Connect with us

Business

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണാവസരം, ഉടന്‍ അപേക്ഷിക്കുക

സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്തു നടക്കുന്ന ആദ്യ ആക്‌സിലറേഷന്‍ പ്രോഗ്രാമാണിത്

Published

on

0 0
Read Time:6 Minute, 36 Second

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെഎസ്‌യുഎം) സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് കേരള ആക്‌സിലറ്റര്‍ പ്രോഗ്രാം എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മെട്രോ നഗരങ്ങളുമായി കിടപിടിക്കുന്ന രീതിയില്‍ ആക്‌സിലറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്തു നടക്കുന്ന ആദ്യ ആക്‌സിലറേഷന്‍ പ്രോഗ്രാമാണിത്. ഇന്‍കുബേഷനുശേഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ രണ്ടാംഘട്ടമെന്നാണ് ആക്‌സിലറേഷനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നവിപണി ചേരുവ അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.

Advertisement

മൂന്നുമാസത്തെ വെര്‍ച്ച്വല്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആയി ക്രമീകരിച്ചിട്ടുള്ള കേരള ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ തല്‍സമയ വെര്‍ച്വല്‍ മെന്ററിങ് സെഷനുകള്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുമായി കൊച്ചിയിലും തിരുവനന്തപുരത്തും മെന്റര്‍മാര്‍ നേരിട്ട് ആശയവിനിമയം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബംഗലൂരുവിലും മുംബൈയിലും ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി അഞ്ചു മുതലാണ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം നടക്കുക. 12 മുതല്‍ 16 വരെ ബംഗലൂരു,മുംബൈ റസിഡന്‍ഷ്യല്‍ പ്രോഗ്രാം നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാത്രാ, താമസ സൗകര്യങ്ങള്‍ സൗജന്യമായിരിക്കും. സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജനുവരി 18 വ്യാഴാഴ്ചയാണ് അപേക്ഷിക്കേണ്ട അവസാനതീയതി. ഒരു ലക്ഷം രൂപയാണ് ഫീസെങ്കിലും കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫീസിന്റെ 90 ശതമാനവും സ്‌കോളര്‍ഷിപ്പായി നല്‍കും.

കാനഡയിലെ ടൊറന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്‌സണ്‍ ഫ്യൂച്ചേഴ്‌സിനു കീഴില്‍, പ്രാരംഭദശയിലുള്ള ടെക്ക് ആക്‌സിലറേറ്ററുകള്‍ക്കും വെന്‍ച്വര്‍ ഫണ്ടുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സോണ്‍ സ്റ്റാര്‍ട്ടപ്‌സ്. റേയ്‌സണ്‍ ഫ്യൂച്ചേഴ്‌സ്, ബിഎസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡ്, വാന്‍കൂവര്‍ സിമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമാണിത്.

നൂറ്റിനാല്‍പ്പതിലേറെ സ്റ്റാര്‍ട്ടപ്പുകളെ ഈ സ്ഥാപനം ആക്‌സിലറേറ്റ് ചെയ്തുകഴിഞ്ഞു. സോണ്‍ സ്റ്റാര്‍ട്ടപ്‌സിനു കീഴില്‍ റെയ്‌സണ്‍ ഫ്യൂച്ചേഴ്‌സും ഒട്ടേറെ കോര്‍പറേറ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകള്‍ ഇന്ത്യയില്‍ നടത്തുന്നുണ്ട്. സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യയുടെ പിന്തുണയോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 45 ദശലക്ഷം യുഎസ് ഡോളറിന്റെ ബിസിനസ് നേടുകയും തൊള്ളായിരത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള തങ്ങളുടെ ആദ്യ സംരംഭമാണിതെന്ന് സോണ്‍ സ്റ്റാര്‍ട്ടപ്‌സ് ഇന്ത്യ ഡയറക്ടര്‍ അജയ് രാമസുബ്രഹ്മണ്യം പറഞ്ഞു. സംരംഭകര്‍ക്ക് അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ബംഗലൂരുവിലും മുംബൈയിലും ലഭ്യമാകുന്നതുപോലെ മികച്ച ഉപഭോക്തൃ പിന്തുണ, നിക്ഷേപ സഹായം, സഹസംരംഭക സാന്നിധ്യം എന്നിവ മറ്റിടങ്ങളില്‍ കുറവാണ്. ഈ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ തല്‍സമയ വെര്‍ച്വല്‍ മെന്ററിങ്, പ്രതിവാര അവലോകനം, ഉപഭോക്താക്കളുമായും നിക്ഷേപകരുമായും ആശയവിനിമയം എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമുണ്ടാകുമെന്നും അജയ് രാമസുബ്രഹ്മണ്യം പറഞ്ഞു.

കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ഏറ്റവും വെല്ലുവിളി വിപണിയില്‍ അറിയപ്പെടുക എന്നതാണെന്നും ഈ വെല്ലുവിളി നേരിടാനും ഉല്‍പ്പന്നവിപണി ചേരുവ നന്നായി തിരിച്ചറിയാനും അതിവേഗ വളര്‍ച്ച നേടാനും ആക്‌സിലറേറ്റര്‍ പ്രോഗ്രാം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ബംഗലൂരുവിലും മുംബൈയിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം മുന്നേറാന്‍ ഇത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തു നല്‍കുമെന്നും ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

  1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

  1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

  1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
  2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
  3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

  1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
  2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
  3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending