Connect with us

Tech

നേടാം സോഫ്റ്റ്‌വെയര്‍ നിര്‍മാണ പരിശീലനവും മികച്ച ശമ്പളവും

പ്രോഡക്ട് സ്‌കൂളുമായി എസ്‌വി.കോയാണ് മികച്ച വരുമാനമുണ്ടാക്കാവുന്ന ഈ ആശയം അവതരിപ്പിക്കുന്നത്

Published

on

0 0
Read Time:8 Minute, 15 Second
തിരുവനന്തപുരം: വിവരസാങ്കേതിക മേഖലയിലെ ഉല്പന്ന വികസനത്തില്‍ ലോകോത്തര നിലവാരം ലക്ഷ്യമിട്ട്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രോഡക്ട് സ്‌കൂള്‍ പ്രോഗ്രാം എന്ന പുതിയ സംരംഭവുമായി  എസ്‌വി.കോ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് കലക്ടീവ്) രംഗത്ത്. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഇന്‍കുബേറ്റര്‍ ആയ എസ്‌വി.കോ മുന്‍നിര ഹെല്‍ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ കെയര്‍സ്റ്റാക്കുമായി ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 
 
പ്രോഡക്ട് സ്‌കൂളിന്റെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍നിര ഐടി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ രണ്ടുമടങ്ങ് ശമ്പളത്തോടെയുള്ള തൊഴില്‍വാഗ്ദാനം കൂടിയാണ് പുതിയ പദ്ധതിയുടെ ഭാഗമായി എസ്‌വി.കോ മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രോഡക്ട് സ്‌കൂളിനെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എസ്‌വി.കോ ചെയര്‍മാന്‍ ശ്രീ. സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. കെയര്‍സ്റ്റാക്ക് ഓപറേഷന്‍സ് മേധാവി ശ്രീ. അര്‍ജുന്‍ സതീഷ്, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ്(സിഇടി) പൂര്‍വവിദ്യാര്‍ഥി ശൈലേന്ദ്രന്‍ സോമന്‍ എന്നിവരും സന്നിഹിതരായിരുന്നു.
 
പ്രോഡക്ട് സ്‌കൂളിനായുള്ള കേരളത്തിലെ പ്രചാരണം ശൈലേന്ദ്രന്‍ സോമന്റെ നേതൃത്വത്തിലാണ്. എസ്‌വി.കോ പ്രോഡക്ട് സ്‌കൂളില്‍ ഏറ്റവും സമര്‍ഥരായ 50 മുതല്‍ നൂറുവരെ  സ്റ്റുഡന്റ് ഡവലപ്പര്‍മാര്‍ക്കാണ് അവസരം. ഒരു ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. ആണ്‍കുട്ടികള്‍ക്ക് ഫീസിന്റെ 80 ശതമാനവും പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ ഫീസ് തുകയും സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കും. എസ്.വി.കോ സ്ഥാപകരിലൊരാളും സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന നിര്‍മാണവിദഗ്ധനുമായ ശ്രീ. വിഷ്ണു ഗോപാല്‍ ആണ് പരിശീലകന്‍. 
 
ക്യാംപസ് സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വിജയകരമാവുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് പ്രോഡക്ട് സ്‌കൂള്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ലോകോത്തരനിലവാരമുള്ള സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നൂതനമായ വിപണിയറിവുകള്‍ ഉണ്ടാവണം. ഇത്തരം അറിവുകള്‍ നല്‍കുക,  സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രാഗല്‍ഭ്യം സൃഷ്ടിക്കുക, ആഗോളതലത്തില്‍ മല്‍സരക്ഷമതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രോഡക്ട് സ്‌കൂളിനുള്ളതെന്നും ശ്രീ. സഞ്ജയ് അറിയിച്ചു. 
 
ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ പ്രോഡക്ട് സ്‌കൂളിനായി മലയാളി സംരംഭമായ ഹെല്‍ത്‌കെയര്‍ സ്റ്റാര്‍ട്ടപ്, കെയര്‍ സ്റ്റാക്കുമായാണ് എസ്‌വി.കോ കൈകോര്‍ക്കുന്നത്. ഫേസ്ബുക്കിന്റെ ആദ്യകാല നിക്ഷേപകരിലൊന്നായ ആക്‌സല്‍ പാര്‍ട്‌നേഴ്‌സില്‍നിന്ന് 100 ലക്ഷത്തിലേറെ  ഡോളര്‍ നിക്ഷേപം നേടിയിട്ടുള്ള സ്റ്റാര്‍ട്ടപ്പാണ് കെയര്‍ സ്റ്റാക്ക്. ശതകോടീശ്വര കമ്പനിയാകാനുള്ള ശേഷി തെളിയിച്ചിട്ടുള്ള കെയര്‍സ്റ്റാക്കിന് അമേരിക്കന്‍ ഹെല്‍ത് കെയര്‍ വിപണിയിലെ കമ്പനികളുമായും മല്‍സരക്ഷമതയുമുണ്ട്.
 
പ്രോഡക്ട് സ്‌കൂളിലേക്കുള്ള പ്രവേശന നടപടികള്‍ക്കും www.sv.co,  എന്ന വെബ്‌സൈറ്റിലൂടെ തുടക്കമായിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി മൂല്യം പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് നിര്‍മാണത്തിനായുള്ള കോഡിങ് ചാലഞ്ചില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളുടെ ടീമിനാണ് പ്രവേശനത്തിന് അര്‍ഹത. കോഡിങ് ചാലഞ്ചില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് അവസാന ടീം തിരഞ്ഞെടുക്കപ്പെടുക. ആറുമാസം നീളുന്ന പ്രോഡക്ട് സ്‌കൂളിന് മാര്‍ച്ച് മാസത്തില്‍ തുടക്കമാകും.
 
തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് എസ്‌വി.കോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശനമുണ്ടാകും. സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ലോകോത്തര വിപണി തന്ത്രങ്ങളും നൂതന അറിവുകളും ലഭ്യമാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ ശമ്പളത്തില്‍ തൊഴില്‍വാഗ്ദാനവും ലഭിക്കും. 
 
ആഗോളനിലവാരമുള്ള സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളുമായി മുന്നോട്ടുവരാന്‍ സാമര്‍ഥ്യമുള്ള എന്‍ജിനീര്‍മാരുടെ അഭാവമാണ് ഇന്ത്യയ്ക്കും കേരളത്തിനും ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥിതി സൃഷ്ടിക്കുന്നതിന് തടസ്സമാകുന്നത്. പ്രോഡക്ട് സ്‌കൂള്‍ ഈ സാഹചര്യത്തില്‍ സ്വപ്നസാക്ഷാത്കാരമാണെന്നും സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. 
 
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയത്തിലെത്താന്‍ പണം മാത്രം പോരെന്നും ലോകോത്തര എന്‍ജിനീയറിങ് വൈദഗ്ധ്യം കൂടി ആവശ്യമാണെന്നും കെയര്‍സ്റ്റാക്ക് ഓപറേഷന്‍സ് മേധാവി ശ്രീ. അര്‍ജുന്‍ സതീഷ് പറഞ്ഞു. മികച്ച നിക്ഷേപം ആര്‍ജിച്ചിട്ടുള്ള കെയര്‍ സ്റ്റാക്ക് പോലെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു പോലും സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ പ്രതിബന്ധമാകുന്നത് ആഗോളനിലവാരമുള്ള എന്‍ജിനീയര്‍മാരുടെ അഭാവമാണെന്നും അര്‍ജുന്‍ സതീഷ് പറയുന്നു. 
 
എസ്‌വി.കോയുടെ പ്രോഡക്ട് സ്‌കൂള്‍ പദ്ധതിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  
 
ഡിജിറ്റല്‍ സാങ്കേതിക വിദ്യാപഠനരംഗത്ത് ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളുമായി മുന്നോട്ടു വരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ലോകോത്തര സംവിധാനം ആവിഷ്‌കരിക്കാനാണ് എസ്‌വി.കോ ശ്രമിക്കുന്നത്. ഫേസ്ബുക്ക്, പേടിഎം, കെയര്‍സ്റ്റാക്ക് എന്നീ പങ്കാളികള്‍ ഈ ഉദ്യമത്തില്‍ എസ്‌വി.കോയ്ക്ക് സഹായം ലഭ്യമാക്കും. 

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18ല്‍ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം

Published

on

0 0
Read Time:2 Minute, 24 Second

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Tech

ഈ വാച്ചുപയോഗിച്ച് നടത്താം കോണ്ടാക്റ്റ്‌ലെസ് പേമെന്റ്

ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെ വില

Published

on

0 0
Read Time:2 Minute, 36 Second

ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കിയിരിക്കയാണ് ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ സാധിക്കും.

Advertisement

ഇന്ത്യയില്‍ ആദ്യമായാണ് സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള വാച്ചുകള്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കാതെ ടൈറ്റന്‍ പേ വാച്ചുകളിലെ സ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി ഇടപാടുകള്‍ നടത്താം. ഒരു വിധ സമ്പര്‍ക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകര്‍ഷകമാക്കുന്നു.

പിന്‍ നല്‍കാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്‌നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളും ഇതിലൂടെ ചെയ്യാം.

ഈ വാച്ചുകളിലെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റര്‍കാര്‍ഡ് പിഒഎസ് മെഷീനുകളില്‍ പേയ്‌മെന്റ് നടത്താവുന്നതാണ്.

2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടൈറ്റനെ ന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Kerala

കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം ഇതാണ്…

സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ആലപ്പുഴയിലെ വികണ്‍സോള്‍

Published

on

0 0
Read Time:3 Minute, 31 Second

ദശലക്ഷം ഉപയോക്താക്കളെ ഉന്നമിട്ടാണ് വികണ്‍സോള്‍ വിപണിയിലേയ്‌ക്കെത്തുന്നത്.

ലോകത്തിലെ വമ്പന്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ആയിരുന്നു വി കണ്‍സോളിന്റെ വരവ്. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത മാസമാണ് ആപ്പ് വിപണിയിലെത്തുക.

Advertisement

ഓണ്‍ലൈന്‍ പഠന മേഖലയിലും ടെലിമെഡിസിന്‍ രംഗത്തുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ടെലിജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടെലിജെന്‍ഷ്യ.

സ്വദേശി വിഡിയോ കോണ്‍ഫറന്‍സിങ് ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് ആലപ്പുഴയുടെ സ്വന്തം വികണ്‍സോള്‍ ഒന്നാമത് എത്തിയത്.

രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചരിത്രം കുറിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് വികണ്‍സോളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കിലാണ് ഈ കമ്പനി പിറവികൊണ്ടത്.

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന ഫീച്ചറുകളോടെയാണ് വികണ്‍സോള്‍ വിപണിയിലെത്തുന്നത്. തുടക്കത്തില്‍, തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുകയെന്ന് ജോയ് സെബാസ്റ്റ്യന്‍. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും.

ആപ്പ് വികസിപ്പിക്കാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് ജോയ് പറയുന്നു. ആദ്യ ആഴ്ച ആപ്പ് സൗജന്യമായി ഉപയോഗിക്കാം. സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം പിന്നീട് ഫീസ് നല്‍കിയാല്‍ മതി.

ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ സ്റ്റാര്‍ട്ടപ്പിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending