0 0
Read Time:2 Minute, 11 Second

സാങ്കേതികവിദ്യകളില്‍ വമ്പന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി ഭാവിയില്‍ വരാനിരിക്കുന്നത് ജോലിയുമായി ബന്ധപ്പെട്ട് വിപ്ലവാത്മകമായ മാറ്റമാണെന്ന് പറയുന്നു ആഗോള സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍ഡസണ്‍. ഡസണ്‍കണക്കിന് കമ്പനികള്‍ നടത്തുന്ന ബ്രാന്‍സണ് ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്.

ടെക്‌നോളജിയെ ശരിയായി തൊഴിലിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് വഴി കുറച്ച് സമയം ജോലി ചെയ്യേണ്ട ആവശ്യമേ തൊഴിലാളികള്‍ക്ക് വരൂവെന്ന് ബ്രാന്‍സണ്‍ പറയുന്നു. കൂടുതല്‍ സമയം അധ്വാനിക്കേണ്ടി വരില്ല മനുഷ്യന്, അവന് ആ സമയം സന്തോഷമായി, വിനോദത്തിനായി ഉപയോഗിക്കാം. കുറച്ച് സമയം സ്മാര്‍ട്ട് ആയി ജോലി ചെയ്യുക. കൂടുതല്‍ പണമുണ്ടാക്കുക. ബാക്കി സമയം അടിച്ചുപൊളിക്കുക..ഇതായിരിക്കണം ലൈന്‍.

Advertisement

വീക്കെന്‍ഡുകള്‍ മൂന്നോ നാലോ ദിവസമാകണമെന്നാണ് മിക്കവരുടെയും ആഗ്രഹമെന്നും എല്ലാവര്‍ക്കും കൂടുതല്‍ സമയം അവര്‍ സ്‌നേഹിക്കുന്നവരോടൊപ്പം ഇരിക്കാനാണ് മോഹമെന്നും വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ എഴുതിയ പുതിയ ബ്ലോഗില്‍ പറയുന്നു.

എന്നാല്‍ കുറഞ്ഞ സമയം ജോലി ചെയ്യുക എന്നതിനര്‍ത്ഥം പ്രൊഡക്റ്റിവിറ്റി കുറയുകയെന്നതല്ലെന്നും ബ്രാന്‍സണ്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കാര്യശേഷിയോടെ, കൂടുതല്‍ മികവോട് ജോലി ചെയ്യുക എന്നതാണത്. എവിടെയിരുന്നും ജോലി ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language