Connect with us

She

പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റങ്ങളെ അവഗണിക്കരുത് !

പ്രസവശേഷം പല സ്ത്രീകളിലും സെക്സ് താല്‍പര്യം കുറയുന്നതായാണ് കണ്ടുവരുന്നത്. ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല, മാനസികമായ മാറ്റങ്ങളും ഇതിനുള്ള ഒരു പ്രധാന കാരണമാണ്

Published

on

0 0
Read Time:8 Minute, 14 Second

പ്രസവം എന്നാൽ ഒരു സ്ത്രീ ഉടച്ചു വർക്കപ്പെടുന്ന അവസ്ഥയാണ്. ഇ സമയത്ത് പലവിധത്തിലുള്ള ശാരീരിക മാനസിക മാറ്റത്തിലൂടെ ഒരു സ്ത്രീ കടന്നു പോയേക്കാം. ഗര്ഭകാലത്ത് എന്നപോലെ തന്നെ പ്രസവ സമയത്തും ഒരു സ്ത്രീക്ക് പരമാവധി ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അതിനാൽ തന്നെ പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റങ്ങളെ അവഗണിക്കരുത് !

മുടികൊഴിച്ചില്‍

Advertisement

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവെ മുടികൊഴിച്ചില്‍ കുറവായിരിയ്ക്കും. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് കൂടുതലാകുന്നതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ കുറവായിരിയ്ക്കും. മുടി നല്ലപോലെ വളരുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണ്‍ കുറയുന്നതു കൊണ്ടുതന്നെ മുടികൊഴിച്ചില്‍ വര്‍ദ്ധിയ്ക്കും. ഇത് പല സ്ത്രീകളിലും ആശങ്കയുണ്ടാക്കാറുമുണ്ട്. എന്നാല്‍ ഇത് തികച്ചും സ്വാഭാവിക സാധ്യത മാത്രമാണെന്നറിയുക.

പ്രസവശേഷമുള്ള ബ്ലീഡിംഗ്

ഗര്‍ഭകാലത്ത് ആര്‍ത്തവമുണ്ടാകില്ലെങ്കിലും പ്രസവശേഷം കുറച്ചു ദിവസങ്ങള്‍ രക്തസ്രാവമുണ്ടാകുന്നത് സാധാരണയാണ്. പ്രസവശേഷമുള്ള ബ്ലീഡിംഗ് ചില സ്ത്രീകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാം. ഇത് സാധാരണയുമാണ്. എന്നാല്‍ രണ്ടാഴ്ചയേക്കാള്‍ കൂടുതല്‍ രക്തസ്രാവമെങ്കില്‍ ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. പ്രസവശേഷമുള്ള രക്തപ്രവാഹം സാധാരണ ആര്‍ത്തവത്തേക്കാള്‍ അളവില്‍ കൂടുതലുണ്ടാകുന്നതും സാധാരണയാണ്. കട്ടിയായും കടുത്ത നിറത്തിലുമെല്ലാം ആര്‍ത്തവരക്തം പോകുന്നതു സാധാരണയാണ്.

അടിക്കടിയുള്ള മൂത്രശങ്ക

പ്രസവശേഷം സ്ത്രീകളില്‍ അടിക്കടി മൂത്രശങ്കയുണ്ടാകുന്നതും സാധാരണയാണ്.ഗര്‍ഭകാലത്തും ഇതും സാധാരണയാണെങ്കിലും പ്രസവശേഷവും അല്‍പകാലം ഇതുതന്നെയായിരിയ്ക്കും. അവസ്ഥ. ഇത് പ്രസവശേഷം ആന്തരികാവയവങ്ങള്‍ അല്‍പകാലം കഴിഞ്ഞേ സാധാരണ നില കൈവരിയ്ക്കൂവെന്നതിനാലാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

വണ്ണം വയ്ക്കുക

ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുന്നതു സാധാരണയാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നത് സാധാരണയാണ്. വരുന്ന തടി അത്ര പെട്ടെന്നു കുറയുകയുമില്ല. ഭക്ഷണം മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരം കൂടുതല്‍ തടിയ്ക്കാന്‍ ഇട വരുത്തുന്ന ഒന്നാണ്. ശരീരത്തിലെ സ്ട്രെച്ച്‌ മാര്‍ക്സ് പ്രസവശേഷം മിക്കവാറും സ്ത്രീകള്‍ക്കുണ്ടാകുന്ന ഒ്ന്നാണ്. ചര്‍മം വലിയുന്നതാണ് ഇതിനു കാരണം. ഈ പാടുകള്‍ മായാന്‍ ഏറെക്കാലമെടുക്കുകയും ചെയ്യും.

മാറിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

പ്രസവശേഷം സ്ത്രീ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ മാറിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എടുത്തു വേണം, പറയാന്‍. ഗര്‍ഭകാലത്തേക്കാള്‍ മുലപ്പാല്‍ ഉല്‍പാദനം കാരണം മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്. മാറിടത്തിലും ചില സ്ത്രീകള്‍ക്കു പാടുകളുണ്ടാകാറുണ്ട്. ഇവിടുത്തെ ചര്‍മവും തീരെ സെന്‍സിറ്റീവാണ്. ഇതാണ് പ്രധാന കാരണം. നിപ്പിളുകള്‍ക്കു ചുറ്റും കറുപ്പുനിറം വര്‍ദ്ധിയക്കുന്നതും സാധാരണം. ഈസ്ട്രജന്‍ ഹോര്‍മോണാണ് കാരണം. മുലഞെട്ടുകള്‍ക്കും വലിപ്പം വര്‍ദ്ധിയ്ക്കും. മുലയൂട്ടുന്ന സമയത്ത് വേണ്ട വിധത്തിലെ മുന്‍കരുതലെടുത്തില്ലെങ്കില്‍ മാറിടം തൂങ്ങാനും സാധ്യതയേറെയാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

ലൈംഗിക താല്‍പര്യം കുറയുന്നു

പ്രസവശേഷം പല സ്ത്രീകളിലും സെക്സ് താല്‍പര്യം കുറയുന്നതായാണ് കണ്ടുവരുന്നത്. ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല, മാനസികമായ മാറ്റങ്ങളും ഇതിനുള്ള ഒരു പ്രധാന കാരണമാണ്. കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളും കൂടുതല്‍ ഉത്തരവാദിത്വബോധങ്ങളുമെല്ലാം പല സ്ത്രീകളേയും സെക്സ് താല്‍പര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കാറുണ്ട്. ഇതിനു പുറമെ പ്രസവശേഷം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും വജൈനല്‍ പ്രസവമെങ്കില്‍ വേദനയുണ്ടാകുമോയെന്ന തോന്നലുകളുമെല്ലാം പ്രസവശേഷമുണ്ടാകുന്ന സെക്സ് താല്‍പര്യക്കുറവിന് കാരണങ്ങളാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

ഇപ്പോഴും ഗർഭിണിയാണെന്ന തോന്നൽ

പ്രസവശേഷവും പല സ്ത്രീകള്‍ക്കും പ്രസവശേഷവും താന്‍ ഗര്‍ഭിണിയാണെന്ന ചിന്തയുണ്ടാകാറുണ്ട്. ശാരീരിക അവസ്ഥകളും താന്‍ ഇത്രയും കാലം കഴിഞ്ഞ അവസ്ഥയില്‍ നിന്നും വ്യത്യാസം വന്നുവെന്ന സത്യം മനസില്‍ അംഗീകരിയ്ക്കാത്തതുമെല്ലാം കാരണങ്ങളായി പറയാം. ചിലര്‍ക്കിത് പലപ്പോഴും മാനസികസമ്മര്‍ദമുണ്ടാക്കും. മാനസിക പ്രശ്നവുമാകാറുണ്ട്. അപൂര്‍വം ചിലര്‍ക്കിത് ഡോക്ടറുടെ ഉപദേശം തേടാന്‍ മാത്രമുള്ള പ്രശ്നമായി മാറുകയും ചെയ്യും. ശരീരവും മനസും സത്യം അംഗീകരിയ്ക്കാന്‍ മടിയ്ക്കുന്നതാണ് ഇതിനു പുറകിലെ കാരണം. പ്രസവശേഷം പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന പ്രശ്നമാണിത്. ഇത് അല്‍പകാലത്തിനു ശേഷം സ്ത്രീയ്ക്കു തന്നെ അംഗീകരിയ്ക്കാന്‍ കഴിയുകയും മാറ്റമുണ്ടാകുകയും ചെയ്യും.

ഡിപ്രഷന്‍

മാനസികമായ പ്രശ്നങ്ങള്‍, അതായത് ഡിപ്രഷന്‍ പോലുള്ളവ പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ്. ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതാണ് ഒരു കാരണം. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ പല സ്ത്രീകളേയും ഡിപ്രഷനിലേയ്ക്കും സ്ട്രെസിലേയ്ക്കും തള്ളി വിടാറുണ്ട്. കുഞ്ഞിന് വേണ്ട രീതിയില്‍ ശ്രദ്ധ ലഭിയ്ക്കുന്നുണ്ടോ, തന്നെക്കൊണ്ട് കുഞ്ഞിന്റെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാനാകുമോ തുടങ്ങിയ ചിന്തകള്‍ പല സ്ത്രീകളിലേയും സ്ട്രെസിലും ടെന്‍ഷനും ഡിപ്രഷനുമെല്ലാമുണ്ടാക്കും. ചില സ്ത്രീകള്‍ക്കെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ മാനസികവിദഗ്ധന്റെ ഉപദേശവും ചികിത്സയും തേടേണ്ട സന്ദര്‍ഭങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending