0 0
Read Time:3 Minute, 18 Second

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഗൂഗ്ള്‍ ഫോര്‍ ഓന്‍ട്രപ്രണേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡിന്റെ ആദ്യ പതിപ്പ് ജനുവരി 19 മുതല്‍ 21 വരെ നടക്കും. സാങ്കേതിക സാങ്കേതികേതര രംഗങ്ങളിലെ സംരംഭകര്‍ക്ക് മികവുറ്റ അനുഭവ പരിജ്ഞാനം നല്‍കുന്നതിനായി തയ്യാറാക്കിയ 54 മണിക്കൂര്‍ പരിപാടികള്‍ കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ കേരള ടെക്‌നോളജി സോണിലാണ് നടക്കുക.

പ്രവൃത്തി, നൂതനത, വിദ്യാഭ്യാസം എന്നിവയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വാരാന്ത്യ പരിപാടികള്‍ വ്യവസായ മാതൃക വികസനം, മൂലമാതൃക സൃഷ്ടിയുടെ അടിസ്ഥാനപാഠങ്ങള്‍, നിക്ഷേപകരും പ്രാദേശിക സംരംഭകരും അടങ്ങിയ പാനലിനു മുന്‍പിലെ അവതരണം എന്നിവ ചര്‍ച്ച ചെയ്യും. പരിപാടിയുടെ കാലയളവിനുള്ളില്‍ പ്രവര്‍ത്തനസജ്ജമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുക എന്നതായിരിക്കും പങ്കെടുക്കുന്നവര്‍ക്ക് മുന്നിലുള്ള ലക്ഷ്യം. സമാനരീതിയില്‍ ചിന്തിക്കുന്നവരുമായി ഇടപഴകാനുള്ള അവസരവും പങ്കാളികള്‍ക്ക് ലഭിക്കും.

Advertisement

50,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് നേടാവുന്നതാണ്. https://in.explara.com/e/swkochi2017 എന്ന വെബ്‌പേജിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവസാന തിയതി ജനുവരി 10.

ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ 99 ഡോളര്‍ പ്രവേശന ഫീസ് നല്‍കേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് ഇളവ് ചെയ്ത ഫീസായ 50 ഡോളറാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. KSUM60 എന്ന ഡിസ്‌കൗണ്ട് കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 60 ശതമാനം ഇളവ് ലഭ്യമാകും.

പ്രവൃത്തിയിലൂടെ പഠനം എന്നതാണ് ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യം. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്പ്പന്നമോ സേവനമോ സദസിനും വിദഗ്ദരുടെ പാനലിനും മുന്‍പില്‍ അവതരിപ്പിക്കാന്‍ അഞ്ച് മിനിറ്റ് ലഭ്യമാകും. വിധികര്‍ത്താക്കളോട് സംസാരിക്കാനും മെന്റര്‍മാരുമായി ഇടപെടാനും അവസരം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി http://communities.techstars.com/india/kochi-kerala-india/startup-weekend/11549 എന്ന വെബ്‌പേജ് സന്ദര്‍ശിക്കുകയോ +91 9496820883 (നാസിഫ് എന്‍എം) എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language