0 0
Read Time:2 Minute, 21 Second

അല്പം സമയം ചെലവഴിച്ച കൃഷിയിലേക്ക് തിരിയാൻ ആഗ്രഹമുള്ള ഏതൊരാൾക്കും തുടങ്ങാവുന്ന ഒന്നാണ് ഞണ്ട് വളർത്തൽ. എന്നാൽ ശാസ്ത്രീയമായ അറിവില്ലാതെ ഇതിനു തുനിയരുത്. അല്പം ഒന്ന് മനസുവച്ചാൽ കൃഷി രീതി പടികച്ചെടുത്ത മികച്ച വരുമാനം നേടാൻ ഞണ്ട് വളർത്തൽ സഹായിക്കും.

ഉപ്പുരസമുള്ള വെള്ളത്തില്‍ വളരുന്നതിനാല്‍ കടല്‍, കായല്‍ തീരങ്ങളിലാണ്‌ ഞണ്ട് വളര്‍ത്തലിനു സാധ്യതയുള്ളത്. അതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ഇതിനായി ശ്രമിക്കാം. സില്ല സെറാട്ട എന്ന ശാസ്ത്രനാമമുള്ള മട്ക്രാബ് അഥവാ പച്ച ഞാണ്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കൂടുതല്‍ ഉപയോഗിക്കുന്നത്.

Advertisement

ഞണ്ടിന്‍ കുഞ്ഞുങ്ങളെ ലവണരസമുള്ള വെള്ളക്കെട്ടില്‍ നിക്ഷേപിച്ചു വലുതാക്കിയെടുക്കുന്ന രീതിയാണ് കൂടുതലായും നിലവിൽ ഉള്ളത്. കേരളത്തിലെ കർഷകർ കാലങ്ങളായി ഈ രീതിയാണ് പിന്തുടർന്ന് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്ന ഞണ്ടുകള്‍ ഒരേ തരത്തില്‍ വളര്‍ച്ചയെ ത്തുന്നില്ല.

ഹാച്ചറികളില്‍ ഉൽപ്പാദിപ്പിക്കുന്ന പൊടി ഞണ്ട് വളര്‍ന്നു വലുതാകാന്‍ കുറഞ്ഞത് ഏഴു മാസമെങ്കിലും വേണം. അതിനാൽ പൊക്കാളിപ്പടങ്ങളിൽ ഇത് വളർത്താൻ സാധിക്കില്ല. പാഴ് മത്സ്യങ്ങളാണ് പ്രധാനമായും ഞണ്ടിന്റെ തീറ്റ.

അര മീറ്റർ ആഴമുള്ള ഓരു ജലാശയങ്ങളില്‍ ചതുരശ്ര മീറ്ററില്‍ ഒരെണ്ണം എന്ന നിലയില്‍ ഇവയെ നിക്ഷേപിക്കാം.വളര്‍ച്ചയുടെ പലഘട്ടങ്ങളില്‍ പടം പൊഴിക്കുന്ന സ്വഭാവം ഞണ്ടുകൾക്കുണ്ട് .തെക്ക്കിഴക്കന്‍ രാജ്യങ്ങളിലേക്ക് ജീവനോടെ കയറ്റി അയക്കുന്ന പച്ച ഞണ്ടിനു കിലോ 1200 രൂപ വരെ ലഭിക്കും.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language