗാണ്ടയില്‍ വില്‍ക്കുന്നതായിരുന്നു ബിസിനസ്. അത് മെച്ചപ്പെട്ട് മെച്ചപ്പെട്ട് ആശിഷ് പിടിച്ചുകയറി. അങ്ങനെയാണ് മറ ഗ്രൂപ്പ് എന്ന ഇന്നു കാണുന്ന വന്‍കിട സംരംഭത്തിന്റെ തുടക്കം.

ഉഗാണ്ട പോലൊരു രാജ്യത്ത് അത്തരമൊരു ബിസിനസിന് വലിയ സ്‌കോപ്പുണ്ടായിരുന്നു അന്ന്. അതിലങ്ങ് പിടിച്ചുകയറി ആശിഷ്. പിന്നീട് കൃഷിയും റിയല്‍ എസ്റ്റേറ്റും മാനുഫാക്ച്ചറിംഗും ഉള്‍പ്പടെ നിരവധി മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ന് ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് പണ്ട് മൂന്ന് ലക്ഷം വായ്പയെടുത്ത പയ്യന്റെ സ്ഥാനം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language