Connect with us

Business

സച്ചിന്റെ സംരംഭക ഇന്നിംഗ്‌സും നിങ്ങളെ അല്‍ഭുതപ്പെടുത്തും

ആറ് കിടിലന്‍ സംരംഭങ്ങള്‍, നാല് സ്‌പോര്‍ട്‌സ് ടീമുകള്‍; സച്ചിന്‍ നല്ല ബിസിനസുകാരനുമാണ് കേട്ടോ…

Published

on

0 0
Read Time:5 Minute, 54 Second

ക്രിക്കറ്റ് കരിയര്‍ സച്ചിന്‍ അവസാനിപ്പിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. എന്നാല്‍ അതേ ഊര്‍ജ്ജതോടെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇപ്പോള്‍ കളിക്കുന്നത്. സംരംഭകത്വമെന്ന രണ്ടാം ഇന്നിംഗ്‌സ്. തന്റെ ബ്രാന്‍ഡ് മൂല്യം ഉപയോഗപ്പെടുത്തി മികച്ച സംരംഭങ്ങള്‍, അതും വൈവിധ്യ മേഖലകളില്‍ കെട്ടിപ്പടുക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. സച്ചിന്റെ സംരംഭങ്ങളെ പരിചയപ്പെടാം

സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ്: 2009ല്‍ തുടങ്ങി ഈ ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലെ പ്രധാന നിക്ഷേപകനാണ് സച്ചിന്. ഷേര്‍ഖാന്‍ എന്ന പ്രശസ്ത ബ്രോക്കറേജ് സ്ഥാനപത്തിന്റെ സ്ഥാപകനായ ശ്രിപാല്‍ മൊരാക്കിയയാണ് സ്മാഷിന് തുടക്കമിട്ടത്. വിവിധ ഗെയിം പ്ലാറ്റ്‌ഫോമുകള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കി ബിസിനസ് കൊയ്യുന്ന സംരംഭം.

Advertisement

യൂണിവേഴ്‌സല്‍ കളക്റ്റബിലിയ: അഞ്ജന റെഡ്ഡിയെന്ന പ്രശസ്ത സംരംഭകയുടെ യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ് ബിസ് ലിമിറ്റഡിനെ പിന്താങ്ങുന്ന പ്രധാന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. സ്‌പോര്‍ട്ട്‌സ് മെര്‍ക്കന്‍ഡൈസിംഗും ഫാഷന്‍ റീട്ടെയ്‌ലുമാണ് ഈ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകള്‍. 23 വയസുള്ളപ്പോഴാണ് അഞ്ജന ഈ സംരംഭം തുടങ്ങിയത്. സച്ചിനാണ് പ്രധാന സഹഉടമ. 21 ശതമാനത്തോളം ഓഹരിയുണ്ട് സച്ചിന് ഈ കമ്പനിയില്‍.

എസ്ആര്‍ടി സ്‌പോര്‍ട്‌സ്: എസ്ആര്‍ടി ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ്. പേരു സൂചിപ്പിക്കുന്ന പോലെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ആണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖല. സച്ചിനും ഭാര്യ അഞ്ജലിയും കമ്പനിയുടെ ഡയറക്റ്റര്‍മാരാണ്. മ്രിണ്‍മോയ് മുഖര്‍ജി ഡയറക്റ്ററും സിഇഒയും.

ട്രൂ ബ്ലൂ: 2016 മേയ് മാസത്തില്‍ തുടങ്ങിയ ഫാഷന്‍ റീട്ടെയ്ല്‍ കമ്പനിയാണ് ട്രൂ ബ്ലൂ. സച്ചിനാണ് കമ്പനിയുടെ സഹഉടമ. അര്‍വിന്ദ് ഫാഷന്‍ ബ്രാന്‍ഡ്‌സുമായി ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. നഗരങ്ങളിലെ പുരുഷന്‍മാരെ ലക്ഷ്യമിട്ടുള്ള ഫാഷന്‍ ബ്രാന്‍ഡാണിത്. ടീം ഇന്ത്യയുടെ ജേഴ്‌സി കളര്‍ നീല ആയതിനാല്‍ അതിന്റെ വിപണി സാധ്യത നോക്കിയാണ് ട്രൂ ബ്ലൂ എന്ന പേര് കമ്പനിക്കിട്ടത്.

സ്മാര്‍ട്രോണ്‍: ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറിംഗ് സ്റ്റാര്‍ട്ടപ്പാണ് സ്മാര്‍ട്രോണ്‍. ഇതിനടോകം ഇവര്‍ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. സ്വന്തം ബ്രാന്‍ഡില്‍ സ്മാര്‍ട്രോണ്‍ സ്മാര്‍ട്‌ഫോണുകളും പുറത്തിറക്കി. 2016ല്‍ സച്ചിനില്‍ നിന്ന് കമ്പനി മികച്ച നിക്ഷേപം നേടിയിട്ടുണ്ട്. സച്ചിനാണ് കമ്പനിയുടെ പ്രധാന നിക്ഷേപകനും ബ്രാന്‍ഡ് അംബാസഡറും. സച്ചിന്റെ പേരില്‍ സ്മാര്‍ട്ട്‌ഫോണും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍: ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്ടിംഗ് ഗിയര്‍, എക്യുപ്‌മെന്റ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിലെ ബോര്‍ഡില്‍ സച്ചിന്‍ പ്രധാന നിക്ഷേപകനായും ഉപദേശകനായുമുണ്ട്. ക്രിക്കറ്റ് ജേഴ്‌സികള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ്: കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമയാണ് സച്ചിന്‍. 2015ല്‍ ടീമിന്റെ 20 ശതമാനം ഓഹരി സച്ചിന്‍ നേടി. എന്നാല്‍ പിന്നീട് ടീമിന്റെ 60 ശതമാനം ഉടമസ്ഥാവകാശം ടെന്‍ഡുല്‍ക്കര്‍ കരസ്ഥമാക്കിയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലാണ ്‌കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

മുംബൈ ടീം: പ്രതിസന്ധിയിലായ ഇന്റര്‍നാഷണല്‍ ടെന്നിസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിന്റെ സഹ ഉടമയാണ് സച്ചിന്‍.

തമിഴ് തലൈവാസ്: പ്രൊ കബഡി ലീഗില്‍ തമിഴ്‌നാട് ഫ്രൈഞ്ചൈസിയായ തമിഴ് തലൈവാസിന്റെ സഹഉടമയാണ് സച്ചിന്‍. ഫാര്‍മ സംരംഭകനായ നിമ്മഗദ്ദ പ്രസാദാണ് മറ്റൊരു ഉടമ.

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി സച്ചിന്റെ കയ്യിലാണ്. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമയാണ് സച്ചിന്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന സച്ചിന്റെ വിശേഷണത്തില്‍ നിന്നാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് എന്ന പേര് പോലും ടീമിനിട്ടത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending