Connect with us

Business

ബിസിനസില്‍ വിജയിക്കണോ, ഇന്നൊവേഷന്‍ ‘ഭ്രാന്തന്‍’ മസ്‌ക്കിന്റെ 3 നിര്‍ദേശങ്ങള്‍ ഇതാ

ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍ ഇലോണ്‍ മസ്‌ക് പറയുന്ന ഈ മൂന്ന് തത്വങ്ങള്‍ പിന്തുടര്‍ന്നാല്‍ വിജയം സുനിശ്ചിതം

Published

on

0 0
Read Time:5 Minute, 24 Second

ഇലോണ്‍ മസ്‌ക്, ആ പേരിന് അവതാരികയോ ആമുഖമോ ആവശ്യമില്ല. ലോകത്തെ ഫ്യൂച്ചറിസ്റ്റിക് സംരംഭകരില്‍ ഒന്നാമനാണ് വിപ്ലവം തീര്‍ത്തുകൊണ്ടിരിക്കുന്ന മസ്‌ക്. എപ്പോഴും പുതിയത് കണ്ടെത്തുന്ന, സംരംഭകത്വം പ്രകൃതിയോടിണങ്ങി, മനുഷ്യന്റെ ഭാവിക്കാണെന്ന് കരുതുന്ന മസ്‌ക് സമാനതകളില്ലാത്ത ബിസിനസുകാരനാണ്. 21ാം നൂറ്റാണ്ടിലെ ഏറ്റവും ഇന്നൊവേറ്റിവ് കമ്പനിയായ ടെസ്ലയിലൂടെ അദ്ദേഹം ഇലക്ട്രിക് കാര്‍ വിപ്ലവം ലോകത്ത് കുറിച്ചു. ഇന്ന് മസ്‌ക് തെളിച്ച വഴിയേ ലോകം പോകുന്നു.

Advertisement

ബഹിരാകാശയാത്ര യാഥാര്‍ത്ഥ്യമാക്കിയ സ്‌പേക്‌സ് എക്‌സ് എന്ന സംരംഭം ഇന്നും അല്‍ഭുതമാണ്. പേമെന്റ്‌സ്, കാര്‍, ബഹിരാകാശം, ഗതാഗതം, ബാറ്ററി…ഏറ്റവും ചുരുങ്ങിയത് ഈ അഞ്ച് മേഖലകളിലെങ്കിലും വലിയ ഉടച്ചുവാര്‍ക്കല്‍ നടത്തി മസ്‌ക്. ലോകം പിന്തുടരുന്ന ഈ സംരംഭകന്‍ ബിസിനസിലും ജീവിതത്തിലും വിജയിക്കണമെങ്കില്‍ പിന്തുടരേണ്ടത് ഈ മൂന്ന് കാര്യങ്ങളാണെന്ന് പഠിപ്പിക്കുന്നു.

1. റിസ്‌കെടുക്കാതിരിക്കലാണ് വലിയ റിസ്‌ക്

ജീവിതത്തില്‍ ആണെങ്കിലും ബിസിനസില്‍ ആണെങ്കിലും റിസ്‌ക് എടുക്കാന്‍ തയാറാകാത്തതാണ് ഏറ്റവും വലിയ റിസ്‌ക്. അസാധാരണ രീതിയില്‍ ചിന്തിക്കണമെന്നാണ് മസ്‌ക് പഠിപ്പിക്കുന്നത്. ആരും ചിന്തിക്കാത്ത സമയത്ത് ആഗോള പേമെന്റ് സംവിധാനത്തില്‍ പേപലുമായി എത്തിയത് അത്തരമൊരു റിസ്‌ക് ആയിരുന്നു. അതിനേക്കാള്‍ വലിയ റിസ്‌കായിരുന്നു പെട്രോള്‍, ഡീസല്‍ കാറുകളെ വെല്ലുവിളിച്ചുള്ള ഇലക്ട്രിക് കാറുകള്‍. ടെസ്ലയ്ക്ക് ആരും ഭാവി കല്‍പ്പിച്ചില്ല. എന്നാല്‍ ഇന്ന് ടെസ്ലയുടെ ട്രാക്കിലാണ് എല്ലാ വമ്പന്‍മാരും. അനിശ്ചിതത്വത്തിന്റെ ലോകത്ത് റിസ്‌കെടുക്കാതെ ഒന്നും നടക്കില്ല.

ടെസ്ലയും സ്‌പേസ് എക്‌സും തുടങ്ങുമ്പോള്‍ വിജയശതമാനം 50 ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് മസ്‌ക് പോലും കണക്കുകൂട്ടിയത്. വലിയ റിസ്‌കായിരുന്നു അത്. എന്നാല്‍ അഭിനിവേശം കൊണ്ടെടുത്ത ആ റിസ്‌ക് ലോകത്തെ തന്നെ മാറ്റി മറിച്ചു.

2.പരാജയം, പരാജയമേ അല്ല

റിസ്‌കെടുക്കുമ്പോള്‍ പരാജയം സംഭവിക്കും. എന്നാല്‍ വീണു കഴിഞ്ഞാല്‍ അവിടെ കിടക്കാതെ, എത്രയും പെട്ടെന്ന് അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് എണീറ്റ് ഓടുക. അതാണ് മസ്‌ക്കിന്റെ പ്രത്യയശാസ്ത്രം. തെറ്റ് പറ്റുന്നത് സ്വാഭാവികം, പരാജയപ്പെടുന്നതും സ്വാഭാവികം. എന്നാല്‍ ഇതൊന്നും ഒരിക്കലും നിങ്ങളെ ഒരു നല്ല മനുഷ്യനല്ലാതാക്കുന്നില്ല. എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പഠിക്കാനുള്ളത് പഠിച്ച് മുന്നോട്ട് പോകുക. അത് മാത്രമാണ് മുന്നിലുള്ള പോംവഴി.

ഭൂമിയെ കൊല്ലുന്നതാകരുത് സംരംഭം

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകസമിതിയില്‍ നിന്ന് ഒരു കൂസലുമില്ലാതെ രാജിവെച്ച് പുറത്തുപോന്ന സംരംഭകനാണ് ഇലോണ്‍ മസ്‌ക്. നയം വ്യക്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കുന്ന ഒരേര്‍പ്പാടിനും താനില്ല. സംരംഭകത്വമെന്നാല്‍ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണമെന്നാണ് മസ്‌ക് കരുതുന്നത്. അതുകൊണ്ടാണ് തുടങ്ങുന്ന സംരംഭങ്ങളെല്ലാം പ്രകൃതി സൗഹൃദവും ലോകത്തിന് ഗുണമുള്ളതുമാകുന്നത്.

ഇലക്ട്രിക് കാര്‍ വിപ്ലവത്തിലേക്ക് ലോകം തിരിയാന്‍ നിമിത്തമായത് മസ്‌ക്കിന്റെ ടെസ്ലയാണ്. സ്‌പേസ് എക്‌സും വലിയ ദീര്‍ഘവീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതോ പുഴയെ മലിനമാക്കുന്ന സംരംഭങ്ങള്‍ തുടങ്ങുന്നതോ അല്ല സംരംഭകത്വം. തുടങ്ങുന്ന സംരംഭം ഏതായാലും അത് ഈ പ്രപഞ്ചത്തിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പാക്കുക. തിരിച്ചടികള്‍ നേരിട്ടാലും കാലം നിങ്ങളോടൊപ്പമുണ്ടാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending