0 0
Read Time:4 Minute, 32 Second

മായം ചേർക്കലിന്റെ ഈ ലോകത്ത് മായമില്ലാത്തതായി എന്തുണ്ട് ? കൊച്ചി പൂക്കാട്ടുപടിയിലെ ഈ കൂട്ടുകാരോട് ചോദിച്ചാൽ ഉടൻ ഉത്തരം വരും, ഞങ്ങളുടെ ഫാമിലെ പാൽ. ഇത് ടി എം ഫൈസൽ, സഫർ അക്ബർ, മുഹമ്മദ് താഷ്‌വീക് , അജുൽ അൻവർ , അൽത്താഫ്‌ എന്നീ കൂട്ടുകാരുടെ വ്യത്യസ്തമായ സംരംഭകയാത്രയുടെ കഥയാണ്.

ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ പാൽ കച്ചോടമാണ് ഈ കൂട്ടുകാരുടെ ജോലി. എന്നാൽ പഠിച്ചതോ ബി ടെക്കും എംബിഎ യും. പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞ ഈ പിള്ളേർക്ക് എന്താ തൊഴുത്തിൽ കാര്യം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പാൽക്കുപ്പി ഡോട്ട് ഇൻ എന്ന ഇവരുടെ സംരംഭം പറയും.

Advertisement

പഠനശേഷം, സാധാരണ എല്ലാവരും ചെയ്യുന്ന പോലെ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറി കിട്ടുന്ന ശമ്പളവും വാങ്ങി ഇരിക്കുവാൻ ഈ കൂട്ടുകാർ തയ്യാറല്ലായിരുന്നു. ഏതുവിധേനയും സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, സ്വന്തം സംരംഭം ഇപ്പോഴും വ്യത്യസ്തവുമാകണം ഇതായിരുന്നു ഈ കൂട്ടുകാരുടെ ആഗ്രഹം. ഇതുപ്രകാരം ഇവർ ആദ്യം ഒരു ഓൺലൈൻ ഗ്രോസറി ഷോപ്പ് ആരംഭിച്ചു. അത് വിജയം കണ്ടതോടെ ആശയം അൽപം ഒന്ന് മാറ്റി പിടിക്കാൻ തീരുമാനിച്ചു.

ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ ഒരു കാര്യം മനസിലായി, ദിവസവും എല്ലാവർക്കും ആവശ്യമുള്ളതും എന്നാൽ മായം ചേർക്കാതെ ലഭിക്കാത്തതുമായ ഒരു ഉൽപ്പന്നമാണ് പാൽ. എങ്കിൽ പിന്നെ പാലിന്റെ സാധ്യതകൾ സംരംഭത്തിൽ വിനിയോഗിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ എന്ത് കാര്യം ചെയ്യുമ്പോഴും ഇന്നത്തെ ചെറുപ്പർ എന്ന നിലക്ക് ഒരു ന്യൂജെൻ ടച്ച് ഒക്കെ വേണ്ടേ, അപ്പോൾ പിന്നെ പാൽക്കച്ചവടം അങ്ങ് ഓൺലൈൻ ആക്കി.

പാൽക്കുപ്പി ഡോട്ട് ഇൻ എന്ന വെബ്‌സൈറ്റും ആപ്പും വഴി പാൽക്കച്ചവടം നടത്താൻ തീരുമാനമായി. എന്നാൽ കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു. ബിടെക്കും എംബിഎയും കഴിഞ്ഞ കുട്ടികൾ പശുവിനെ വളർത്താൻ പോകുന്നു എന്ന് കേട്ടതും വീട്ടുകാരും നാട്ടുകാരും എതിർപ്പുമായി എത്തി. പരിചയക്കുറവ് എല്ലാവരും പ്രധാന വില്ലനായി എടുത്തുകാട്ടി.

എങ്കിലും ആഗ്രഹം പൂർത്തീകരിക്കുക എന്ന ലക്‌ഷ്യം ഇവർ സാധിച്ചെടുക്കുക തന്നെ ചെയ്തു.2016 ൽ  പൂക്കാട്ടുപടിയിൽ 7 ലക്ഷം രൂപ മുതൽ മുടക്കിൽ 6 പശുക്കളുമായി ഈ കൂട്ടുകാരുടെ പശു ഫാം പ്രവർത്തമാരംഭിച്ചു. പശുവിനെ കുളിപ്പിക്കലും തീറ്റകൊടുക്കലും കുളിപ്പിക്കലും കൂടു വൃത്തിയാക്കലും കറവയും എല്ലാം ഈ കൂട്ടുകാർ തന്നെ.

ആപ് വഴിയും സൈറ്റ് വഴിയും ശുദ്ധമായ പശുവിൻ പാലിന് ഓർഡർ ധാരാളമായി വന്നു. ഇതനുസരിച്ച് കുപ്പികളിലാക്കിയ പാൽ, ആവശ്യാനുസരണം പാൽക്കുപ്പി പിള്ളേർ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിച്ചു. ഒരു വർഷത്തിന് ശേഷം ഇപ്പോൾ 27 പശുക്കളും 2 എരുമകളും ഉണ്ട് ഇവരുടെ ഫാമിൽ. കൊച്ചിയിൽ മാത്രമാണ് പാൽ വിൽപന. കലൂർ,പാലാരിവട്ടം, ചങ്ങമ്പുഴ , ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ പാൽ യദേഷ്ടം ലഭ്യമാണ്.

കേരളത്തിൽ ആകമാനം പാൽക്കുപ്പിയുടെ സേവനം എത്തിക്കുക എന്നതാണ് ഈ കൂട്ടുകാരുടെ ആഗ്രഹം. മലയാളികൾ ശുദ്ധമായ പാൽ കുടിച്ചു വളരട്ടെ. പാൽക്കുപ്പി അതിനു സകല പിന്തുണയുമാകട്ടെ .

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language