Connect with us

Tech

ബിറ്റ്‌കോയിന്‍ മറക്കൂ, ഇയോട്ട ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍?

ഇയോട്ട ഇടപാടുകള്‍ക്ക് ഫീസില്ല; ബിറ്റ്‌കോയിനനെ അപേക്ഷിച്ച് ഏറെ മെച്ചങ്ങളുണ്ടെന്നും അവകാശവാദം

Published

on

0 0
Read Time:4 Minute, 30 Second

തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്‌സില്‍ (ഐഒടി) ഇയോട്ട പോലെയുള്ള സ്വതന്ത്ര ക്രിപ്‌റ്റോകറന്‍സികളുടെ ആവിര്‍ഭാവം പരമ്പരാഗത ബിസിനസ്, ഭരണനിര്‍വഹണ രീതികളെ മാറ്റിമറിക്കുമെന്ന് ബ്ലോക്ക് ചെയ്ന്‍ വിദഗ്ധനും കാനഡയിലെ എംഎല്‍ജി ബ്ലോക്ക് ചെയ്ന്‍ അക്കാദമിയുടെ സ്ഥാപകനുമായ മൈക്കേല്‍ ഗോര്‍ദ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ)യും കൊച്ചി മേക്കര്‍ വില്ലേജും ചേര്‍ന്നു ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തില്‍ ‘ബ്ലോക്ക് ചെയ്ന്‍-സാധ്യകളും ഭാവി പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മൈക്കേല്‍ ഗോര്‍ദ്.

Advertisement

വികേന്ദ്രീകൃത ഐഒടിയില്‍ വിദഗ്ധനായ ഗോര്‍ദ്, ഐഒടിയും ബ്ലോക്ക്‌ചെയ്‌നും ബന്ധപ്പെടുത്തിയുള്ള തന്റെ അറിവുകളും പങ്കുവച്ചു. ഐഒടിക്കു വേണ്ടി പുറത്തിറങ്ങിയ ക്രിപ്‌റ്റോകറന്‍സിയായ ഇയോട്ട(ഐഒടിഎ)യിലെ ഇടപാടുകള്‍ക്ക് ഫീസില്ല. 2016-ല്‍ മാത്രമാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ബിറ്റ്‌കോയിനനെ അപേക്ഷിച്ച് ഏറെ മെച്ചങ്ങളുണ്ടെന്നാണ് ഇതിന്റെ സ്രഷ്ടാക്കള്‍ അവകാശപ്പെടുന്നത്.

ബ്ലോക്ക് ചെയ്ന്‍ പ്രസ്ഥാനങ്ങളുടെ ആഗോളശൃംഖലയായ, കാനഡ കേന്ദ്രമായ ‘ബെന്‍’ ഉപദേശക സമിതി അംഗം കൂടിയാണ് മൈക്കേല്‍ ഗോര്‍ദ്. ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, ഐഒടി തല്‍പരര്‍, യുവസംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ശ്രീ ജിതിന്‍ കൃഷ്ണന്‍, ഐഒടിയുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയില്‍ നടക്കുന്ന പുത്തന്‍ പ്രവണതകളെപ്പറ്റി വിശദീകരിച്ചു. ഏണസ്റ്റ് ആന്‍ഡ് യങ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീ.പ്രമോദ് പോറ്റി, വിതരണശൃംഖലയും കൈകാര്യവുമായി ബന്ധപ്പെട്ട,് ഉപഭോക്തൃവസ്തുക്കളില്‍ ഐഒടിയുടെ സ്വാധീനത്തെപ്പറ്റി വ്യക്തമാക്കി. മോട്ടോര്‍ വാഹനമേഖലയില്‍ ഐഒടിയുടെ പ്രയോഗം സംബന്ധിച്ചാണ് ടാറ്റ എല്‍ക്‌സി സീനിയര്‍ സ്‌പെഷലിസ്റ്റ് മനോജ് കുമാര്‍ സംസാരിച്ചത്.

ഐഒടിയിലെ നൂതനപ്രവണതകളെക്കുറിച്ച് ബംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. രാജീവ് ശ്രീനിവാസന്‍ നയിച്ച ചര്‍ച്ച, മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രോഡക്ട് ഡെമോയും എന്നിവയും നടന്നു.

കേരള ബ്ലോക്ക് ചെയ്ന്‍ അക്കാദമി(കെബിഎ)യുടെ പ്രവര്‍ത്തനങ്ങള്‍ ഐഐഐടിഎം-കെയുടെ നേതൃത്വത്തില്‍ മുന്നേറുന്ന പശ്ചാത്തലത്തിലായിരുന്നു ഐഒടി സമ്മേളനം. വിദ്യാര്‍ഥികള്‍ക്കും യുവ പ്രഫഷനലുകള്‍ക്കും സംരംഭകര്‍ക്കും പ്രാദേശിക വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബ്ലോക്ക് ചെയ്ന്‍ സാധ്യതകളെപ്പറ്റി അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ് കെബിഎ സ്ഥാപിതമാവുകയെന്ന് ഐഐഐടിഎം-കെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അഷറഫ് പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18ല്‍ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം

Published

on

0 0
Read Time:2 Minute, 24 Second

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Tech

ഈ വാച്ചുപയോഗിച്ച് നടത്താം കോണ്ടാക്റ്റ്‌ലെസ് പേമെന്റ്

ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെ വില

Published

on

0 0
Read Time:2 Minute, 36 Second

ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കിയിരിക്കയാണ് ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ സാധിക്കും.

Advertisement

ഇന്ത്യയില്‍ ആദ്യമായാണ് സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള വാച്ചുകള്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കാതെ ടൈറ്റന്‍ പേ വാച്ചുകളിലെ സ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി ഇടപാടുകള്‍ നടത്താം. ഒരു വിധ സമ്പര്‍ക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകര്‍ഷകമാക്കുന്നു.

പിന്‍ നല്‍കാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്‌നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളും ഇതിലൂടെ ചെയ്യാം.

ഈ വാച്ചുകളിലെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റര്‍കാര്‍ഡ് പിഒഎസ് മെഷീനുകളില്‍ പേയ്‌മെന്റ് നടത്താവുന്നതാണ്.

2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടൈറ്റനെ ന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Kerala

കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം ഇതാണ്…

സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ആലപ്പുഴയിലെ വികണ്‍സോള്‍

Published

on

0 0
Read Time:3 Minute, 31 Second

ദശലക്ഷം ഉപയോക്താക്കളെ ഉന്നമിട്ടാണ് വികണ്‍സോള്‍ വിപണിയിലേയ്‌ക്കെത്തുന്നത്.

ലോകത്തിലെ വമ്പന്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ആയിരുന്നു വി കണ്‍സോളിന്റെ വരവ്. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത മാസമാണ് ആപ്പ് വിപണിയിലെത്തുക.

Advertisement

ഓണ്‍ലൈന്‍ പഠന മേഖലയിലും ടെലിമെഡിസിന്‍ രംഗത്തുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ടെലിജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടെലിജെന്‍ഷ്യ.

സ്വദേശി വിഡിയോ കോണ്‍ഫറന്‍സിങ് ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് ആലപ്പുഴയുടെ സ്വന്തം വികണ്‍സോള്‍ ഒന്നാമത് എത്തിയത്.

രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചരിത്രം കുറിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് വികണ്‍സോളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കിലാണ് ഈ കമ്പനി പിറവികൊണ്ടത്.

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന ഫീച്ചറുകളോടെയാണ് വികണ്‍സോള്‍ വിപണിയിലെത്തുന്നത്. തുടക്കത്തില്‍, തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുകയെന്ന് ജോയ് സെബാസ്റ്റ്യന്‍. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും.

ആപ്പ് വികസിപ്പിക്കാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് ജോയ് പറയുന്നു. ആദ്യ ആഴ്ച ആപ്പ് സൗജന്യമായി ഉപയോഗിക്കാം. സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം പിന്നീട് ഫീസ് നല്‍കിയാല്‍ മതി.

ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ സ്റ്റാര്‍ട്ടപ്പിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending