Connect with us

Business

പട്ടുനൂൽപ്പുഴു വളർത്തലിൽ പാലക്കാട്ടെ ദമ്പതിമാരുടെ വിജയഗാഥ !

കൊക്കൂൺ വില 250 രൂപയിൽ നിന്ന് 500 രൂപ വരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. ശരാശരി 250 രൂപയിൽ നിന്നാലും ഒരു ബാച്ചിൽനിന്ന് ഇരുപത്തിരണ്ടായിരത്തോളം രൂപ ലഭിക്കും

Published

on

0 0
Read Time:5 Minute, 36 Second

വീട്ടമ്മ എന്നാൽ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിക്കൂടേണ്ടവൾ എന്ന് അർത്ഥമില്ല. ഒരു സംരംഭകയാകാനുള്ള അവസരം ഏറ്റവും കൂടുതലായി ഉള്ളത് അവൾക്കായിരിക്കും. ഇത്തരത്തിൽ തന്നെ സ്ഥിരപ്രയത്നം കൊണ്ട് കുടുംബത്തെ കരപറ്റിച്ച ഒരു വീട്ടമ്മയാണ് പാലക്കാട്ടുകാരി മേരി എന്ന വീട്ടമ്മയ്ക്ക് പറയാനുള്ളത്. ഒപ്പം കൂട്ടായി ഭർത്താവ് പീറ്ററും.

ദീർഘകാലം ഇറച്ചിക്കോഴി വളര്‍ത്തലും പച്ചക്കറിക്കൃഷിയും പയറ്റിയിട്ടും കുടുംബം പച്ചപിടിക്കാതെ ആയപ്പോഴാണ് മേരി ഭർത്താവായ പീറ്ററിനോട് പട്ടുനൂൽ കൃഷിയെപ്പറ്റി പറയുന്നത്. മറ്റു കൃഷികൾ മതിയാക്കി മൾബറി വളർത്തി കൊക്കൂൺ ഉൽപാദനം തുടങ്ങാമെന്ന് മേരി പറഞ്ഞു. അതിനായി മേരി തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തു. പീറ്റർ പിന്തുണ നല്‍കി.

Advertisement

മേരിയുടെ കണക്കുകൂട്ടൽ ഒട്ടും തന്നെ തെറ്റിയില്ല. ഇപ്പോൾ ഇതാ എട്ടു വർഷമായി മികച്ച സ്ഥിരവരുമാനം. 2014ൽ മേരിയെ തേടിയെത്തി. മികച്ച പട്ടുനൂൽ കർഷകയ്ക്കുള്ള സെൻട്രൽ സിൽക്ക് ബോർഡിന്റെ ദേശീയ അംഗീകാരം തേടിയെത്തുകയുമുണ്ടായി..

പാലക്കാട്ടു ജില്ലയിൽ എരുത്തേൻപതിയിലാണ് മേരിയുടെ വീട്. വീടിന്റെ പിന്നിൽ പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന ഒാലപ്പുര. അടുത്തുതന്നെ മുക്കാൽ ഏക്കറോളം സ്ഥലത്ത് വളർന്നു നിൽക്കുന്ന മൾബറിച്ചെടികൾ.അതിനാല് കൃഷിയുടെ ഭൂരിഭാഗവും.

വളരെ മോശം സാമ്പത്തിക അവസ്ഥയിൽ നിന്നും ചെറുതെങ്കിലും മനോഹരമായ കോണ്‍‌ക്രീറ്റു വീടും അനുബന്ധ സൗകര്യങ്ങളും നേടാനായത് പട്ടുനൂൽകൃഷിയിലേക്കു തിരിഞ്ഞതോടെയാണെന്നു മേരിയും പീറ്ററും പറയുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് പച്ചക്കറിക്കൃഷി വലിയ നഷ്ടമാണ് ഇവർക്കുണ്ടാക്കിയത്.

പട്ടുനൂൽപ്പുഴു വളർത്തിലിന്റെ മെച്ചം അവിടെയാണ്. വില ഒരു കിലോ കൊക്കൂണിന് 250 രൂപയിൽ താഴെ പോകാറില്ല. ഉൽപാദനച്ചെലവ് കിലോയ്ക്ക് 100 രൂപയിൽ നിൽക്കുമെന്നതിനാൽ നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാം.

മേരിയും പീറ്ററും പട്ടുനൂൽ ഉൽപാദനത്തിനുള്ള രണ്ടു പുരകൾ രണ്ടിടത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒാരോ പുരയിലേക്കും ആവശ്യമുള്ള മൾബറിച്ചെടികൾ അതാതു വളപ്പിൽ വളർത്തുന്നു. ഒരു മാസംകൊണ്ട് ഒരു ബാച്ച് തുടങ്ങുന്നത് ഒരു മാസം കഴിഞ്ഞു മാത്രം. ഒരു പുരയിൽ നിന്നു വർഷം ആറു ബാച്ചുകൾ ഉൽപാദിപ്പിക്കാം.

ഉൽപാദനശേഷി കൂടിയ വി-വൺ (വിക്ടറി-1 ) ഇനം മൾബറിയാണ് മേരി ഉപയോഗിക്കുന്നത്. വേരുപിടിപ്പിച്ച മൾബറിത്തണ്ടുകൾ ഒന്നിന് രണ്ടര രൂപ നിരക്കിൽ വാങ്ങിയാണ് കൃഷി . വളർന്നു വരുമ്പോൾ ചാണകത്തിനു പുറമേ പൊട്ടാഷ്, യുറിയ, രാജ് ഫോസ് എന്നിവയും നൽകും. ഒരു ചെടി പതിനഞ്ചു വര്‍ഷത്തോളം നിലനിൽക്കും. കീടശല്യം അപൂർവം. ഇത് തന്നെയാണ് ഈ കൃഷിയുടെ നേട്ടവും .പട്ടുനൂൽപ്പുഴുക്കൾക്കു വേണ്ടത്ര തീറ്റ ഉറപ്പായാൽ പുഴു വളർത്തൽ ആരംഭിക്കാം.

പുഴുക്കളെ വളർത്താനായി ഷെഡ്ഡിന്റെ മച്ചിൽ നിന്നു പല തട്ടുകളായി തൂക്കിയിട്ടിരിക്കുന്ന റാങ്ക് സംവിധാനമാണ്മേരിക്കുള്ളത്. ഒരു ബാച്ചിൽ 150 മുട്ടക്കൂടുകളുടെ പുഴുക്കളുണ്ടാവും. ഒരു മുട്ടക്കൂടില്‍ 600 – 800 പുഴുക്കൾ. പുഴുക്കളെ എത്തിച്ച് പതിനെട്ടു ദിവസമാകുമ്പോഴേക്കും അത് നൂൽ ഉല്‍പാദിപ്പിച്ചു തുടങ്ങും. 150 മുട്ടക്കൂടുകളിലെ പുഴുക്കൾ ചേർന്നു ശരാശരി 150 കിലോ കൊക്കൂൺ ഉൽപാദിപ്പിക്കും.

കാലവസ്ഥ അനുകൂലമായാൽ ഇൗ കൊക്കൂണുകൾ മികച്ച നിലവാരമുള്ള പട്ട് ലഭിക്കുന്നവയാവും. കടുത്ത ചൂടും തുടർച്ചയായ മഴയും കൊക്കൂണിന്റെ ഗുണനിലവാരത്തെ ബാധിക്കാറുണ്ട്. ഏതായാലും തങ്ങൾക്ക് ഇതേവരെ അങ്ങനെയുണ്ടായിട്ടില്ലെന്നു മേരി.കർണാടകയിലെ രാമനഗരത്തില്‍ മറ്റു കർഷകരുമൊത്തു പോയാണ് വിൽപന.

കൊക്കൂൺ വില 250 രൂപയിൽ നിന്ന് 500 രൂപ വരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. ശരാശരി 250 രൂപയിൽ നിന്നാലും ഒരു ബാച്ചിൽനിന്ന് ഇരുപത്തിരണ്ടായിരത്തോളം രൂപ ലഭിക്കും . ഫോൺ:9400672724

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending