Connect with us

Business

വീട്ടിലിരുന്ന് പാചകം ചെയ്യാൻ ഇഷ്ടമാണോ ? മസാലബോക്‌സ് നിങ്ങൾക്ക് ജോലി നൽകും !

ഒരു വീട്ടമ്മ മസാലബോക്സിലൂടെ രണ്ടുമാസംകൊണ്ട് പ്രതിഫലമായി നേടിയത് 75,000 – 80,000 രൂപയായിരുന്നു

Published

on

0 0
Read Time:5 Minute, 13 Second

അതേ , പാചകം ഇഷ്ടമാണോ ? ചോദ്യം വീട്ടമ്മമാരോട് മാത്രമല്ല, അടുക്കളയിൽ കയറി നാടൻ രുചിയിൽ പ്രിസർവേറ്റിവുകൾ ചേർക്കാതെ ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന എല്ലാവരോടും കൂടിയാണ്. ഇത്തരത്തിൽ പാചകം ചെയ്യാൻ നിങ്ങൾക്ക് അറിയാമെങ്കിൽ ഇതാ ഹർഷയും ലിയയും നിങ്ങൾക്ക് മസാല ബോക്സിൽ ജോലി നൽകും. എങ്ങനെയെന്നല്ലേ ? സംഭവം സിംപിൾ …

ഓൺലൈൻ വിപണിയിലെ സാധ്യതകൾ മനസിലാക്കി പ്രവർത്തിക്കുന്ന ഫുഡ് ഡെലിവറി സർവീസ് ആണ് മസാല ബോക്സ്. ഇതിന്റെ ഉടമകളാണ്‌ ഹർഷയും ലിയയും. തീർത്തും വ്യത്യസ്തമായ ഒരു സംരംഭം. പാചകം അറിയാവുന്ന ആർക്കും അരക്കൈ പരീക്ഷിക്കാം പികച്ച വരുമാനം നേടുകയും ചെയ്യാം. ഗര്‍ഭിണിയായപ്പോഴാണ് ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കാത്ത ഭക്ഷണത്തെ കുറിച്ച് ഹര്‍ഷ ചിന്തിക്കുന്നത്. കലർപ്പില്ലാത്ത ഭക്ഷണം ഹോട്ടലുകളിൽ നിന്നും കിട്ടുന്നത് ശ്രമകരമാണ്.

Advertisement

അപ്പോൾ നല്ല രുചിയുള്ള ഭക്ഷണം ആരെങ്കിലും പാചകം ചെയ്തു തന്നാൽ നന്നായിരിക്കില്ലേ? ഈ ചോദ്യത്തിൽ നിന്നുമാണ് കൊച്ചിക്കാരുടെ പ്രിയപ്പെട്ട മസാലബോക്‌സിന്റെ തുടക്കം. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ അങ്ങേയറ്റം ശ്രദ്ധയോടെ പാകം ചെയ്ത ഭക്ഷണം ഓർഡർ അനുസരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഒരു സർവീസ്, തന്റെ ആശയം ഹർഷ ഭർത്താവിനോടും അടുത്ത സുഹൃത്ത് ലിയയോടും പങ്കുവച്ചപ്പോൾ അവർക്ക് പൂർണ സമ്മതം. ചർച്ചക്കൊടുവിൽ അടുത്ത ദിവസം തന്നെ മസാലബോക്‌സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

കൈപുണ്യമുള്ള വീട്ടമ്മമാര്‍ അവരുടെ അടുക്കളയില്‍ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാതെ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യക്കാരിലേക്ക് ചൂടോടെ എത്തിക്കുന്ന ഇ കോമേഴ്‌സ് സംരംഭം അവിടെ ആരംഭിക്കുകയായിരുന്നു. 2014 ഓഗസ്റ്റ് 18നാണ് കൊച്ചിക്കാർക്ക് ആഘോഷമായി മസാലബോക്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. ഒരു വെബ്‌സൈറ്റ് ആയിരുന്നു പ്രധാന മൂലധന നിക്ഷേപം. അതുവരെ ആരും പരീക്ഷിക്കാത്ത ഒരു ബിസിനസ് മോഡൽ ആയിരുന്നു അത്.

ഷെഫുമാരെ സ്വന്തം സുഹൃത്ത് വലയത്തിൽ നിന്നുമാണ് ആദ്യം തെരെഞ്ഞെടുത്തത്തത്. താല്പര്യം പ്രകടിപ്പിക്കുന്നവരുടെ വീട്ടിൽ ചെന്ന് അവരുണ്ടാക്കിയ ഭവങ്ങള്‍ വിദഗ്ധരടങ്ങുന്ന ഒരു സംഘം കഴിച്ചു നോക്കി ഗുണവും രുചിയും ഉറപ്പാക്കിയ ശേഷമാണ് മസാല ബോക്‌സിന്റെ ഷെഫ് പാനലില്‍ അവരെയും അവരുടെ വിഭവത്തെയും ഉള്‍പ്പെടുത്തുക.

ഒരിക്കൽ പാനലിൽ ഉൾപ്പെട്ടു കഴിഞ്ഞാൽ വീട്ടമ്മമാർക്ക് അതാത് ദിവസങ്ങളിൽ തങ്ങൾ ഉണ്ടാക്കുന്ന രുചികരമായ വിഭവങ്ങൾ സൈറ്റിൽ പോസ്റ്റ് ചെയ്യാം. ഓർഡർ ലഭിക്കുന്നതനുസരിച്ച് ഡെലിവറി. മസാല ബോക്‌സിന്റെ ജീവനക്കാര്‍ ഭക്ഷണം പരിശോധിച്ച് സീല്‍ ചെയ്ത് ഓഫീസിലെത്തിക്കും.അവിടെ നിന്നുമാണ് ഫുഡ് ഡെലിവറി നടക്കുക.

അടുത്തിടെ മസാലബോക്‌സ് തങ്ങളുടെ ഷെഫുമാരുടെ ഒരു സംഗമം നടത്തിയപ്പോൾ പാനലിൽ ഉൾപ്പെട്ട ഒരു വീട്ടമ്മ പറഞ്ഞത്, താൻ മസാലബോക്സിലൂടെ രണ്ടുമാസംകൊണ്ട് പ്രതിഫലമായി നേടിയത് 75,000 – 80,000 രൂപയായിരുന്നു എന്നാണ്. സ്വന്തമായൊരു വരുമാനം ഇല്ലാതിരുന്ന എന്നാല്‍ പാചകത്തില്‍ ഏറെ കമ്പമുള്ള വീട്ടമ്മമാരെ ശാക്തീകരിക്കുക കൂടിയാണ് മസാല ബോക്‌സ് ചെയ്യുന്നത്.ഒപ്പം കംമീഷൻ അടിസ്ഥാനത്തിൽ വരുമാനം മസാലബോക്‌സ് സംരംഭകർക്കും.

ഇപ്പോഴിതാ മസാലബോക്‌സ് ബാംഗ്ലൂരിലും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലേക്ക് മസാല ബോക്സിനെ എത്തിക്കുകയാണ് ഹര്‍ഷയുടെയും ലിയയുടെയും ലക്ഷ്യം. പാചകത്തിൽ താല്പര്യമുണ്ട് എങ്കിൽ മസാല ബോക്സിന്റെ ഭാഗമായി മികച്ച വരുമാനം നിങ്ങൾക്കും നേടാം ..ബന്ധപ്പെടാം : 8129655777

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending