Connect with us

Business

യുവാക്കള്‍ക്കായി നിങ്ങള്‍ കംഗാരുകളാകുമോ?

ഓരോ വന്‍കമ്പനിയും ഒരു ഇന്‍ക്യുബേറ്ററായി മാറി നവസംരംഭങ്ങളെ വളര്‍ത്തിയെടുക്കട്ടെ

Published

on

0 0
Read Time:9 Minute, 13 Second

ജനസംഖ്യാപരമായി വളരെ സുപ്രധാനമായ വഴിത്തിരിവിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം പേരും ഇന്ന് 26 വയസ്സില്‍ താളെ പ്രായമുള്ളവരാണ്. 2020 ആകുന്നതോടെ ഇന്ത്യന്‍ ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സ് മാത്രമായിരിക്കും എന്നാണ് വിലയിരുത്തല്‍. 2025 ആകുമ്പോഴേക്കും ലോക ജനസംഖ്യയിലെ തൊഴില്‍ ചെയ്യുന്ന പ്രായത്തില്‍ ഉള്ള 20 ശതമാനവും ഇന്ത്യയിലാകും. അതായത്, ഏറ്റവും യുവത്വം തുളുമ്പുന്ന രാഷ്ട്രമാകും നമ്മള്‍.

യുവാക്കളുടെ പറുദീസയായി ഇന്ത്യ മാറുമ്പോള്‍ തന്നെ അത്രയും പേര്‍ക്ക് തൊഴില്‍ നല്‍കേണ്ടി വരുന്ന ദുര്‍ഘടമായ സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ‘ഡിസ്റപ്റ്റീവ്’ ആയ ആശയങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രമേ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കൂ.

Advertisement

വരട്ടെ കൂടുതല്‍ കൂടുതല്‍ യുവസംരംഭകര്‍

ജനസംഖ്യാപരമായ ഈ ഗുണം ഉപയോഗപ്പെടുത്തുന്നതില്‍ നമുക്ക് ഏറെ മുന്നേറാം, കൂടുതല്‍ യുവാക്കളെ സംരംഭകരാകാന്‍ പ്രേരിപ്പിക്കുക ആണെങ്കില്‍. മില്ല്യണ്‍ കണക്കിന് ഡോളര്‍ വരുമാനമുണ്ടാക്കുന്ന മില്ല്യണ്‍ കണക്കിന് യുവസംരംഭകരെയാണ് ഇന്ത്യയുടെ അടുത്ത ഘട്ട വികസനത്തിന് വേണ്ടതെന്നാണ് ശ്രമണ മിത്രയെപ്പോലുള്ള സംരംഭകരംഗത്തെ പ്രമുഖര്‍ പങ്കുവെക്കുന്ന വികാരം.

എന്നാല്‍ പലപ്പോഴും യുവാക്കള്‍ സംരംഭകത്വത്തിലേക്ക് കടന്നുവരുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടത്ര ഫണ്ട് കൈയിലില്ല എന്നതാണ്. നല്ല ഒരാശയം അവരുടെ കൈയിലുണ്ടാകും, അത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയും കാണും. എന്നാല്‍ അതിനു വേണ്ട അടിസ്ഥാനപരമായ ഘടകങ്ങള്‍, ഓഫീസ് സ്പേസും മറ്റ് സജ്ജീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തയാറാക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ പലരും ബുദ്ധിമുട്ടുന്ന പ്രവണത ഇന്ന് ശക്തമാണ്.

ഇത്തരം ചെലവുകള്‍ വഹിക്കാന്‍ സാധ്യമല്ലാത്തതു കാരണം പലരും സംരംഭകത്വ മോഹം ഉപേക്ഷിച്ച് മാസവേതനക്കാരാകാന്‍ പോകുന്ന പ്രവണതയുണ്ട്. നൂതനാത്മകമായ ആശയങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇന്‍ക്യുബേറ്റര്‍ എന്ന ആശയത്തിന് പ്രചാരം ലഭിച്ചത്. സ്റ്റാര്‍ട്ടപ്പ് വില്ലേജ് പോലുള്ള മികച്ച ഇന്‍ക്യുബേറ്ററുകള്‍ നിരവധി സംരംഭകരുടെ ഉദയത്തിന് കാരണമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ശ്കതിപ്പെട്ടുവരുന്നുണ്ട്.

ഇതിനെല്ലാം പുറമേ, നിരവധി പുതിയ ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍ സ്റ്റാര്‍ട്ടപ്പുകളെ സമഗ്രമായ തലങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധിയെണ്ണം പണിപ്പുരയിലുമുണ്ട്. ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റും പോലുള്ള വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അവരുടേതായ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമുണ്ട്. ഇതിലൂടെയും നിരവധി യുവാക്കള്‍ നൂതന ആശയങ്ങളുമായി ഉയര്‍ന്നുവരുന്നുണ്ട്. ആ കമ്പനികളിലെ ജീവനക്കാര്‍ക്ക് സംരംഭകത്വം പരീക്ഷിക്കാനുള്ള അവസരവും അവിടങ്ങളില്‍ ലഭിക്കുന്നു.

കംഗാരു ബിസിനസ്

എന്നാല്‍ ഇപ്പോഴും ഒരു വിടവ് നിലനില്‍ക്കുന്നുണ്ട് ഈ രംഗത്ത്, പ്രത്യേകിച്ചും കേരളത്തില്‍. ഇവിടെയാണ് കംഗാരു ബിസിനസ് എന്ന ആശയം ശ്രദ്ധേയമാകുന്നത്. സംഭവം ലളിതമാണ്. നേരത്തെ പറഞ്ഞ ഇന്‍ക്യുബേറ്ററുകളുടെ ഒരു രീതി തന്നെ. താരതമ്യേന ലാഭമുണ്ടാക്കുന്ന വന്‍കിട കമ്പനികള്‍ അവരുടെ അടിസ്ഥാന സൗകര്യത്തിന്റെ ഒരു ഭാഗം നൂതനാത്മകമായ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുമായി എത്തുന്നവര്‍ക്കായി സൗജന്യമായി നല്‍കുക. ഒപ്പം ബാക്കി മെന്ററിങ് സംവിധാനങ്ങളും. പറ്റുന്നിടത്തോളം സംരംഭകത്വ മനോഭാവമുള്ള ആ കമ്പനികളിലെ ജീവനക്കാര്‍ക്ക് തന്നെ അത് നല്‍കുക.

ഒരു കംഗാരു എങ്ങനെയാണോ അതിന്റെ കുട്ടിയെ സുരക്ഷിതമായ ഒരു അവസ്ഥയിലെത്തും വരെ പരിപാലിച്ചുപോരുന്നത്, അതുപോലെ ഒന്നുമില്ലാതെ നല്ല ആശയവുമായി എത്തുന്ന യുവസംരംഭകരെ വിജയം വരിച്ച കമ്പനികള്‍ പരിപാലിക്കുക. അതിന് പകരം അവര്‍ക്ക് അതില്‍ ഓഹരി പങ്കാളിയാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആകാം.

ചെറിയൊരു സ്ഥലവും മെന്ററിംഗും മാത്രം മതി പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍, യുവസംരംഭകര്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കേണ്ടത് ഇന്‍ഫ്രാസ്ട്രക്ച്ചറിലാണ്. ഇത് ലാഭിക്കുവാന്‍ നമുക്ക് സ്റ്റാര്‍ട്ടപ്പിന്റേയും ഇപ്പോഴുള്ള ബിസിനസിന്റേയും വിഭവങ്ങളുടെ സംയോജനത്തിലൂടെ സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ സ്ഥലവും സൗകര്യങ്ങളും വലിയ മുതല്‍ മുടക്കില്ലാതെ നല്‍കുവാന്‍ ഇന്ന് പല ബിസിനസുകള്‍ക്കും അത്ര ബുദ്ധിമുട്ടില്ലാതെ സാധിക്കും-കംഗാരു ബിസിനസ് എന്ന ആശയം മുന്നോട്ടുവെച്ച് പ്രമുഖ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബു പറയുന്നു.

കുറഞ്ഞ ചെലവില്‍ ഭാവിയില്‍ വലുതയേക്കാവുന്ന ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുവാന്‍ ഈ തന്ത്രത്തിലൂടെ നിലവില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള ബിസിനസുകള്‍ക്ക് കഴിയും. പണം മുടക്കുവാന്‍ കഴിവില്ലാത്ത മിടുമിടുക്കന്മാര്‍ക്ക് ഇതൊരു വരദാനമായി മാറും. അവരുടെ ബുദ്ധിയും വിജയിച്ച ബിസിനസുകാരന്റെ വിഭവങ്ങളും കൂടിച്ചേരുമ്പോള്‍ ഓരോ വന്‍കിട കമ്പനിയും ഓരോ ഇന്‍ക്യുബേറ്ററായി മാറും-സുധീര്‍ പറഞ്ഞു.

സംരംഭകത്വത്തില്‍ താല്‍പ്പര്യമുള്ള ഒത്തിരി യുവാക്കള്‍ എന്‍ജിനീയറിങ്ങും മറ്റും പഠിച്ചിറങ്ങി മുന്നോട്ടുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. യുവാക്കളുടെ ജനസംഖ്യയില്‍ അതിവേഗം വര്‍ധനവുണ്ടാകുമ്പോള്‍ പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും ജോലി നല്‍കുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നത് അപ്രായോഗികമായേക്കും. കംഗാരുവിന്റെ റോള്‍ കൂടി അണിഞ്ഞ് ഒരു സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ നമ്മുടെ വ്യവസ്ഥാപിത കമ്പനികള്‍ക്കായാല്‍ വലിയ മാറ്റമായിരിക്കും അത് സൃഷ്ടിക്കുക.

പ്രത്യേകിച്ചും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) യുടെ ഭാഗമായി കമ്പനികള്‍ ലാഭത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന നിയമം നിലവിലുള്ളപ്പോള്‍. സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കംഗാരു ബിസിനസ് എന്ന ആശയത്തില്‍ ശ്രദ്ധയൂന്നിയാല്‍ അത് ബഹുമുഖ ഫലങ്ങള്‍ സമൂഹത്തിലും ബിസിനസിലും ഉണ്ടാക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending